Home Authors Posts by രേഖ ആർ താങ്കൾ

രേഖ ആർ താങ്കൾ

25 POSTS 0 COMMENTS
നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു

രേഖയുടെ നോവൽ പഠനങ്ങൾ – 10 : സർവ്വലോകക്ഷേമത്തിനായുള്ള പ്രാർത്ഥന

ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന മനുഷ്യാവലിയുടെ ഇത്തരത്തിലുള്ള ജീവിതാവസ്ഥകൾക്കെതിരെ ഒരു കൂർത്തനോട്ടം സി.രാധാകൃഷ്ണൻ്റെ ഈ നോവലിലുണ്ട്. അത് സ്നേഹം പ്രാണനിലലിഞ്ഞു പോകുന്ന ഒരു മനുഷ്യൻ്റെതാണ്. ഭൂമിയിൽ ഏതെങ്കിലും ഒരു ധർമ്മസങ്കടം നിലനിന്നാൽ അതു മാറുന്നതുവരെ സ്നേഹത്തിലധിഷ്ഠിതമായ സാംസ്കാരികവിപ്ലവം അവസാനിപ്പിക്കാൻ പാടില്ലയെന്ന് ഉറച്ചുവിശ്വസിക്കുന്ന കഥാകാരൻ്റെ മനസ്സാണത്.

രേഖയുടെ നോവൽ പഠനങ്ങൾ – 9 : കാലാന്തരത്തിലും ശമിക്കാത്ത ഉഷ്ണക്കാറ്റുകൾ

ഒരു പ്രഭാതത്തിൽ വീശിയടിച്ച ഉഷ്ണക്കാറ്റിൽ നിന്ന് രൂപംകൊള്ളുന്നതല്ല ഒരു മരുഭൂമിയുമെന്ന് തിരിച്ചറിയുന്നു. സ്വന്തം ജീവനെ പൊള്ളിക്കുമ്പോഴാണ് മരുപ്പച്ചകൾ അന്വേഷിക്കുന്നതെങ്കിലും ഓരോരുത്തരും ജനിച്ചു ജീവിച്ചു മരിക്കുന്നത് മരുഭൂമികളിൽ തന്നെയെന്ന് ഉറപ്പിക്കുന്നു.

രേഖയുടെ നോവൽ പഠനങ്ങൾ – 8 : വിഷാദത്തിന്റെ ശരീരഘടന തേടി

ഇരട്ടവാലൻ കരണ്ട ജീവിതങ്ങൾ അടുക്കിവെച്ചിരിക്കുന്ന ഒരു പുസ്തകഷെൽഫിലാണ് വായിച്ച പുസ്തകങ്ങൾക്കും അറിഞ്ഞ മനുഷ്യർക്കുമുള്ള ആദരവായി അജയ് പി. മങ്ങാട് സൂസന്നയുടെ ഗ്രന്ഥപ്പുര പണിഞ്ഞിരിക്കുന്നത്. താനനുഭവിച്ച അപമാനങ്ങളോടും പരാജയങ്ങളോടുമുള്ള ഭാവനയുടെ ചെറുത്തുനിൽപ്പായി അതിനെ അവതരിപ്പിക്കുന്നു.

രേഖയുടെ നോവൽ പഠനങ്ങൾ – 7 : വിസ്ഫോടനങ്ങളിലേക്കുള്ള കൗണ്ട്ഡൗൺ

മുറിവേറ്റ കടൽമത്സ്യം ഉപ്പുവെള്ളത്തിൽ നീറിനീന്തി മുറിവുണക്കും പോലെ സമൂഹം നൽകിയ മുറിവുകളിലെ ഉപ്പു പരലുകളായി എഴുത്തു മാറുന്നു. കെ.ആർ.മീരയുടെ ഘാതകനിലൂടെ കടന്നുപോകുമ്പോൾ വായനക്കാരന് നീറുന്നതതുകൊണ്ടാണ്.

രേഖയുടെ നോവൽ പഠനങ്ങൾ – 6 : അറ്റുവീണതിന്റെ അവസാനപിടപ്പ്

2018 ജൂലൈ 27ന് വ്യാസപൂർണിമയിൽ, രക്തചന്ദ്രനുദിച്ച രാത്രിയിൽ നിലച്ചുപോയ സങ്കീർണ്ണമായ ഒരു മനുഷ്യബന്ധത്തെ ജീവിതസമുദ്രത്തിൽ നിന്നും മഥനം ചെയ്തെടുക്കുകയാണ് കഥാകാരൻ.

