ജീവിതത്തിന്റെ തന്നെ പുനർവായനയാണ് പുസ്തകങ്ങൾ

ആധുനിക മലയാളത്തിന്റെ മികച്ച ഉപലബ്ധികളിൽ ഒന്നാണ് സേതുവിൻറെ ചെറുകഥകൾ. ആധുനികതയുടെ ദാർശനിക സമീപനങ്ങൾക്കിണങ്ങിയ  നവത്വമുള്ള പ്രമേയങ്ങളും രചനാരീതിയുമാണ് അദ്ദേഹത്തിന്റേത് എന്നാണ് കെ.എസ്. രവികുമാർ വിലയിരുത്തിയത്. രചനയിൽ അരനൂറ്റാണ്ട് കടന്ന സേതുവുമായി ചെറുകഥാകൃത്ത്‌ സബീന എം സാലി സംസാരിക്കുന്നു.

പതിറ്റാണ്ടുകളായി മലയാളസാഹിത്യത്തോടൊപ്പം സഞ്ചരിക്കുന്ന ഒരാളെന്ന നിലയിൽ തീക്ഷ്ണവായനയുടെ ഒരു കാലഘട്ടം കഴിഞ്ഞു പോവുകയാണ് എന്ന് സംശയം തോന്നുന്നുണ്ടോ ?
 
മനുഷ്യനെ അതിരില്ലാത്ത സ്വാതന്ത്ര്യ പ്രപഞ്ചത്തിലേക്ക് കൈപിടിക്കുന്ന പ്രകൃയയാണ്‌ വായന. ബൗദ്ധീകമായ ഉത്തേജനം വായനയിലൂടെ മാത്രമേ സാധ്യമാകൂ. ഓരോ പുസ്തകവും ജീവിതത്തിന്റെ തന്നെ പുനർവായനയാണ്‌. അതില്ലാത്ത ലോകം ശൂന്യതയുടേയും അന്ധകാരത്തിന്റേയുമാണ്‌. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ പുനർനിർമ്മാണ പ്രകൃയ കാംക്ഷിക്കുന്ന ഏതൊരാളും പുസ്തകങ്ങളേയും വായനയേയും ഹൃദയത്തോട് ചേർക്കുക തന്നെ ചെയ്യും.
 
ഇലക്ട്രോണിക് മീഡിയ വഴിയുള്ള പഠനങ്ങൾക്കും വായനയ്ക്കുമാണ്‌  ഇന്ന് ഏറെ പ്രാധാന്യമുള്ളത്. അച്ചടി മാധ്യമങ്ങളെ തിരിഞ്ഞു നോക്കാത്ത പലരും ഇ വായനയിൽ തൽപരരാണ്‌ എന്ന വസ്തുത സ്വാഗതാർഹമാണ്‌. കടലാസിലായാലും ഡിജിറ്റൽ സാങ്കേതിക രൂപത്തിലായാലും എഴുത്തുകാരനെ സംബന്ധിച്ച്  സ്വന്തം കൃതികൾ വായനാസമൂഹത്തിൽ എത്തിപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തിയാൽ മതി. ഇ ലൈബ്രറികളും ഓൺലൈൻ ന്യൂസ്പേപ്പറുകളും സുലഭമായ ഇക്കാലത്ത് വായന ഒരനുഭവം മാത്രമല്ല ന്യൂ ജനറേഷൻ സംസ്കാരം കൂടിയായി കാലത്തെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്‌. എന്നു വച്ച്  പ്രിന്റ് മീഡിയയ്ക്ക് ഒട്ടും ഇടിവ് സംഭവിച്ചിട്ടില്ല എന്ന് അനുദിനം ഇറങ്ങിക്കൊണ്ടിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ വെളിപ്പെടുത്തുന്നു.
സാഹിത്യം അതിന്റെ സൗവർണ ദീപ്തിയിൽ എത്തി നിൽക്കുമ്പോഴും സ്ത്രീ എഴുത്തുകൾ പാർശ്വവൽക്കരിക്കപ്പെടുന്നത് എന്തുകൊണ്ടാകും ?
 
