എഴുത്തുകാർക്ക് വിലയുണ്ടായിരുന്ന കാലം കഴിഞ്ഞു

കാരശ്ശേരി ഇടപെട്ടാൽ കാര്യം ശരിയായി എന്നാണ്. തിരുത്തപ്പെടേണ്ടതിനെ പിന്നാലെ കൂടി ശരിപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ പതിവ്.  എഴുത്തിലും ജീവിതത്തിലും രാഷ്ട്രീയത്തിലും വ്യക്തമായ മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചോദ്യം ചെയ്യപ്പെടുകയില്ല എന്ന് കരുതുന്ന പലതിനേയും പൊതുവേദികളി വിചാരണ ചെയ്യുകയും പതിവാക്കിയ എം എൻ കാരശ്ശേരിയുടെ പുതിയ നിലപാടുകൾ ഉണ്ണികുലുക്കല്ലൂരുമായി സംസാരിച്ചത്.  

കേരളത്തില്‍ സാഹിത്യം എന്നത് ഒരു വലിയ വിഷയമല്ല. സാഹിത്യത്തന്റെ പ്രാധാന്യം അത്രയ്ക്ക് കുറഞ്ഞു പോയിരിക്കുന്നു. കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളുര്‍ ഇവരൊക്കെ ഉണ്ടായിരു ഒരു കാലത്ത് സാഹിത്യകാരന്‍ എത്ര വലിയ ആളായിരുന്നു കേരളത്തില്‍. വേണ്ട, തകഴിയോ ദേവോ ബഷീറോ ഉണ്ടായിരു കാലം, കുറച്ചു കൂടി ഇപ്പുറത്തേക്ക് വന്നാൽ മാധവിക്കുട്ടിയോ കാക്കനാടനോ കുറച്ചു മുമ്പെ എം.ടിയോ. ഇപ്പോള്‍ എം.ടി.ക്ക് ഒരു സ്ഥാനമുണ്ട് മലയാളത്തില്‍. അതു പ്രധാനമായി സിനിമ കൊണ്ടുള്ളതാണ്. സുഗതകുമാരി ടീച്ചര്‍ക്കൊരു സ്ഥാനമുണ്ട്. അത് അവരുടെ സ്ത്രീവാദ പ്രവര്‍ത്തനം കൊണ്ടും പരിസ്ഥിതി പ്രവര്‍ത്തനം കൊണ്ടുമുള്ളതാണ്. കവിത മാത്രമായിരുന്നെങ്കിലോ.  എത്ര ചെറുപ്പക്കാര്‍ക്ക് അക്കിത്തത്തെ അറിയാം.  അതു പോലെ എത്ര പേര്‍ക്കറിയാം എം സുകുമാരനെ. 

നമ്മടെ നാട്ടിലിപ്പോള്‍ എഴുത്തുകാരന് ശ്രദ്ധ കിട്ടണമെങ്കില്‍ ഒന്നുകില്‍ ഏതെങ്കിലും അവാര്‍ഡ് കിട്ടണം. അല്ലെങ്കില്‍ മരിക്കണം. അല്ലെങ്കില്‍ എന്തെങ്കിലും വിവാദമുണ്ടെങ്കില്‍ തല്‍ക്കാലം ഒന്നോരണ്ടോ ആഴ്ച. നേരെ മറിച്ച് ഞാന്‍ ഒരുദാഹരണം പറഞ്ഞാല്‍, കെ.പി.സി.സി.പ്രസിഡണ്ടിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്ന അതേ പ്രാധാന്യത്തോടെ സമസ്തകേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡണ്ടിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു കാലം മാതൃഭൂമിക്കുണ്ടായിരുന്നു. ഇിപ്പോള്‍ സമസ്തകേരള സാഹിത്യ പരിഷത്ത് ഉണ്ടോ ? ഉണ്ടെങ്കില്‍ അതിന്റെ പ്രസിഡണ്ട് ആരാ, അദ്ദേഹത്തിന് വല്ല കാര്യത്തെ പറ്റിയും വല്ല അഭിപ്രായമുണ്ടോ എന്ന് ഒരു പത്രവും ഒരു മാധ്യമവും ശ്രദ്ധിക്കുില്ല. ഇിപ്പോള്‍ സാഹിത്യകാരന് ശ്രദ്ധ കിട്ടണമെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ആനപ്പുറത്ത് കയറണം. അല്ലെങ്കില്‍ ഏതെങ്കിലും സമുദായ സംഘടനയുടെ.

