നൂര്‍ എന്ന പ്രകാശം
കോവൂരിലെ പെട്രോള്‍ ബങ്കിനു പിന്നിലുള്ള ഓടിട്ട വീടിന്‍റെ പകുതിയില്‍ ഞാനും കുടുംബവും താമസത്തിനു ചെന്നപ്പോഴാണ് മറ്റേ പകുതിയിലെ നൂറിനെ കണ്ടത്.
ഓർമ്മ മണമുള്ള ആമ്പൽ പൂവ്
ബി.എഡിന് പഠിക്കുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിനായി തെരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും 'കുപ്രസിദ്ധമായ' ഗവൺമെൻ്റ് സ്കൂളായിരുന്നു. അങ്ങോട്ടു പോകുന്നത് അത്ര സുഖകരമാവില്ലെന്ന് പലരും മുന്നറിയിപ്പ് നൽകിയെങ്കിലും"അവിടെ പഠിപ്പിച്ചാൽപ്പിന്നെ എവിടേം പഠിപ്പിക്കാം" എന്ന ജോസ് മാഷിൻ്റെ പറച്ചിലിൽ...
ശബ്‌ദങ്ങളിൽ പ്രേമമുറിവുകളുള്ള ആ പാട്ടുകൾ
ചുണ്ടിൽ ചോന്ന റോസാനിറമുള്ള ലിപ്സ്റ്റിക്ക് തേയ്ക്കുമ്പോൾ പതിവായ് കൗമാരകാലത്ത് കേട്ട പാട്ടുകൾ മനസ്സിലങ്ങനെ ചോന്ന് വരും. അവന്റെ ഓറഞ്ച് ചുണ്ടൂകൾ സത്യമായിരുന്നെന്ന് ഓർമ്മിപ്പിക്കും
വടുതല വീട്
എൻ്റെ വീട്ടിലെല്ലാവരും പലപ്പോഴായി പറഞ്ഞു കേട്ട് കേട്ട് വടുതല വീട് എനിക്കും സുപരിചിതമായിത്തീർന്നു. അതു കൊണ്ടു തന്നെ അച്ഛന് എറണാകുളം കെ. എസ്സ്. സി. ബി ഓഫീസിലേക്ക് സ്ഥലം മാറ്റമായപ്പോഴാണ് ഞങ്ങൾ വടുതലയിൽ ഒരു വാടക വീട്ടിൽ താമസമാക്കിയത്.
തൊട്ടാവാടി
ഗുരുവായൂരിൽനിന്ന് യാത്ര തുടങ്ങിയ ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിർത്തി വീണ്ടും പുറപ്പെടുന്ന നേരത്താണ് പ്ലാറ്റ്ഫോമിലൂടെ നടന്നകലുന്ന അവളെ ഞാൻ വീണ്ടും ഒരു മിന്നായം പോലെ കാണുന്നത്. അതെ, അവൾ തന്നെ!
ഓ൪ക്കാപ്പുറത്ത് അടഞ്ഞുപോയ ഒരു പുസ്തകത്തിന്റെ അവസാന ഏട്
കിഴക്ക് പെരുമീനിൻ തിരയിളക്ക൦ തുടങ്ങാറായപ്പോഴാണ് രണ്ടാമത്തെ സ്കാനിങ്ങു൦ കഴിഞ്ഞ് 'അൻസാരിയെ' അത്യാഹിതവിഭാത്തിലേക്കു തിരിച്ചു കയറ്റിയത്.
വിദൂരഗ്രഹം
പാലക്കാട് ഗ്രാമം.
തെന്മലയ്ക്കും വട മലയ്ക്കും ഇടയിൽ ചുരം കടന്നു വരുന്ന ചുടു കാറ്റിന്നഭിമുഖമായി ഒരു കല്ലറയ്ക്കുള്ളിൽ ചെമ്പോലകളിൽ തിരുമന്ത്രങ്ങളെഴുതി ദക്ഷിണയായി അരിയും പൂവും പതിനായിരം വിൽക്കാശുകളും ധ്യാനിച്ചുവെച്ച് തീർത്ഥജലം വറ്റുന്നതിനു മുമ്പ് മംഗലി ഇറക്കിവെച്ച് കല്ലറ വാതിലടച്ചു.
ഡ്രാക്കുള കേരളത്തിൽ
"പരമാവധി ഐറ്റത്തിൽ പങ്കെടുക്കാൻ നോക്കണം. നിങ്ങടെ ബാച്ചിന്റെ ആദ്യത്തെ പ്രോഗ്രാം അല്ലെ ഇത്; അങ്ങ് തകർത്തേക്ക്. കോപ്‌സിന്റെ ശക്തി എന്താണെന്ന് GECI അറിയട്ടെ."
ഇരവിൻ്റെ നൊമ്പരം പോലെ
പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ശ്രീ ഭാസ്ക്കരൻ്റെ പെട്ടെന്നുള്ള വിയോഗം അറിഞ്ഞത് നൈറ്റ് ഡ്യൂട്ടിക്ക് പോവാൻ തയ്യാറെടുക്കുമ്പോഴായിരുന്നു. അദ്ദേഹവുമായി ഒരുമിച്ച് ജോലി ചെയ്യുകയോ അടുത്ത സൗഹൃദത്തിന് അവസരമുണ്ടാവുകയോ ഒന്നും ഇല്ലായിരുന്നു.
വിരൽത്തുമ്പിലെ മണലക്ഷരങ്ങൾ
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്സറി ക്ളാസിൽ നിന്ന് തുണ്ടിൽ മലയാളം മീഡിയം വിദ്യാലയത്തിലേക്ക് മക്കളെ പറിച്ചു നടുമ്പോൾ ഉപ്പക്കൊരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ .
