ജീവിതത്തിന്റെ മറ്റേത് മേഖലെയും പോലെ തന്നെ എഴുത്തിലും സ്ത്രീപുരുഷ സമത്വം ആണ്‌ എല്ലാവരും ആഗ്രഹിക്കുന്നത്. സ്ത്രീ ആയാലും പുരുഷനായാലും മനുഷ്യത്വത്തിൽ ഉറച്ച് നിന്ന് എഴുതുമ്പോൾ അത് അംഗീകരിക്കപെടുക തന്നെ വേണം. പക്ഷേ ലിംഗനീതി നടപ്പിലാക്കുന്നതിന്‌ പകരം സ്വാർത്ഥതയിലൂടെ സ്ത്രീയ്ക്ക് പ്രതിരോധം സൃഷ്ടിക്കുകയാണ്‌ ആൺ തൂലികകൾ ഏറിയ പങ്കും. ഇര പറയുന്നത് വിശ്വസിക്കാതെ വേട്ടക്കാരനെ സംരക്ഷിക്കുന്ന ഫാസിസത്തിന്റെ ഭീകര മുഖമാണ്‌ ഈ കാലഘട്ടത്തിന്റെ പ്രത്യേകത. അതുകൊണ്ട് നിയമത്തിന്റേയും ഭരണഘടനയുടേയും പരിധിക്കപ്പുറത്ത് സ്ത്രീകൾ തന്നെ പോരാടി നേടിയെടുക്കേണ്ടതാണ്‌ അവരുടെ അവകാശങ്ങൾ. എത്ര കരുജോസഫ് തുടങ്ങിയ ഏതാനും പേർ മാത്രമേ അതിനെ അതിജീവിച്ചിട്ടുള്ളു. രാജലക്ഷ്മിയെപ്പോലുള്ളവർ വിമർശനങ്ങളെ നേരിടാനാവാതെ ജീവിതത്തിൽ നിന്നു തന്നെ ഇറങ്ങിപ്പോയിട്ടുണ്ട്. 
 
സാമൂഹികവും സാംസ്കാരികവുമായി ഉന്നതിയിൽ നിൽക്കുന്ന കേരളത്തിൽ ഇതാണ്‌ അവസ്ഥയെങ്കിൽ മറ്റിടങ്ങളിലെ കാര്യം പറയാനില്ലല്ലോ. ചാനൽ ചർച്ചകളിൽ ഒച്ചയിട്ടിട്ടൊന്നും കാര്യമില്ല. അതെല്ലാം ക്ഷണികമാണ്‌. ചർച്ച കഴിഞ്ഞ് വീട്ടിലെത്തിയാൽ ഒരുപക്ഷേ ഭർത്താവിന്റെ ചീത്ത വിളി ആയിരിക്കാം അവൾ കേൾക്കേണ്ടി വരിക.  ആൺപക്ഷ വീക്ഷണം മാറാത്ത കാലത്തോളം സ്ത്രീ ഉന്നമനത്തിന്‌ സ്ത്രീ തന്നെ സംഘടിക്കണം. ഒരുമ്പെട്ടവൾ എന്ന സമൂഹത്തിന്റെ പഴിചാരലുണ്ടാവാം. അത് കണക്കിലെടുക്കരുത്. സെലിബ്രിറ്റി ആയതിനാൽ പുറത്ത് പറയില്ല എന്ന ധാരണയിലും  നമ്മുടെ നാട്ടിൽ പീഢനങ്ങൾ നടക്കുന്നു. ചിലത് വീട്ടുകാർ തന്നെ മൂടി വയ്ക്കുന്നു. ഉപദ്രവിക്കാൻ വരുന്നവനെ ചെരുപ്പെടുത്ത് അടിക്കാനുള്ള ആർജ്ജവം ഉണ്ടായിരിക്കണം. പീഡിപ്പിക്കാൻ മുതിരുന്നവന്റെ ലിംഗം മുറിച്ചെറിയാൻ പെണ്ണിനെ പ്രേരിപ്പിക്കുന്നത്  സാഹചര്യങ്ങളാണ്.
 
