Home Authors Posts by ശ്രീദേവി. എസ്. കെ

ശ്രീദേവി. എസ്. കെ

34 POSTS 0 COMMENTS
മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.

കഥാവിചാരം -14 : ‘അമോർ’ ( വി. ദിലീപ് )

കാമുകിയായും ഭാര്യയായും ഇവാ അനുഭവിച്ച പീഡനങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും ഹൃദയസ്പർശിയായ വിവരണമാണ് ശ്രീ. വി ദിലീപിന്റെ 'അമോർ' എന്ന ചെറുകഥ.

ചന്ദ്രകളഭം ചാർത്തിയ ഓർമ്മകൾ

വയലാറിലെ രാഘവപ്പറമ്പിൽ വീടിന്റെ മുറ്റത്തെ പവിഴമല്ലിയിൽ, ചെമ്പരത്തിയിൽ, ചുറ്റുമുള്ള പഞ്ചസാര മണൽത്തരികളിലൊക്കെ ഒരു അഭൗമമാന്ത്രികന്റെ സജീവസാന്നിധ്യം തുടിച്ചുനിൽക്കുന്നു. രാത്രിയിൽ ഈ മുറ്റത്തിരുന്നപ്പോഴാവാം കവിയുടെ മനസ്സിന്റെ താഴ്വരയിൽ പാരിജാതം തിരുമിഴി തുറന്നത്.

കഥാവിചാരം-13 : ‘നായാട്ട്’ ( എസ്സ്. ദേവമനോഹർ)

കാടും കാട്ടിലെ ഇരുളും കാട്ടുജീവികളും അവരുടെ സാമ്രാജ്യവും നമ്മെ നിഷ്കളങ്കമായ അവരുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. പ്രകൃതിയേയും സഹജീവികളെയും വേട്ടയാടുക എന്നുള്ളതും ഇരയെ ക്ഷീണിപ്പിച്ചു പിടിക്കുക എന്നുള്ളതും മനുഷ്യന്റെ വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ മനസ്സിൽ ഈ കഥകൾ വലിയ വിക്ഷുബ്ധതയാണ് സൃഷ്ടിക്കുന്നത്.

വിയർപ്പിനെ മഷിയാക്കിയ കഥാകൃത്ത്

പല കഥകളിലെയും കഥാപാത്രങ്ങളുടെ പേരുകളോ രംഗങ്ങളോ മുൻപ് മനസ്സിൽ പതിഞ്ഞവയായിരിക്കും . ബാക്കിയൊക്കെ ഭാവനകൾ തന്നെയാണ്. എന്നെ പലപ്പോഴായി വേദനിപ്പിച്ച സംഭവങ്ങൾ കഥകൾ ആയിട്ടുണ്ട്. എന്നെക്കാൾ യാതനകളും വേദനകളും അനുഭവിച്ച ധാരാളം മനുഷ്യർ ഉണ്ടാവാം.

പൊന്നുരുകും പൂക്കാലം

നീണ്ട പതിനൊന്നു വർഷത്തെ പരിശ്രമം കൊണ്ട് ഡോ.അഭിലാഷ് പുതുക്കാട് എന്ന എഴുത്തുകാരൻ ജാനകിയമ്മയുടെ സംഗീത ജീവിതം പുസ്തകമാക്കി. 'എസ് ജാനകി - ആലാപനത്തിലെ തേനും വയമ്പും' എന്ന പേരിലിറങ്ങിയ പുസ്തകം രണ്ടു ഭാഗങ്ങളായിട്ടാണ് ഇറക്കിയിരിക്കുന്നത്.

കഥാവിചാരം-12 : ‘വള്ളിമുല്ല ‘ ( മജീദ് സെയ്ദ് )

ചില ജീവിതങ്ങൾ കഥയിലൂടെ നാം വായിച്ചറിയുകയും അനുഭവിച്ചു തീർക്കുകയുമാണ്. തികച്ചും അപരിചിതരായ ചില മനുഷ്യരുടെ ലോകവും അവരുടെ ജീവിതവും സംസ്കാരവും ഇല്ലായ്മകളും വല്ലായ്മകളും നിലവിളികളും നമുക്കൊപ്പം ചേരുമ്പോൾ ചില സമസ്യകൾ പൂരിപ്പിക്കാനാവാതെ മനസ്സിലവശേഷിക്കും .

കഥാവിചാരം-11 : ‘ഓർവ്വ് ‘ (സാബു ഹരിഹരൻ )

ഓർക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആ ഭാഗ്യത്തെക്കുറിച്ച് അറിയാതെ പോകുന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം. ജീവിതത്തിന്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ എത്തുമ്പോൾ സുന്ദരമായ ഓർമകൾ മാത്രമാവും സമ്പാദ്യം.

കഥാവിചാരം- 10 : ‘സ്കൂളിലേക്കുള്ള വഴി’ (ശ്രീ.സുഭാഷ് ഒട്ടുംപുറം )

ഓരോ വ്യക്തികൾക്കും തങ്ങളുടെ സ്കൂൾ വഴികളെപ്പറ്റി പച്ചപ്പാർന്ന ഓർമകളുണ്ടാവും. അങ്ങനെയുള്ള മനോഹരമായ ഒരു ഓർമക്കഥയാണ് എഴുത്തു മാസികയിൽ 2021 ൽ വന്ന ശ്രീ.സുഭാഷ് ഒട്ടുംപുറത്തിന്റെ 'സ്കൂളിലേക്കുള്ള വഴി'.

കഥാവിചാരം-9 : ‘ആറാം വാർഡിലെ മോഷ്ടാവ്’ (ഷനോജ് ആർ ചന്ദ്രൻ )

ബീപാത്തുമ്മ ഇപ്പോൾ മെഡിക്കൽ കോളേജിലെ ആറാം വാർഡിൽ എഴുപത്തി നാലാം നമ്പർ ബെഡിലാണ്. ഹൃദയത്തിൽ ദ്വാരമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശ്വാസം വലിച്ചു വലിച്ചു കിടക്കാൻ തുടങ്ങിയിട്ട് മാസം ഒന്നരയായി.

കഥാവിചാരം : 8 – കൊഹെറെന്റ്റ് മാട്രിമോണി (ഉണ്ണികൃഷ്ണൻ കളീക്കൽ)

സുദീർഘമായ പ്രവാസജീവിതത്തിനു ശേഷം മടങ്ങിയെത്തിയ നെൽസൺ മാത്യു മൂന്നുവർഷം മുമ്പ് സിറ്റിയിൽ തുടങ്ങിയ ആദ്യ സംരംഭമാണ് കൊഹെറെന്റ് മാട്രിമോണി.

Latest Posts

- Advertisement -
error: Content is protected !!