സഹസ്രപൂർണ്ണിമ
"എനിക്ക് ആകെ കഴിയുന്ന ഒരു കാര്യം എഴുതാണ്. ലോകത്തോട് പലതും പറയാനുണ്ട്. ലോകം എന്നെ പലപ്പോഴും അസ്വസ്ഥനാക്കാറുമുണ്ട്. എനിക്കതിൽ നിന്നും മോചിതനാവണമെങ്കിൽ എഴുതിയേ മതിയാവൂ. എഴുത്ത് പ്രശ്നങ്ങൾക്കുള്ള പരിഹാരമാകുമോ ഉത്തരമോ എന്നൊന്നുമില്ല. പക്ഷേ എന്റെ ഉള്ളിലെ അസ്വസ്ഥതയ്ക്ക് പരിഹാരം കിട്ടാൻ എനിക്ക് എഴുതിയേ മതിയാകൂ "
ഫെയറി ടെയ്ൽ
ഒരു സാധാരണക്കാരൻ ഒരു നാടിന്റെ സാംസ്ക്കാരിക പ്രതിനിധിയായി മാറിയ കഥയാണിത്. ഒരു ശരാശരിക്കാരനായി ജീവിച്ചുകൊണ്ട് വലിയ കാര്യങ്ങൾ ചെയ്യുന്നതെങ്ങനെ എന്ന ജീവിതപാഠവുമാണിത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എന്ന സാംസ്ക്കാരിക മഹോത്സവത്തിന്റെ അമരക്കാരനായ മോഹൻ...
ജീവിതത്തിന്റെ തന്നെ പുനർവായനയാണ് പുസ്തകങ്ങൾ
ആധുനിക മലയാളത്തിന്റെ മികച്ച ഉപലബ്ധികളിൽ ഒന്നാണ് സേതുവിൻറെ ചെറുകഥകൾ. ആധുനികതയുടെ ദാർശനിക സമീപനങ്ങൾക്കിണങ്ങിയ നവത്വമുള്ള പ്രമേയങ്ങളും രചനാരീതിയുമാണ് അദ്ദേഹത്തിന്റേത് എന്നാണ് കെ.എസ്. രവികുമാർ വിലയിരുത്തിയത്.
നിശബ്ദമായി നാനൂറുകടന്ന്
സാങ്കേതിക വിദ്യകളും സാംസ്ക്കാരിക ഇടങ്ങളും ഏറെ മാറ്റങ്ങൾ സ്വീകരിച്ചു മുന്നേറുന്ന ഈ കാലത്ത് മൂന്നര പതിറ്റാണ്ടായി മുടക്കമില്ലാതെ ഒരു ഇൻലന്റ് മാസിക പ്രസിദ്ധീകരിക്കുന്നത് വിസ്മയമാണ്. പതിവുപോലെ ആരവങ്ങൾ ഒന്നുമില്ലാതെ ലോക റിക്കോഡായി ഇന്ന്ന്റെ നാനൂറിലധികം...
എഴുത്തുകാർക്ക് വിലയുണ്ടായിരുന്ന കാലം കഴിഞ്ഞു
കാരശ്ശേരി ഇടപെട്ടാൽ കാര്യം ശരിയായി എന്നാണ്. തിരുത്തപ്പെടേണ്ടതിനെ പിന്നാലെ കൂടി ശരിപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ പതിവ്. എഴുത്തിലും ജീവിതത്തിലും രാഷ്ട്രീയത്തിലും വ്യക്തമായ മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചോദ്യം ചെയ്യപ്പെടുകയില്ല എന്ന് കരുതുന്ന പലതിനേയും പൊതുവേദികളി...
തിരസ്ക്കരിക്കപ്പെട്ട ഒരാത്മാവിനെ വീണ്ടെടുത്തത്തിന്റെ ആഘോഷം
എന്നെക്കൊണ്ട് എന്തോ ഒരാശയം പ്രകാശിപ്പിക്കാനുണ്ടാകും ദൈവത്തിന്. അതുകൊണ്ടാകും ദൈവം ഇങ്ങനെതന്നെ എന്നെ സൃഷിടിച്ചത്. തന്നെ കുറിച്ച് ദസ്തയേവ്സ്കി സങ്കൽപ്പിച്ചത് ഇങ്ങനെയാണ്. ഒരാത്മഭാഷണത്തിന്റെ സ്വരത്തിലാണെന്ന് തോന്നിപോകും പെരുമ്പടവം ശ്രീധരൻ ഒരു സങ്കീർത്തനം പോലെ എന്ന...
ഒറ്റപ്പെട്ടവർ കൂട്ടമായി ജീവിക്കുന്ന കഥാപരിസരം
നന്മയും തിന്മയും ഇരട്ടക്കുട്ടികളെപ്പോലെ പരസ്പരം തിരിച്ചറിയപ്പെടാനാവാതെ ഓടി നടക്കുന്നുണ്ട് എസ്. ഹരീഷിന്റെ രചനകളിൽ ഉടനീളം. ആദം ഉൾപ്പെടെ മികച്ച ഒരുപിടി കഥകൾകൊണ്ട് ശ്രദ്ധേയനായ ഈ എഴുത്തുകാരൻ മീശ എന്ന നോവൽ വഴി വിവാദ...
പൊന്നുരുകും പൂക്കാലം
നീണ്ട പതിനൊന്നു വർഷത്തെ പരിശ്രമം കൊണ്ട് ഡോ.അഭിലാഷ് പുതുക്കാട് എന്ന എഴുത്തുകാരൻ ജാനകിയമ്മയുടെ സംഗീത ജീവിതം പുസ്തകമാക്കി. 'എസ് ജാനകി - ആലാപനത്തിലെ തേനും വയമ്പും' എന്ന പേരിലിറങ്ങിയ പുസ്തകം രണ്ടു ഭാഗങ്ങളായിട്ടാണ് ഇറക്കിയിരിക്കുന്നത്.
മടങ്ങിയെത്തുന്ന ഭീതിയുടെ കുളമ്പടികൾ
സിനിമയും റേഡിയോയും പ്രധാന വിനോദോപാധികളായി നിലനിന്നിരുന്ന ഒരു കാലത്താണ് ഇന്നത്തെ ജനപ്രിയ ടെലിവിഷൻ ചാനലുകളെ വെല്ലുന്ന രീതിയിൽ കോട്ടയം കേന്ദ്രീകരിച്ചു ഒരു കൂട്ടം വാരികകൾ വായനക്കാരന്റെ സ്വപ്നലോകങ്ങൾക്കു പുതുനിറങ്ങളേകിയത്....
സാഹിത്യത്തിലെ ഓലച്ചൂട്ട് വെളിച്ചം
തൊട്ടവാക്കുകളും വരികളുമെല്ലാം മനോഹരമാക്കിയ എഴുത്തുകാരനാണ് പി.കെ.ഗോപി. കവിതയും ലളിതഗാനവും സിനിമാഗാനവും ഭക്തിഗാനവും ബാലസാഹിത്യവും അനുഭവക്കുറിപ്പും പ്രഭാഷണകലയും എല്ലാം ഒരേ അളവിൽ ആ എഴുത്തിൻറെയും വാക്കുകളുടെയും ഉപാസനയിൽ പുണ്യം നേടുന്നു.