സമീപകാലത്ത്, ദൃശ്യമാധ്യമങ്ങളുടേയും ഇന്റർനെറ്റിന്റേയും അതിപ്രസരണത്തിൽ നല്ല സാഹിത്യത്തിന്‌ ആസ്വാദകർ കുറയുന്നുണ്ടോ ?
 
സാഹിത്യത്തെ സംബന്ധിച്ച് അലസ ആസ്വാദനം ഒരു വിധത്തിലും സാധ്യമല്ല. അതിന്‌ അൽപം മെനക്കെടുക തന്നെ വേണം. ടെലിവിഷൻ എന്ന ഇഡിയറ്റ് ബോക്സിനു മുന്നിൽ ഇരിക്കുന്നതു പോലെയല്ല പുസ്തക വായന. പുസ്തകം അടച്ചു വച്ച ശേഷമാണ്‌, അതിന്റെ യഥാർത്ഥ വായന ആരംഭിക്കുന്നത്. വായിച്ചതൊക്കെയും ചിന്തയിലൂടെ പുനർവായന  നടക്കുന്നതു കൊണ്ടാണ്‌, പഴയ കൃതികൾക്ക് പോലും പുതിയ പുതിയ വ്യാഖ്യാനങ്ങൾ വരുന്നത്. കവി മരിക്കുമ്പോൾ കവിത  ജനിക്കുന്നു എന്നു പറയുന്നതും അതുകൊണ്ടാണ്‌. പാണ്ഡവപുരം ഞാൻ 40 വർഷം മുമ്പെഴുതിയതാണ്‌. അതിനു ശേഷം ജനിച്ച എത്രയോ തലമുറകൾ അതിനെപ്പറ്റി അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും പറയുന്നു. പാണ്ഡവപുരം പഠനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പുസ്തകം തയ്യാറാവുന്നുണ്ട്. അടയാളങ്ങൾ, നിയോഗം, കൈമുദ്രകൾ, പാണ്ഡവപുരം, ആറാമത്തെ പെൺകുട്ടി എന്നീ നോവലുകളിലെ ശക്തരായ ആറ്‌ സ്ത്രീ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച്, ആറ്‌ പെണ്ണവസ്ഥകൾ തുറന്നു കാട്ടുന്ന പെണ്ണകങ്ങൾ എന്നൊരു പുസ്തകവും തയ്യാറാവുന്നു. മൗലീകമായ അംശം ഉള്ളതുകൊണ്ടാണ്‌ പുനർവായനയും പുനർവ്യാഖ്യാനവും സാഹിത്യത്തിന്‌ മാത്രം സാധ്യമാകുന്നത്. പറഞ്ഞു വന്നത്, ദൃശ്യമാധ്യമങ്ങളുടെ കാര്യമാണ്‌. അതിന്‌ മുന്നിൽ വെറുതേ ഇരുന്നു കൊടുത്താൽ മാത്രം മതി. ചിന്താശക്തിയും ബോധവും അൽപം പോലും വിനിയോഗിക്കേണ്ട. കറുപ്പ് തീറ്റിച്ച് മയക്കുന്നതു പോലെ സീരിയലുകൾ സ്ത്രീകളുടെ ശക്തിയും ചൈതന്യവും ഉടച്ചു കളയുന്നു. കലയുടെ അലസമായ ആസ്വാദനവും ഗൗരവപൂർണമായ ആസ്വാദനവും രണ്ടും രണ്ടാണ്‌.
 
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ ഓരോയിടത്തേയും വായനാ സമൂഹത്തെപ്പറ്റി ഒന്നു വിലയിരുത്താമോ ?
 