രേഖയുടെ നോവൽ പഠനങ്ങൾ – 5 : വയൽനാടിന്റെ വനഗാഥ

വ്യത്യസ്ത മാനങ്ങളിൽ വായിച്ചെടുക്കാവുന്ന ഒരു നോവലാണ് വല്ലി. സർവ്വചരാചരങ്ങൾക്കും മേലുണ്ടാകുന്ന അധിനിവേശവും ചൂഷണവും പാർശ്വവൽക്കരണവും അതിജീവനവും ഇതിൽ പരാമർശവിധേയമാകുന്നു.

രേഖയുടെ നോവൽ പഠനങ്ങൾ – 4 : അജ്ഞേയതയുടെ ആഖ്യാനപാഠം

മനുഷ്യത്വം അന്തർധാരയാക്കി തത്വചിന്തയും ശാസ്ത്രബോധവും സമന്വയിപ്പിച്ച് സവിശേഷരചനാ ശൈലിയിലൂടെ മലയാള നോവലിൽ തന്റേതായ ഒരു പാത അദ്ദേഹം നിർമ്മിച്ചു കഴിഞ്ഞു . പുറപ്പാടിന്റെ പുസ്തകം മുതൽ ആൻറിക്ലോക്ക് വരെയുള്ള വി .ജെ . ജെയിംസ് നോവലുകൾ വിഷയസ്വീകരണത്തിൽ വ്യത്യസ്തത പുലർത്തുന്നവയാണ് . ഓരോ നിമിഷവും നമ്മുടെ ഉള്ളിലുള്ളതും എന്നാൽ തീർത്തും അപരിചിതവുമായ ഒരു പ്രമേയമാണ് വി.ജെ.ജയിംസിന്റെ നിരീശ്വരൻ ആവിഷ്കരിക്കുന്നത് .

രേഖയുടെ നോവൽ പഠനങ്ങൾ -3 : നാട്ടുചൂരുള്ള പെൺപോരാട്ടങ്ങളുടെ കത

ഹിസ് സ്റ്റോറിയിൽനിന്ന് ഹെർ സ്റ്റോറിയായി നോവലിൽ ചരിത്രം രൂപാന്തരപ്പെടുന്നു. ഗതകാലസംഭവങ്ങളുടെ ആവിഷ്കാരം നോവലിസ്റ്റുപേക്ഷിക്കുന്നു. ഓർത്തെടുക്കുന്ന അനുഭവങ്ങളുടെ പുനഃരെഴുത്തായി ആഖ്യാനം മാറുന്നു. പഴങ്കഥയിൽ തുറന്നെഴുത്തിന്റെ കൗതുകം സമം ചേർത്ത് ഭാഷയുടെ കണ്ണൂർരുചിയിൽ ചാലിച്ച് ഒരു പുതിയ രസക്കൂട്ട് നോവലിൽ നിർമിച്ചിരിക്കുന്നു.

രേഖയുടെ നോവൽ പഠനങ്ങൾ -2 :വിപ്ലവവിശ്വാസങ്ങളും മാന്തളിരിലെ ശർക്കരപ്പാനിയും

'എഴുതുക' എന്ന് പറഞ്ഞാൽ പുതിയതായി ഒന്ന് സൃഷ്ടിക്കുക എന്നാണർത്ഥം. അതുകൊണ്ടാവും ആധുനിക എഴുത്തുകാരൻ നിർമ്മാണവേളയിൽ യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നില്ല. കഥാവസ്തു എന്ന നിലയിൽ അതിനെ തന്റെ രചനയിൽ നിന്ന് ഒഴിവാക്കാനും അയാൾക്ക് കഴിയില്ല.

രേഖയുടെ നോവൽ പഠനങ്ങൾ -1 : ഇന്ത്യയുടെ ഹൃദയത്തിലൂടെ ഒരു തീവണ്ടി

ഓരോ മനുഷ്യനും ഒരുപാട് കഥകളാണ്. ഓരോ കുടുംബവും ഓരോ വംശമാണ്. ഓരോ ജീവിതപരിസരവും ഓരോ സാമ്രാജ്യമാണ്. ഒരുപാട് കഥകൾ കൊളുത്തിച്ചേർത്തിരിക്കുന്ന തീവണ്ടി ഒരു ഇതിഹാസമാകുന്നതങ്ങനെയാണ്.

Latest Posts

- Advertisement -
error: Content is protected !!