ഇപ്പോള്‍ ഫുട്‌ബോളിന്, സംഗീതത്തിന്, സിനിമക്ക്, ടെലിവിഷന്‍ സീരിയലിന്, ഫെയ്‌സ് ബുക്കിന്, യൂട്യൂബിന്, ട്വിറ്ററിന് ഒക്കെ ഉള്ള പ്രാധാന്യം കഴിഞ്ഞ് അവസാനം വരുന്ന ഒരു സാധനമാണ് സാഹിത്യം. അതിനിപ്പം ഏറ്റവും പുതിയ ഒരുദാഹരണം പറയാം. ഇക്കഴിഞ്ഞ തവണ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അത് മിക്ക പത്രങ്ങളും അഞ്ചാം പേജിലാണ് കൊടുത്തത്. അതൊക്കെ ഒന്നാം പേജില്‍ പ്രധാനപ്പെട്ട വാര്‍ത്തയായി ഇവരുടെ കളര്‍ ചിത്രം സഹിതം കണ്ടാണ് ഞങ്ങളൊക്കെ വളര്‍ന്നത്.

മുൻപ് സിനിമയില്‍ സാഹിത്യകാരനു നല്ല വിലയുണ്ടായിരുന്നു. എം.ടി, ഉറൂബ്, തകഴി, എസ്.കെ.പൊറ്റക്കാട് തുടങ്ങിയവരുടെയൊക്കെ കഥകൾ സിനിമയായിരുന്നു ഒരുകാലത്തു. ഇപ്പോള്‍ സിനിമയില്‍ ആരാണ് കഥയെഴുതിയത് ആരാണ് തിരക്കഥയെഴുതിയത് എതിനെ പറ്റി കാര്യമായൊരു ശ്രദ്ധയില്ല. ഇപ്പോള്‍ സിനിമയിലും സാഹിത്യത്തിന് പ്രാധാന്യം കുറഞ്ഞു. 

ഇപ്പോള്‍ സാഹിത്യ നിരൂപണം എന്നൊന്നുണ്ടോ. കാരണം സാഹിത്യത്തിന് വിലയില്ലാത്ത ഒരു സമൂഹത്തില്‍ സാഹിത്യനിരൂപണത്തിന് വിലയുണ്ടാവില്ല. ഒരു വിഷയത്തെ പറ്റി, ഒരു പുസ്തകത്തെ പറ്റി, ഒരു സാഹിത്യ പ്രവണതയെപറ്റി കുട്ടിക്കൃഷ്ണ മാരാര്‍ എന്തു പറഞ്ഞു മുണ്ടശ്ശേരി എന്തു പറഞ്ഞു കേസരി എന്തു പറഞ്ഞു എം.പി.പോള്‍ എന്തു പറഞ്ഞു സുകുമാര്‍ അഴീക്കോട് എന്തു പറഞ്ഞു എന്നൊരു  ശ്രദ്ധയുണ്ടായിരുന്നു ഒരു കാലത്ത്. ഇപ്പോൾ പത്രങ്ങളില്‍ സാഹിത്യ നിരൂപണത്തിന് പംക്തികളില്ല. 