സ്പെയിൻ ലിറ്റററി ഫെസ്റ്റിനാണ്‌ ഒടുവിൽ പോയത്. വിദേശങ്ങളിൽ എണ്ണത്തിൽ കുറവാണെങ്കിലും, സാഹിത്യസദസ്സുകളിൽ  ആളുകൾ താല്പര്യത്തോടെ പങ്കെടുക്കും. വിദേശ മലയാളികൾ പ്രതികൂല സാഹചര്യങ്ങളിൽ പോലും എഴുത്തിനും വായനയ്ക്കും അമിത പ്രാധാന്യം നൽകുന്നവരാണ്‌. ലോകോത്തര നിലവാരമുള്ള പല കൃതികളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് പരിഭാഷപ്പെടുത്തി എങ്ങും എത്തിക്കുന്നില്ല എന്നതാണ്‌ നമ്മുടെ പരാജയം. ടാഗോറിന്‌ ശേഷം ഒരു ഇന്ത്യൻ എഴുത്തുകാരനും  നോബൽ സമ്മാനം കിട്ടാതിരുന്നതും അതുകൊണ്ടാണ്‌. ഷാർജയിലെ ഭരണാധികാരി സബ്സിഡി കൊടുത്താണ്‌ പരിഭാഷകളെ പ്രോത്സാഹിപ്പിക്കുന്നത്. നാഷണൽ ബുക് ട്രസ്റ്റ് ഉള്ള കാലത്ത് ചില ശ്രമങ്ങളൊക്കെ നടത്തിയിരുന്നു.  സാഹിത്യ അക്കാദമിക്ക് ഏറെ പരിമിധികളുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പദ്ധതികൾ തയ്യാറാക്കണം.
 
എഴുത്തുകാരുടെ പ്രസിദ്ധിയെ എങ്ങനെ വിലയിരുത്തുന്നു ?
 
എഴുത്തുകാരെ ആഘോഷിക്കുന്നതിൽ മീഡിയയ്ക്ക് പ്രധാന പങ്കുണ്ട്. അറിയപ്പെടാത്ത എത്രയോ നല്ല എഴുത്തുകാരുണ്ട്. ബെസ്റ്റ് സെല്ലർ എന്ന് ആഘോഷിക്കുന്നത് ഒരു ബെസ്റ്റ് ബുക് ആയിക്കൊള്ളണമെന്നില്ല. ഓരോ പുസ്തകത്തിനും ഓരോ വിധിയുണ്ട്. സ്ഥായിയായ ജീവിതാനുഭവങ്ങളുടെ എഴുത്ത് എക്കാലത്തും നില നിൽക്കും. അല്ലാത്തത് മഴയ്ക്ക് ശേഷം മുളച്ചുപൊങ്ങുന്ന കൂണുകളെപ്പോലെ പെട്ടെന്ന് അസ്തമിക്കും. 130 വർഷത്തെ പഴക്കമേയുള്ളു നമ്മുടെ  മലയാള സാഹിത്യത്തിന്‌. അതിൽ അമ്പതിലധികം വർഷം കൂടെയുണ്ടാവുകയെന്നത് ചെറിയ കാര്യമല്ല. അതിൽ അഭിമാനവും കൃതാർഥതയുമുണ്ട്.
എഴുത്തുകാരനായ സേതുവിനൊപ്പം തന്നെയാണ് സേതുമാധവൻ എന്ന ബാങ്കർ. കഥയ്ക്കും നോവലിനുമായി രണ്ടു തവണ കേരള സാഹിത്യഅക്കാദമി അവാർഡ് നേടിയ അദ്ദേഹം സൗത്ത്‌ ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. അക്കാദമി അവാർഡ് നേടിയ നോവലായ പാണ്ഡവപുരം ഇംഗ്ളീഷിൽ മാക്മില്ലൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയോഗം, വിളയാട്ടം, കൈമുദ്രകൾ, കിളിമൊഴികൾക്കപ്പുറം എന്നിവയാണ് മറ്റു നോവലുകൾ. പേടിസ്വപ്നങ്ങൾ എന്ന കഥാസമാഹാരത്തിനും കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു.