പ്രാണഭോജനം
ചിത്തിരത്തോടിന്റെ അരിക് ചേർന്നു നടക്കുന്ന ദേവിക. കൈതപ്പൂമണം പാറ്റിയ പുലരിക്കാറ്റ് അവളിലെ ഓർമ്മച്ചില്ലകളെ തലോടി. കൈതച്ചെടി ഇലകൾക്കിടയിൽ ഒളിപ്പിച്ച പൂക്കളെ അടർത്തിയെടുത്തു അവൾ മുന്നോട്ട് നീങ്ങിയതും സാരിയിലാരോ പിടിച്ചു നിർത്തി.
മീൻകുളം
മലഞ്ചെരിവിലെ വീടും പുരയിടവും വാങ്ങണമെന്ന മോഹമുണ്ടായതിനു കാരണം തന്നെ ആ അരയേക്കര്പറമ്പിലുള്ള മനോഹരമായ കുളമാണ്. കരകളെല്ലാം ചെങ്കല്ലുകൊണ്ട് കെട്ടിയൊരുക്കി, ഇറങ്ങാൻ നാലുഭാഗത്തും പടവുകളുള്ള കുളം. നല്ല തെളിഞ്ഞ നീലജലം.
സുഗന്ധിക
പുറത്ത് മഞ്ഞ് പെയ്ത് എൻ്റെ മുറ്റത്തേയും ചെടികളെയും വിറങ്ങലിപ്പിക്കുന്നുണ്ട്. കർട്ടൻ നീക്കി വിടർന്നുല്ലസിച്ചു നിൽക്കുന്ന പൂക്കളെ നോക്കി, സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ എട്ടു മണിയായിട്ടും വെളിച്ചം പരന്നിട്ടില്ല.
എഡ്വിന മോളുടെ ആത്മവിലാപങ്ങൾ
ആ സ്വരത്തിലെ പരിഹാസം അവൾക്ക് മനസ്സിലായില്ല. നാലു വയസ്സുകാരിക്ക് വാക്കുകളുടെ ആന്തരാർത്ഥം തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലല്ലോ. മമ്മ താമസിച്ചു വരുന്ന ദിവസങ്ങളിൽ അവൾക്കുള്ള ജ്യൂസ് തയ്യാറാക്കി ഫ്രിഡ്ജിൽ വെക്കാറുണ്ട്; ബ്രെഡും ജാമും ഡൈനിങ് ടേബിളിലും ഉണ്ടാകും.
മധുരനെല്ലിക്ക (The tale of saudade)
ലിസ്ബണിൽ നിന്നു വന്ന കപ്പൽ കൊച്ചി അഴിമുഖത്ത് നങ്കൂരമിട്ടിട്ട് 10 വർഷമായി. കപ്പലിന്റെ ക്യാപ്റ്റൻ കൊയ്ലൊക്ക് പക്ഷെ തിരിച്ചു പോകാൻ തോന്നിയില്ല. തേജോ നദിയുടെ തീരത്ത് മുങ്ങിമരിച്ച ഇസബെല്ലിന്റെ ഓർമ്മകൾ അവനെ കൊച്ചിയിലെ ഈ ചെറിയ ചായക്കടയിൽ തളച്ചിട്ടു.
മയിൽപ്പീലി തണൽ
കിഴക്കേ അമ്പലനടയിൽ, ശിഖരങ്ങൾ വാനിലേക്കുയർത്തി തൊഴുതു നില്ക്കുന്ന 'മഞ്ജുളാലിൽ' നിന്നും തലകുനിച്ചു വന്ന പുലർകാറ്റിനൊപ്പം മനസ്സ് പറന്നുപോകുമ്പോഴായിരുന്നു പിന്നിൽനിന്നാരോ പിടിച്ചത്.
ചതിമ്പാത
ലക്നൗ-ആഗ്ര എക്സ്പ്രസ്-വേ ഒരു അനന്തമായ സർപ്പത്തെപ്പോലെ ഉത്തരേന്ത്യയുടെ ഹൃദയത്തിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. പോലീസ് ചൗക്കിക്ക് മുന്നിൽ പടർന്നുകിടക്കുന്ന ഉച്ചവെയിലിന് കത്തുന്ന ശവപ്പറമ്പിന്റെ ഗന്ധമുണ്ടായിരുന്നു.
പരാദങ്ങൾ ഉണ്ടാവുന്ന വിധം
പോർച്ചിൽ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് നീന കണ്ണു തുറന്നത്. ആദി ഇന്ന് നേരത്തെ എത്തിയോ? ഉറക്കം തെളിയാത്ത കണ്ണുകളോടെ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി അവൾ ആന്തലോടെ ചാടിയെണീറ്റു, ദൈവമേ നേരം ഇത്രയായോ!
മോർടീഷ്യൻ
കട്ടിയുള്ള സ്വെറ്റര് , അതിനു മേല് കമ്പിളി, പിന്നെ തണുപ്പിനെ തടഞ്ഞിടുന്ന കംഫർട്ടർ.. എല്ലാം ഉണ്ടായിരുന്നിട്ടും അതിരാവിലെയായപ്പോള് രക്തം ഉറയുന്ന അതികഠിനമായ തണുപ്പ് ..
സെൽഫി
കുട്ട്യമ്പലത്തിൽ ഇപ്രാവശ്യം പതിവിലധികം ആളുകളുണ്ട്. നല്ല വെളിച്ചമുള്ളതുകൊണ്ട് എല്ലാം വ്യക്തമായിക്കാണാം.


















