പോലീസ് ഡയറി – 21 : നൂറോൻ കിഴങ്ങ്
തലേദിവസം രാത്രിയിൽ തന്നെ വനവിഭവം ശേഖരിക്കാൻ പോയ ആളെ ആന ചവിട്ടിക്കൊന്നിട്ടുണ്ടന്നറിഞ്ഞിരുന്നു. ഇക്കുറി പതിവിന് വിപരീതമായി സംഭവസ്ഥലത്തേക്ക് കുതിക്കാൻ മേലാവികൾ ഉത്തരവിട്ടില്ല.
രേഖയുടെ നോവൽ പഠനങ്ങൾ – 5 : വയൽനാടിന്റെ വനഗാഥ
വ്യത്യസ്ത മാനങ്ങളിൽ വായിച്ചെടുക്കാവുന്ന ഒരു നോവലാണ് വല്ലി. സർവ്വചരാചരങ്ങൾക്കും മേലുണ്ടാകുന്ന അധിനിവേശവും ചൂഷണവും പാർശ്വവൽക്കരണവും അതിജീവനവും ഇതിൽ പരാമർശവിധേയമാകുന്നു.
പോലീസ് ഡയറി – 20 : പ്രേതം തോമ
കുറച്ചുനേരം പത്മാക്ഷനെ തന്നെ നോക്കിയിരുന്നപ്പോൾ അയാൾ എന്നെനോക്കി ചിരിക്കുന്നതായും കാലുകൾ നിലത്തു വച്ച് നടക്കുന്നതായും തോന്നി. എന്റെ ശരീരത്തിലെ രോമങ്ങൾ എന്നെ അനുസരിക്കാതെ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി.
രേഖയുടെ നോവൽ പഠനങ്ങൾ – 4 : അജ്ഞേയതയുടെ ആഖ്യാനപാഠം
മനുഷ്യത്വം അന്തർധാരയാക്കി തത്വചിന്തയും ശാസ്ത്രബോധവും സമന്വയിപ്പിച്ച് സവിശേഷരചനാ ശൈലിയിലൂടെ മലയാള നോവലിൽ തന്റേതായ ഒരു പാത അദ്ദേഹം നിർമ്മിച്ചു കഴിഞ്ഞു .
പുറപ്പാടിന്റെ പുസ്തകം മുതൽ ആൻറിക്ലോക്ക് വരെയുള്ള വി .ജെ . ജെയിംസ് നോവലുകൾ വിഷയസ്വീകരണത്തിൽ വ്യത്യസ്തത പുലർത്തുന്നവയാണ് . ഓരോ നിമിഷവും നമ്മുടെ ഉള്ളിലുള്ളതും
എന്നാൽ തീർത്തും അപരിചിതവുമായ ഒരു പ്രമേയമാണ് വി.ജെ.ജയിംസിന്റെ നിരീശ്വരൻ ആവിഷ്കരിക്കുന്നത് .
ഗവൺമെൻ്റിനെതിരെ സമരം ചെയ്യുന്ന പ്രധാനമന്ത്രിയുടെ നാട് !
പെൺവാക്കു കേട്ടാൽ പെരുവഴി, പെണ്ണരശുനാട്, പെണ്ണൊരുമ്പെട്ടാൽ ഇന്ദ്രനും തടുക്കുമോ… എന്നുതുടങ്ങി പെണ്ണ് ഒരു രണ്ടാംകിടയാണെന്നു ധ്വനിപ്പിക്കുന്ന ആവശ്യത്തിലേറെ പഴമൊഴികളും പുതുമൊഴികളും നമുക്കുണ്ട്.
രേഖയുടെ നോവൽ പഠനങ്ങൾ -3 : നാട്ടുചൂരുള്ള പെൺപോരാട്ടങ്ങളുടെ കത
ഹിസ് സ്റ്റോറിയിൽനിന്ന് ഹെർ സ്റ്റോറിയായി നോവലിൽ ചരിത്രം രൂപാന്തരപ്പെടുന്നു. ഗതകാലസംഭവങ്ങളുടെ ആവിഷ്കാരം നോവലിസ്റ്റുപേക്ഷിക്കുന്നു. ഓർത്തെടുക്കുന്ന അനുഭവങ്ങളുടെ പുനഃരെഴുത്തായി ആഖ്യാനം മാറുന്നു. പഴങ്കഥയിൽ തുറന്നെഴുത്തിന്റെ കൗതുകം സമം ചേർത്ത് ഭാഷയുടെ കണ്ണൂർരുചിയിൽ ചാലിച്ച് ഒരു പുതിയ രസക്കൂട്ട് നോവലിൽ നിർമിച്ചിരിക്കുന്നു.
രേഖയുടെ നോവൽ പഠനങ്ങൾ -2 :വിപ്ലവവിശ്വാസങ്ങളും മാന്തളിരിലെ ശർക്കരപ്പാനിയും
'എഴുതുക' എന്ന് പറഞ്ഞാൽ പുതിയതായി ഒന്ന് സൃഷ്ടിക്കുക എന്നാണർത്ഥം. അതുകൊണ്ടാവും ആധുനിക എഴുത്തുകാരൻ നിർമ്മാണവേളയിൽ യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നില്ല. കഥാവസ്തു എന്ന നിലയിൽ അതിനെ തന്റെ രചനയിൽ നിന്ന് ഒഴിവാക്കാനും അയാൾക്ക് കഴിയില്ല.
മാറ്റം വരേണ്ട ആചാരങ്ങൾ
പലമട്ടിലാണ് ആചാരങ്ങൾ മനുഷ്യരെ വിടാതെ പിന്തുടരുന്നത്. അവയിൽ ഏറെയും മനുഷ്യവിരുദ്ധവുമാണ്. വിവാഹം, പ്രസവം എന്നുതുടങ്ങി ഒരു മനുഷ്യൻ്റെ ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട ആചാര വിശ്വാസങ്ങൾക്കു പരിധിയില്ല.
പോലീസ് ഡയറി -19 : എവരി ഫാമിലി ഹാസ് എ സ്റ്റോറി …
എൻ്റെ മുറിവേറ്റ ചിന്തകൾ അവൻ്റെ ജാലകക്കാഴ്ചകളിൽ തറച്ചു. നിശ്ചലമായ കാറ്റും പൊളിഞ്ഞ് വീണ ആകാശവും ഉദയാസ്തമയങ്ങളെ ചോപ്പിച്ച രക്തവും അവൻ്റെ ജാലകങ്ങളിലെ നിത്യ കാഴ്ചകൾ ആയിട്ടുണ്ടാവും.
രേഖയുടെ നോവൽ പഠനങ്ങൾ -1 : ഇന്ത്യയുടെ ഹൃദയത്തിലൂടെ ഒരു തീവണ്ടി
ഓരോ മനുഷ്യനും ഒരുപാട് കഥകളാണ്. ഓരോ കുടുംബവും ഓരോ വംശമാണ്. ഓരോ ജീവിതപരിസരവും ഓരോ സാമ്രാജ്യമാണ്. ഒരുപാട് കഥകൾ കൊളുത്തിച്ചേർത്തിരിക്കുന്ന തീവണ്ടി ഒരു ഇതിഹാസമാകുന്നതങ്ങനെയാണ്.