ദുബായ് – 2
ലോക രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവർക്ക് ഒരു കൗതുകകരമായ കാര്യം മനസ്സിലാകും. അമേരിക്കൻ കമ്പനികൾക്കും ചൈനീസ് കമ്പനികൾക്കും ഒരേ നഗരത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സ്ഥലങ്ങൾ ലോകത്ത് വളരെ കുറവാണ്. റഷ്യൻ നിക്ഷേപകരും യൂറോപ്യൻ ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യൻ വ്യവസായികളും ആഫ്രിക്കൻ സംരംഭകരും ഒരേ സാമ്പത്തിക സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന നഗരങ്ങൾ അതിലും കുറവാണ്. ഇന്ന് ആ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ പേരാണ് ദുബായ്.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 36
നമ്മുടെ ഓർമ്മകൾ എന്നത് ഒരു വീഡിയോ റെക്കോർഡർ പോലെ എല്ലാം കൃത്യമായി സൂക്ഷിക്കുന്ന ഒരു സംവിധാനമല്ല. ശക്തമായ വൈകാരിക സംഭവങ്ങൾ ഓർമ്മയിൽ കൂടുതൽ വ്യക്തമായി പതിയാം. വേദനാജനകമായ അനുഭവങ്ങളെക്കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചിന്തിക്കുമ്പോൾ, അവ നമ്മുടെ ജീവിതകഥയിൽ കൂടുതൽ പ്രധാനപ്പെട്ടതായി തോന്നാനും സാധ്യതയുണ്ട്.
ദുബായ് – 1
ഞാൻ ദുബായിലെത്തിയ തൊണ്ണൂറുകളിൽ നഗരം ഇന്നത്തെപ്പോലെ വിശാലമായിരുന്നില്ല. ഷെയ്ഖ് സായിദ് റോഡിലൂടെ രാത്രിയിൽ വാഹനങ്ങൾ ഓടുമ്പോൾ ഇരുവശത്തുമുള്ള കെട്ടിടങ്ങൾ എണ്ണാവുന്നവയായിരുന്നു. ഇന്ന് അതേ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ലോകത്തിന്റെ ഏത് മഹാനഗരത്തെയും വെല്ലുന്ന ഒരു സാമ്പത്തിക ശക്തിയുടെ ആത്മവിശ്വാസമാണ് കാണുന്നത്. എന്നാൽ ഈ മാറ്റത്തിന്റെ പിന്നിൽ കെട്ടിടങ്ങളോ റോഡുകളോ മാത്രമല്ല, വളരെ കൃത്യമായി ആസൂത്രണം ചെയ്ത ഒരു സാമ്പത്തിക തത്ത്വചിന്തയുണ്ട്. അതാണ് ദുബായുടെ യഥാർത്ഥ ശക്തി.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 35
വലിയൊരു മാറ്റത്തെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അതുകൊണ്ട് വലിയ ലക്ഷ്യങ്ങളെ ചെറിയ, ചെയ്യാൻ കഴിയുന്ന ഘട്ടങ്ങളാക്കി മാറ്റുന്നത് തുടർച്ച നിലനിർത്താനും ഒപ്പം ലക്ഷ്യത്തെ ഭേദിക്കാനും സഹായിക്കും. ജീവിതം ഒറ്റയടിക്ക് മാറ്റാൻ ശ്രമിക്കേണ്ടതില്ല. തൊട്ടടുത്ത ആദ്യ ചുവടുവയ്ക്കുകയാണ് പ്രധാനം.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 34
കുറ്റം ആരുടേത്?
രണ്ട് സഹോദരിമാരുണ്ടായിരുന്നു. മൂത്തവൾ സ്വന്തം കാലിൽ നിൽക്കാൻ സ്വയം പരിശ്രമിച്ചു മുന്നേറിയവൾ. ജീവിതത്തിൽ പല പ്രതിസന്ധികളും നേരിട്ട് അവൾ പോരാടി മുന്നേറി....
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 33
നമ്മൾ സ്വയം സംസാരിക്കുന്ന രീതി നമ്മുടെ വികാരങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കും. സ്വയം കുറ്റപ്പെടുത്തുന്ന "എനിക്ക് ഒന്നും കഴിയില്ല" എന്ന ആവർത്തിച്ചുള്ള ചിന്ത നിരാശ വർദ്ധിപ്പിക്കും. അതേസമയം, യാഥാർത്ഥ്യബോധമുള്ള കരുണയുള്ള സ്വയംസംഭാഷണം കൂടുതൽ സ്ഥിരത നൽകാനും മുന്നേറാനും സഹായിക്കും.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 32
ഒരു പുതിയ ശീലം രൂപപ്പെടുമ്പോൾ നമ്മൾ ചെയ്യുന്ന പ്രവൃത്തി മാത്രമല്ല മാറുന്നത്. ആ പ്രവൃത്തിയെക്കുറിച്ചുള്ള നമ്മുടെ സ്വയം തിരിച്ചറിവും ക്രമേണ മാറുകയാണ്. "ഞാൻ ഇത് ചെയ്യണം" എന്ന ചിന്തയിൽ നിന്ന് "ഞാൻ ഇത് ചെയ്യുന്ന ഒരാളാണ്" എന്ന തിരിച്ചറിവിലേക്ക് മാറുമ്പോൾ, ആ ശീലം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. അതുകൊണ്ട് മാറ്റം എല്ലായ്പ്പോഴും വലിയ ലക്ഷ്യത്തിൽ നിന്ന് തുടങ്ങണമെന്നില്ല. നമ്മൾ നമ്മളെക്കുറിച്ച് പറയുന്ന ചെറിയ വാക്കുകളിൽ നിന്നുപോലും അത് തുടങ്ങാം.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 31
ചിന്തയിലെ മാറ്റങ്ങൾ പെട്ടെന്ന് അനുഭവപ്പെട്ടു തുടങ്ങില്ല. ചെറിയ ശീലങ്ങൾ തുടർച്ചയായി ആവർത്തിക്കുമ്പോൾ, അവയുടെ ഫലം പിന്നീട് വ്യക്തമായി തെളിഞ്ഞുവരികയാണ് ചെയ്യുക. ഇന്ന് ചെറിയതെന്ന് തോന്നുന്ന ഒരു നല്ല ശീലം തുടരുന്നത് നാളെയുടെ വലിയ മാറ്റത്തിന്റെ അടിത്തറയാകും.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 30
നമ്മുടെ മനസ്സ് പലപ്പോഴും ഒരു നിമിഷത്തെ അടിസ്ഥാനമാക്കി മുഴുവൻ വ്യക്തിത്വത്തെയും വിലയിരുത്തും. ഒരു പരാജയം, ഒരു തെറ്റ്, ഒരു നിരാശ. ഒക്കെ മതി സ്വയം പഴിക്കാനും അതുപോലെ മറ്റുള്ളവരെ വിധിക്കാനും. എന്നാൽ മനുഷ്യന്റെ തലച്ചോർ ജീവിതകാലം മുഴുവൻ പഠിക്കാനും മാറാനും കഴിവുള്ളതാണ്. അതുകൊണ്ട് ഒരു ഘട്ടം, എന്നാൽ മുഴുവൻ ജീവിതമെന്നല്ല അർത്ഥം.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 29
നിഴലുകൾ ഉണ്ടാകും വെളിച്ചത്തിൻ്റെ ദിശ അനുസരിച്ച്. അതുപോലെ ജീവിതം മുന്നേറുന്നതനുസരിച്ച് അനുഭവങ്ങളും രൂപപ്പെടും. അവ നമ്മുടെ ഓർമയിൽ നിന്നും ഒരിക്കലും പൂർണമായി മാഞ്ഞുപോകണമെന്നില്ല. എന്നാൽ അവ നമ്മുടെ എല്ലാ തീരുമാനങ്ങളെയും നിയന്ത്രിക്കേണ്ടതില്ല. ഒരു അനുഭവത്തെ തിരിച്ചറിയുകയും, അതിന്റെ സ്വാധീനം മനസ്സിലാക്കുകയും ചെയ്തു കഴിഞ്ഞാൽ, പിന്നെ അതിനോട് പുതിയ രീതിയിൽ പ്രതികരിക്കാൻ നമുക്ക് കഴിയണം. അതാണ് സ്വയം നവീകരണം.
















