Home ഓർമ്മകൾ

ഓർമ്മകൾ

ചന്ദ്രകളഭം ചാർത്തിയ ഓർമ്മകൾ

വയലാറിലെ രാഘവപ്പറമ്പിൽ വീടിന്റെ മുറ്റത്തെ പവിഴമല്ലിയിൽ, ചെമ്പരത്തിയിൽ, ചുറ്റുമുള്ള പഞ്ചസാര മണൽത്തരികളിലൊക്കെ ഒരു അഭൗമമാന്ത്രികന്റെ സജീവസാന്നിധ്യം തുടിച്ചുനിൽക്കുന്നു. രാത്രിയിൽ ഈ മുറ്റത്തിരുന്നപ്പോഴാവാം കവിയുടെ മനസ്സിന്റെ താഴ്വരയിൽ പാരിജാതം തിരുമിഴി തുറന്നത്.

കടൽ കടന്നവരുടെ കുടലെടുക്കുന്നവർ

സ്വന്തം പേരിലല്ല ആളുകളുമായി ആശയ വിനിമയം നടത്തിയത് എന്നതു തുടക്കം മുതലേ അസ്വസ്ഥത ഉളവാക്കിയിരുന്നു. വ്യക്തിയുടെ സ്വകാര്യത മാനിച്ചാണ് പേരുമാറ്റം എന്നാണ് അതിനു മേലുദ്യോഗസ്ഥരിൽ നിന്നു കിട്ടിയ വിശദീകരണം.

വീട്ടിലേക്കുള്ള വഴി

ഡിഗ്രിക്കാലം കഴിയുംവരെ വീട് വിട്ട് ദൂരെ പോകണം ജോലിക്ക് ദൂരെ പോകണം എന്നത് മാത്രമായിരുന്നു ചിന്ത. നല്ലൊരു ജീവിതം കിട്ടണമെങ്കിൽ പുറത്തു പോകണമെന്ന് തെറ്റിദ്ധരിച്ച ഒരു കാലമുണ്ടായിരുന്നു.

പുലി ഇറങ്ങിയ രാത്രി

1996 കാലഘട്ടം. ആലപ്പുഴ ജില്ലയിലെ മുഹമ്മ എന്ന കൊച്ചു ഗ്രാമത്തിലെ കഞ്ഞിക്കുഴി സർക്കാർ മൃഗാശുപത്രിയിൽ ഞാൻ ജോലിക്കു കയറിയിട്ടു മാസങ്ങളേ ആയിട്ടുള്ളൂ.

വരകൾ ഒഴിഞ്ഞ ക്യാൻവാസിൽ ‘വര’ഞ്ഞിട്ടുപോയൊരു ആത്മബന്ധം

അദ്ദേഹം ഏറ്റവും അവസാനം ഒരു ചിത്രം വരച്ചു തന്നത് എനിക്കാണ്. ടി.പദ്മനാഭന്റെ നളിനകാന്തിയുടെ സാക്ഷാത്കാരത്തിലേക്ക്, പ്രിയപ്പെട്ട ഷിബു ചക്രവർത്തിയുടെ വരികൾക്കുള്ള വരപ്രസാദം….

ഒടിയനും ഇയ്യം പൂശുകാരനും

ഇപ്പോഴല്ല , പണ്ട് കോളേജ് പഠിപ്പെല്ലാം കഴിഞ്ഞ് നമ്മളൊക്കെ റബലുകളായി വീട്ടുകാർക്ക് തലവേദനയുണ്ടാക്കി നടന്ന കാലം.

ഓർമ്മകൾ റീവൈൻഡ് ചെയ്യുമ്പോൾ

1980കളുടെ തുടക്കത്തിലാണ്, കേരളത്തിൽ റേഡിയോ കാസറ്റ് റെക്കോർഡറുകൾ ഒരു ഹരമായി മാറുന്നത്.

ഇരവിൻ്റെ നൊമ്പരം പോലെ

പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ശ്രീ ഭാസ്ക്കരൻ്റെ പെട്ടെന്നുള്ള വിയോഗം അറിഞ്ഞത് നൈറ്റ് ഡ്യൂട്ടിക്ക് പോവാൻ തയ്യാറെടുക്കുമ്പോഴായിരുന്നു. അദ്ദേഹവുമായി ഒരുമിച്ച് ജോലി ചെയ്യുകയോ അടുത്ത സൗഹൃദത്തിന് അവസരമുണ്ടാവുകയോ ഒന്നും ഇല്ലായിരുന്നു.

വിദൂരഗ്രഹം

പാലക്കാട് ഗ്രാമം. തെന്മലയ്ക്കും വട മലയ്ക്കും ഇടയിൽ ചുരം കടന്നു വരുന്ന ചുടു കാറ്റിന്നഭിമുഖമായി ഒരു കല്ലറയ്ക്കുള്ളിൽ ചെമ്പോലകളിൽ തിരുമന്ത്രങ്ങളെഴുതി ദക്ഷിണയായി അരിയും പൂവും പതിനായിരം വിൽക്കാശുകളും ധ്യാനിച്ചുവെച്ച് തീർത്ഥജലം വറ്റുന്നതിനു മുമ്പ് മംഗലി ഇറക്കിവെച്ച് കല്ലറ വാതിലടച്ചു.

തൊട്ടാവാടി

ഗുരുവായൂരിൽനിന്ന് യാത്ര തുടങ്ങിയ ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിർത്തി വീണ്ടും പുറപ്പെടുന്ന നേരത്താണ് പ്ലാറ്റ്ഫോമിലൂടെ നടന്നകലുന്ന അവളെ ഞാൻ വീണ്ടും ഒരു മിന്നായം പോലെ കാണുന്നത്. അതെ, അവൾ തന്നെ!

Latest Posts

- Advertisement -
error: Content is protected !!