ഒരേ ആകാശത്തിന് ചുവട്ടിൽ ( തീ സമുദ്രം – കവിത )
സമയത്തിന്റെയും കാലത്തിന്റെയും അതിർവരമ്പുകൾക്ക് മുകളിലൂടെയാണ് കവിയുടെ സഞ്ചാരം. ഓർമ്മകളും അനുഭവങ്ങളും ഇഴുകി ചേർന്ന് അതൊരൊറ്റ കവിതയായി പടർന്നു പന്തലിക്കുന്നു. ചിലപ്പോൾ തരളമാകുകയും മറ്റു ചിലപ്പോൾ തീ പിടിക്കുകയും ചെയ്യുന്നു .
ബുദ്ധിയും രാക്ഷസീയതയും ഏറ്റുമുട്ടുമ്പോൾ
കുറ്റാന്വേഷണത്തിന്റെയും ശാസ്ത്രത്തിന്റെയും വിചിത്രമായ അടിയൊഴുക്കുകളെ കോർത്തിണക്കിക്കൊണ്ട് ഇടക്കുളങ്ങര ഗോപൻ രചിച്ച നോവലാണ് 'ബുദ്ധരാക്ഷസം'. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവൽ, സാധാരണ കണ്ടുവരുന്ന ക്രൈം ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി ഗൗരവമായ സാമൂഹിക-ശാസ്ത്ര വിഷയങ്ങളെ ഉൾവഹിക്കുന്നു എന്നത് എടുത്തുപറയണം.
വിശ്വാസത്തിന്റെയും യുക്തിയുടെയും ദാർശനിക സമവാക്യങ്ങൾ
മലയാള നോവൽ സാഹിത്യത്തിൽ ദർശനം കൊണ്ടും പ്രമേയപരമായ വൈവിധ്യം കൊണ്ടും വിസ്മയം തീർത്ത കൃതിയാണ് വി.ജെ. ജെയിംസിന്റെ 'നിരീശ്വരൻ'. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള നിരന്തരമായ വൈരുദ്ധ്യങ്ങളെ കേവലമായ തർക്കങ്ങൾക്കപ്പുറം, അതീവ ഹൃദ്യവും ദാർശനികവുമായ തലത്തിൽ ഈ നോവൽ വിശകലനം ചെയ്യുന്നു.
പ്രണയത്തെ പ്രണയിക്കുന്ന സുരേഷിന്റെ കവിതകൾ
ഹിഡുംബിയുടെയും ഭീമന്റെയും കീചകന്റെയും പ്രണയം വീണുടഞ്ഞ ഛായാമുഖിയിൽ സുരേഷ് കാണുന്നത് പ്രണയത്തിന്റെ ആത്മഭാവമാണ്.അഴുക്കില്ലാത്ത പ്രണയത്തെ എഴുത്ത് വിദ്യകൊണ്ട് അലക്കി വെളുപ്പിക്കാൻ പെടാപ്പാട് വരുന്നവരുടേയും,അലക്കിയലക്കി പ്രണയം പിഞ്ചി പോയവരുടെയും, പ്രണയത്തിന്റെ വഴി തെറ്റിപ്പോയവരുടെയും ഇടയിൽ സുരേഷ് വേറിട്ട് നില്ക്കുന്നു.
പ്രതീക്ഷയുടെ നാളം
രുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയ വിജ്ഞാന ശാഖ ആണ് ഭിന്നശേഷി പഠനങ്ങൾ. സംസ്കാര പഠനത്തിൻ്റെ ഭാഗമാണിത്. ഭിന്നശേഷിയുടെ സാമൂഹിക നിർണയത്തിൽ ശരീരം, മതം, ജാതി, ലിംഗ പദവി, വർണം തുടങ്ങിയ ഘടകങ്ങൾക്കെല്ലാം സ്വാധീനമുണ്ട്.
ഫ്രെയിമുകളായി തെളിയുന്ന കഥയുടെ ദൃശ്യാനുഭവം
ജയറാം സ്വാമിയുടെ "പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി, മഴ തുടങ്ങി" എന്ന കഥാസമാഹാരം വേറിട്ടതാകുന്നത് രചനാ രീതി കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടുമാണ്. കഥ പറച്ചിലിൻ്റെ ക്രാഫ്റ്റ് കൃത്യമായി അറിയാവുന്ന ഒരാളാണ് ജയറാം.
ഓർമകളുടെ സർവകലാശാല
കുടിയിറക്കത്തിന്റെയും ജീവിതത്തിൻേറയും, സ്ത്രീയുടെ സഹനശക്തിയും, ബന്ധങ്ങളുടെ സ്നേഹഭാരവുമെല്ലാം വായനക്കാരന്റെ മനസിൽ ദീർഘകാലം പതിയുന്ന തരത്തിൽ ആവിഷ്കരിക്കുന്ന ഈ പുസ്തകം ചരിത്ര നിയോഗം കൂടിയാണ്.
പുസ്തക പരിചയം : പോർട്ടോബെല്ലോയിലെ മന്ത്രവാദിനി (“The Witch of Portobello”) -(പൗലോ കൊയിലോ )
ഈ നോവലിലെ നായികയായ അഥീനയെ (ഷെറിൻ ഖലീൽ), അവർക്കു പരിചയമുള്ളവരുടെ വാക്കുകളിലൂടെ വായനക്കാരുടെ ഹൃദയത്തിലേക്ക് / ബോധതലത്തിലേക്ക് എത്തിക്കുന്ന രീതിയാണ് നോവലിൽ അവലംബിച്ചിരിക്കുന്നത് .
അവസാനത്തെ പെൺകുട്ടി : നാദിയ മുറാദ്
ഇസ്ലാമിക സ്റ്റേറ്റിന്റെ കൊടും ക്രൂരതയ്ക്കും നരനായാട്ടിനും വിദേയരാക്കേണ്ടിവന്ന യസീദികളുടെ നേര് അനുഭവങ്ങളെ തുറന്നു കാട്ടുന്ന പുസ്തകമാണ് അവസാനത്തെ പെൺകുട്ടി. ഭീകരതയുടെയും വംശഹത്യയുടെയും അങ്ങേയറ്റം മനുഷ്യത്വരഹിതമായ ഒരധ്യായമാണ് 2018-ൽ സമാധാനത്തിനുള്ള നൊബേൽ...
പുസ്തകങ്ങളുടെ വീട് : ഷാഹിന ഇ കെ
ഒൻപത് ചെറു കഥകളാണ് പ്രസ്തുത പുസ്തകത്തിലുള്ളത്. എല്ലാ കഥകളും മികച്ചതെങ്കിലും ചിലവ ഇവിടെ പരാമർശിക്കുന്നു.
















