കഥാവിചാരം – 23 : ദൈവമേ നീ ആർക്ക് കൂട്ട് പോയിരിക്കുന്നു….? – സതീഷ് ബാബു പയ്യന്നൂർ
അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത എഴുത്തുകാരൻ ശ്രീ.സതീഷ് ബാബു പയ്യന്നൂരിന്റെ "ദൈവമേ നീ ആർക്ക് കൂട്ടു പോയിരിക്കുന്നു? "എന്ന ചെറുകഥയിലെ ഈ ഭാഗം വെറുമൊരു കഥാസന്ദർഭം മാത്രമല്ല, ഇന്നത്തെ സമൂഹത്തിന്റെ നേർച്ചിത്രമാണ്. വീടുണ്ടായിട്ടും “വീട് പോലെ” തോന്നാത്ത അവസ്ഥ പലർക്കും പരിചിതമാണ്. അവിടെ സ്നേഹമോ ആശ്വാസമോ ഇല്ല. പലരും മാനസികമായ അകലം പാലിക്കുന്നു.
കഥാവിചാരം -22 : ലോകം ഒരു ചെറിയ പട്ടണമാണ് -മധുപാൽ
'ഒരുപാട് ജീവിതം കണ്ടയാൾ ' എന്നു പറഞ്ഞാലും ഒരുവന് ആ അനുഭവങ്ങളെ കഥാരൂപത്തിൽ ആവിഷ്കരിക്കാൻ സാധിക്കണമെന്നില്ല. ഭാഷാപരതയും, കൽപ്പനാ ശക്തിയും, പാത്രാവിഷ്കാരങ്ങളും ഇല്ലാതെ അനുഭവങ്ങളെ സൃഷ്ടിപരമായി അവതരിപ്പിക്കാൻ സാധിക്കില്ല. അങ്ങനെയുള്ള രചന സാധാരണ ഓർമ്മകളുടെ വിവരണം ആയി മാത്രം ഒതുങ്ങിപ്പോകും.
കഥാവിചാരം -21 : നാഗപ്പുഴ – ബിജോയ് ചന്ദ്രൻ
പുഴയുടെ പശ്ചാത്തലത്തിൽ സമകാലിക മലയാളം വാരികയിൽ പ്രിയ കഥാകൃത്ത് ശ്രീ. ബിജോയ് ചന്ദ്രൻ എഴുതിയ കഥയാണ് 'നാഗപ്പുഴ'. പ്രകൃതിയുടെ സംഗീതാത്മകമായ രൂപത്തോടൊപ്പം മഴയുടെ ഭാരവും പുഴയുടെ ഭീഷണിയും അനിശ്ചിതത്വവും ഒരുമിച്ച് ചേർന്ന ഇതിവൃത്തം.
കഥാവിചാരം -20 : ‘സ്കൂൾ ഡയറിയിലെ ചില താളുകൾ’ – അയ്മനം ജോൺ
2024ലെ മാധ്യമം വാർഷിക പതിപ്പിൽ ശ്രീ അയ്മനം ജോണിന്റെ 'സ്കൂൾ ഡയറിയിലെ ചില താളുകൾ' എന്നൊരു കഥയുണ്ട്. പറക്കും നിഴൽ, കിണറ്റുകരയിലെ മാക്കാച്ചി, പായൽക്കുളം, ഏകാംഗപ്രണയം, വാനൊലി നിലയം, കണക്കു പരീക്ഷ എന്നീ തലക്കെട്ടുകളിൽ 6 കുഞ്ഞിക്കഥകൾ.
കഥാവിചാരം -19 : ‘മൈസൂര് മല്ലികെ’ – ആഷ് അഷിത
കാലിക പ്രസക്തിയുള്ള പ്രമേയമാണ് ശ്രീമതി ആഷ് അഷിതയുടെ 'മൈസൂര് മല്ലികെ' എന്ന കഥയിലുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഈ കഥ ആശയം കൊണ്ടും കഥാപാത്രസൃഷ്ടി കൊണ്ടും നല്ല നിലവാരം പുലർത്തുന്നു.
കഥാവിചാരം -18 : മനുഷ്യാലയ ചന്ദ്രിക – കെ രേഖ
വിവാഹമോചിതരാവാൻ രജിസ്ട്രാർ ഓഫീസിലെത്തിയ ദീപുവിന്റെയും അഞ്ജനയുടെയും ജീവിതത്തിലെ കുറച്ച് മണിക്കൂറുകളാണ് കഥയായി പരിണമിച്ചത്. കഥയിൽ പറയും പോലെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ മനസ്സ് ചേമ്പില പോലെയാവും.
കഥാവിചാരം-17 : ആനിയും മരിയയും അത്തിമറ്റത്തെ വീടും – വി കെ ദീപ
ജോസഫ് മുണ്ടശ്ശേരി പുരസ്കാര ജേതാവും ബാലസാഹിത്യകാരിയും പ്രശസ്ത ചെറുകഥാകൃത്തുമായ ശ്രീമതി വി.കെ.ദീപയുടെ മനോഹരമായ കഥയാണ് "ആനിയും മരിയയും അത്തിമറ്റത്തെ വീടും".
കഥാവിചാരം-16 : ഇ.പി. ശ്രീകുമാറിന്റെ ‘പ്രതീതി’
എന്തുകൊണ്ടാണ് മനുഷ്യൻ സാങ്കല്പിക ലോകങ്ങളിലേക്ക് കുടിയേറപ്പെടുന്നത്? യഥാർത്ഥ ലോകത്ത് അവന് ലഭിക്കുന്ന കാഴ്ച കേൾവി - അനുഭവങ്ങളിൽ നിന്ന് ഭിന്നമായി വിചിത്രവും മായികവുമായുള്ള കാഴ്ചകളും സങ്കല്പങ്ങളും അവിടെ കാത്തിരിക്കുന്നു എന്നുള്ളതാണ്...
കഥാവിചാരം-15 : സുദീപ് ടി ജോർജിന്റെ ‘ഹുഡുഗി ‘
മലയാള ചെറുകഥയിൽ തന്റേതായ ഒരിടം കണ്ടെത്തിയ കഥാകൃത്ത് ശ്രീ. സുദീപ്. ടി. ജോർജിന്റെ സമകാലിക മലയാളത്തിൽ വന്ന "ഹൂഗുഡി" എന്ന ചെറുകഥയിലെ കഥാപാത്രമാണ് ശ്രീനിവാസ. കർണാടകയാണ് കഥയുടെ തട്ടകം.
കഥാവിചാരം -14 : ‘അമോർ’ ( വി. ദിലീപ് )
കാമുകിയായും ഭാര്യയായും ഇവാ അനുഭവിച്ച പീഡനങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും ഹൃദയസ്പർശിയായ വിവരണമാണ് ശ്രീ. വി ദിലീപിന്റെ 'അമോർ' എന്ന ചെറുകഥ.
