മറിച്ചൊരു വാദം ഉയരുന്നത് കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കപ്പെടുന്നുണ്ടല്ലോ എന്നതാണ്. പുസ്തകത്തെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. പുസ്തകങ്ങള്‍  വില്‍ക്കപ്പെടുന്നുണ്ട്. അതു മുഴുവന്‍ വായിക്കയാണോ എന്നെനിക്കറിഞ്ഞു കൂട. ഇപ്പോള്‍ പുതിയ പുതിയ ഒരു പാട് പ്രസാധകര്‍ ഉണ്ടാന്നുണ്ട്. പുതിയ പുതിയ എഴുത്തുകാരുണ്ട്. ഏഴിലോ എട്ടിലോ പഠിക്കു കുട്ടികളുടെയടക്കം പുസ്തകങ്ങള്‍ വരുന്നുണ്ട്. പുസ്തകം വരാന്‍ ഇപ്പോള്‍ അധികം സമയം വേണ്ട. കാര്യമായിട്ട്  പൈസയും വേണ്ട. ഒരു അഞ്ഞൂറോ ആയിരമോ കോപ്പി അടിക്കാന്‍ ആരുടെ കയ്യിലും പൈസയുണ്ട്. ആളുകള്‍ വാങ്ങുനുമുണ്ട്. അതവര്‍ വായിക്കുന്നുണ്ടോ. വിലയിരുത്തുന്നുണ്ടോ എനിക്കറിഞ്ഞുകൂട. 

ഫെയ്‌സ്ബുക്കില്‍ ധാരാളം കവിതകള്‍, പ്രത്യേകിച്ചു സ്റ്റാറ്റസ് കവിത. മൂന്നു വരി എഴുതിയാല്‍ മതിയല്ലോ. അതില്‍ കവിത്വം ഇല്ലാ ഞാന്‍ പറയുില്ല. എന്നാൽ വലിയ ശതമാനം ഞാന്‍ കണ്ടത് സാഹിത്യം എന്താണെുള്ളതിനെ കുറിച്ച് ഒരഭിരുചിയോ പരിശീലനമോ അല്ലെങ്കില്‍ അതിനെക്കുറിച്ച് കാര്യമായ ഒരു കാഴ്ചപ്പാടോ ഇല്ലാത്ത ആളുകളാനു എങ്ങനെ ഫേസ്‌ബുക്കിൽ കവിത എഴുതുന്നത്. അതൊക്കെ വലിയ കേമമാണൊെക്കെ പറഞ്ഞ് പുകഴ്ത്തും. അത് സത്യാണെന്നു കരുതി എഴുത്തു കാരുണ്ടാവുമോ ? എനെിക്കറിഞ്ഞു കൂട. 

അതായത് ഇന്ന് ഇപ്പോള്‍ ഞാന്‍ പറയുത് ഒരു സാഹിത്യകാരന്‍ അല്ലെങ്കില്‍ സാഹിത്യ നിരൂപകന്‍ എന്നു പറയുത് സംസ്‌കാരത്തിന്റെ ഒരു പ്രതിരൂപമായിരുന്നു എത്രയോ കാലം മലയാളത്തില്‍. എപ്പോൾ അങ്ങനെ ഒരു വിലയില്ല. ഇപ്പോൾ എഴുത്തുകാരുണ്ട്. അവർ പുസ്തകവുമെഴുതുന്നുണ്ട്. സാഹിത്യത്തിന്റെ പ്രാധാന്യം പോയി. നമ്മുടെ സംസ്‌കാരത്തിന്റെ ജീര്‍ണ്ണതയുടെ ഒരുദാഹരണമാണത്. 

ഞാനൊരു, ചെറിയൊരു കാര്യം പറയാം. അലീഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ ഒരു ഓഫ് കാമ്പസ് മലപ്പുറം ജില്ലയില്‍ ഉദ്ഘാടനം ചെയ്തു. ആ ചടങ്ങില്‍ ഒരെഴുത്തുകാരനെ പ്രസംഗിപ്പിച്ചിട്ടില്ല. ഒരു അദ്ധ്യാപകനെ പ്രസംഗിപ്പിച്ചിട്ടില്ല. ഒരു പാട്ടുകാരന്‍ അതില്‍ പങ്കെടുത്തിട്ടില്ല.  എല്‍.എ.മാരുണ്ടാവും എം.പി.മാരുണ്ടാവും മന്ത്രിമാരുണ്ടാവും. ഇപ്പോള്‍ കേരളത്തിലെ സാംസ്‌കാരിക പരിപാടി നോക്കാം. അതില്‍ പ്രധാനമായിവരുത് ഒന്നുകില്‍ മേയര്‍, അവരെ വിളിക്കണ്ടെ, വിളിക്കണം. പിന്നെയുള്ളത്  പണക്കാരനായ വ്യവസായിയോ വ്യാപാരിയോ ആകും. എന്താ കാരണം. ആദ്ദേഹമാണ് ഈ പരിപാടിയുടെ സ്‌പോസര്‍. അല്ലെങ്കില്‍ അദ്ദേഹം ഇതിന് പൈസ കൊടുത്തിട്ടുണ്ടാവും. പൈസ കൊടുക്കാന്‍ പറ്റില്ല ഒരു സാഹിത്യകാരന്. അദ്ദേഹം കഥയെഴുതു ആളാണ്. ഇത്തരത്തിൽ സാഹിത്യകാരന്റെ  വിലകെട്ടു പോയി എന്നതിനര്‍ത്ഥം കേരള സംസ്‌കാരത്തിന്റെ ഒരു ഭാഗം ജീര്‍ണ്ണിച്ചു എന്നാണ്. പുസ്തകങ്ങള്‍ ഉണ്ടാവുു. ഇല്ലാത്തതിനെ പറ്റി അല്ല ഞാന്‍ പറഞ്ഞത്. 

അനവധി കാര്യങ്ങളിലിൽ നമ്മുടെ സംസ്‌കാരം ജീര്‍ണ്ണിച്ചു കൊണ്ടിരിക്കയാണ്. ഇപ്പോള്‍ രാഷ്ട്രീയ രംഗം നോക്കിയാൽ രാഷ്ട്രീയത്തെ അരാഷ്ട്രീയവല്‍ക്കരിച്ചു കൊണ്ടിരിക്കയാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ അരാഷ്ട്രീയത പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു വിചിത്ര പ്രദേശമാണ് കേരളം. രാഷ്ട്രീയം എന്നു പറയുത് നീതി ബോധമാണ്. അനീതിക്കെതിരായി ആളുകൾ  ചിന്തിക്കുക സംസാരിക്കുക  പ്രവര്‍ത്തിക്കുക അതിന് സംഘം ചേരുക. ഇങ്ങനെയൊരു സംഗതി പലപ്പോഴുമില്ല. ഞാനൊരു ഉദാഹരണം പറയാം. ഇപ്പോള്‍ കലാഭവന്‍ മണിയുടെ മരണത്തിലെന്താണ് സംഭവിച്ചതെ് കേരളത്തിലെ ആളുകള്‍ക്ക് ഇപ്പോള്‍ അറിയില്ല. എനിക്കറിയില്ല. അറിയണം. ഇവിടെ മിക്ക ആളുകള്‍ക്കുമില്ല.  പുതിയ വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ?

സത്‌നാംസിംഗ് എങ്ങനെയാണ് മരിച്ചത്, അല്ലെങ്കില്‍ അഭയ കേസിന് എന്താണ് പറ്റിയത്, അല്ലെങ്കില്‍ ചേകൂര്‍ മൗലവിയെ ആരാണ് കൊന്നത്. ഇതൊക്കെ അറിയണം. ഇതൊക്കെ ചോദിക്കണം.ഇതിനൊക്കെ സമാധാനം ഉണ്ടാക്കണം എന്നുള്ള തരത്തില്‍.അതുപോലെ ജിഷ വധക്കേസ് എന്താ അതിന് സംഭവിച്ചത്. ആരാണ് ഉത്തരവാദി. ഈ തരത്തിലുള്ള ഒരു നീതിബോധത്തെയാണ് ഈ തരത്തിലുള്ള ഒരു മനസ്സിന്റെ തിരച്ചിലിനെയാണ് സംസ്‌കാരം എന്നും നീതി എന്നും രാഷ്ട്രീയമെന്നും ഒക്കെ പറയാം. ഇപ്പങ്ങനെയില്ല. ഇപ്പോള്‍ ജയിക്കുന്നു  ഭരിക്കുന്നു  അല്ലെങ്കില്‍ തോല്‍ക്കുന്നു  പ്രതിപക്ഷത്താവുന്നു. ഇതൊക്കെ പണം കൊണ്ട് നേടുന്ന കാര്യങ്ങളാണ്. നീതിബോധം കൊണ്ടു നേടുതല്ല. അതു കൊണ്ട് ഇപ്പോള്‍ രാഷ്ട്രീയം നടത്താന്‍ വേണ്ടത് പണമാണ്. അതു കൊണ്ട് പണക്കാരന്‍ വലിയ ആളാണ്. രാഷ്ട്രീയം നടത്താന്‍ പിന്നെ വേണ്ടത് മതപുരോഹിതനാണ്. അപ്പോള്‍ അയാള്‍ വലിയ ആളാണ്. അപ്പോള്‍ ഈ തരത്തില്‍ അവിടെ ഏതാണ് കച്ചവടം. ഏതാണ് മതം, ഏതാണ് രാഷ്ട്രീയം. എന്നു വേറെ വേറെ നോക്കിയാല്‍ തിരിച്ചറിയില്ല. കച്ചവടവും മതവും രാഷ്ട്രീയവും ഒറ്റ ന്നാവു സ്ഥലത്ത് കലയ്ക്ക് യാതൊരു വിലയുമുണ്ടാവില്ല. 

ഇപ്പോള്‍ അക്കാദമി പോലുള്ള പ്രസ്ഥാനങ്ങളുടെ പണി ചില എഴുത്തുകാര്‍ക്ക് സമ്മാനം കൊടുക്കുക, ചില എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക. ചില എഴുത്തുകാര്‍ക്ക് ചില സഹായങ്ങള്‍ ചെയ്യുക എന്നതൊക്കെയാണ്. ഒരു സംസ്‌കാരം ഇങ്ങനെ കെട്ടു പോവുതിന് സാഹിത്യഅക്കാദമിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. സാഹിത്യ അക്കാദമി എു പറഞ്ഞത് ഇപ്പോള്‍

ഒരുദാഹരണം പറഞ്ഞാല്‍ തുഞ്ചത്തെഴുത്തച്ഛന്റെ ഒരു പസ്തകത്തിന് ഒരു വ്യാഖ്യാനം ഒരാൾ  എഴുതി. അത് കച്ചവടം എ നിലക്ക് വിറ്റു പോവില്ല എന്നാണെങ്കില്‍ അത് അച്ചടിക്കാനാണ് സാഹിത്യ അക്കാദമി. അതു പോലെ പഴയ കൃതികള്‍, നമ്മുടെ നിരൂപണ ശാഖ, പരിഭാഷ, അല്ലെങ്കില്‍ നിഖണ്ഡു അങ്ങനത്തെ കാര്യങ്ങളാണ്. സാഹിത്യ അക്കാദമിക്ക് ഒന്നും ചെയ്യാനില്ല എന്നു ഞാന്‍ പറയില്ല. എന്നാല്‍ സാഹിത്യഅക്കാദമി അല്ല അതിന് മറുപടി പറയേണ്ടത്. ഇതിനൊക്കെ മറുപടി പറയേണ്ടത് ഇവിടുത്തെ രാഷ്ട്രീയക്കാരാണ്. 

ഒ.എന്‍.വി.കുറുപ്പ് മരിച്ചു പോയി. അദ്ദേഹം വലിയൊരു ആളായിരുല്ലോ. അല്ലെങ്കില്‍ തകഴി. അല്ലെങ്കില്‍ ബഷീര്‍, എന്തു കൊണ്ടാണിന്ന് ആ തരത്തിലുള്ള ഒരു സ്ഥാനം ഒരെഴുത്തുകാരന് കിട്ടാത്തത്. അത് അവരുടെ എഴുത്തിന്റെ കുഴപ്പമായിരിക്കില്ല. ഞാൻ പറഞ്ഞില്ലേ എം. സുകുമാരനെ ഒരെഴുത്തുകാരനുണ്ട്. അദ്ദേഹത്തെ എന്താ ആര്‍ക്കും അറിയാത്തത്. അദ്ദേഹത്തിന്റെ എഴുത്ത് നല്ലതാണെ് എല്ലാവര്‍ക്കുമറിയില്ലെ. എം. സുകുമാരനെ എഴുത്തുകാരന്‍ ഭാഗ്യവശാല്‍ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന് ഭക്ഷണമുണ്ടോ, അദ്ദേഹത്തിന് മരുന്ന് ഉണ്ടോവേറെ വല്ല ബുദ്ധിമുട്ടും  ഉണ്ടോ എന്ന് കേരളത്തില്‍ ആരും ശ്രദ്ധിക്കുില്ല. ഇപ്പം ഞാന്‍ പറഞ്ഞില്ലെ, അക്കിത്തം എന്താ ചെയ്യുതെ് ആരും അന്വേഷിക്കുില്ല. 

ഇങ്ങനെ എത്രയോ എഴുത്തുകാരുണ്ട്. നമ്മുടെ നാട്ടില്‍ ഒരു കുട്ടിയുടെ ജന്മദിനത്തിന് ഉടുപ്പ് വാങ്ങിക്കൊടുക്കും. വാച്ചു വാങ്ങിക്കൊടുക്കും വലിയ ഹോട്ടലില്‍ കൊണ്ടു പോയി ഭക്ഷണം വാങ്ങിക്കൊടുക്കും. അല്ലെങ്കിൽ വീട്ടില്‍ പാര്‍ട്ടി നടത്തും. കേക്ക് മുറിക്കും. ഈ കുട്ടിക്ക് ജന്മദിനത്തിന് നീ ഈ നോവല്‍ വായിക്ക് അല്ലെങ്കില്‍ ഈ കഥ വായിക്ക് അല്ലെങ്കില്‍ ഇ കവിത വായിക്ക് എന്ന് പറയുന്ന എത്ര പേരുണ്ട്. ഒരു പരിപാടിക്ക് പ്രസംഗിക്കാന്‍ വരുന്ന ഒരാള്‍ക്ക് വലിയ പൈസക്ക് ബൊക്കെ വാങ്ങിക്കൊടുക്കും. അതാ മേശപ്പുറത്ത് തന്നെ വച്ചിട്ട് അദ്ദേഹം പോകും. നേരെമറിച്ച് ഒരു പുസ്തകം വാങ്ങിക്കൊടുത്താന്‍ അദ്ദേഹത്തിന് അതൊരു ഉപകാരമാണ്. ഒരു പുസ്തകത്തെ മാനിക്കു രീതി അതിനെ ഉപയോഗിക്കു രീതി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായട്ടില്ല ഇപ്പോഴും. 

താരതമ്യസാഹിത്യവിചാരം, മാരാരുടെ കുരുക്ഷേത്രം, താരതമ്യസാഹിത്യചിന്ത, ബഷീർമാല, സാഹിത്യസിദ്ധാന്തചർച്ച, ആരും കൊളുത്താത്ത വിളക്ക്,ചേകനൂരിന്റെ രക്തം,ഉമ്മമാർക്കുവേണ്ടി ഒരു സങ്കടഹരജി, വർഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം, തെളിമലയാളം, അനുഭവം ഓർമ്മ യാത്ര, പിടക്കോഴി കൂവരുത്, ഇസ്ലാമിക രാഷ്ട്രീയം വിമർശിക്കപ്പെടുന്നു തുടങ്ങിയവയാണ് പ്രധാന കൃതികൾ. മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എം.ഫിലും പാസ്സായി. കാലിക്കറ്റ് സർ‌വ്വകലാശാലയിൽ നിന്ന് ഡോക്‌റ്ററേറ്റ് ലഭിച്ചു. മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു കുറച്ചുകാലം. കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻറ സയൻസ് കോളേജ്, കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ഈവനിങ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. കാലിക്കറ്റ് സർ‌വ്വകലാശാല മലയാളവിഭാഗത്തിൽ അധ്യാപകനായി വിരമിച്ചു.