ദുർഗ മനോജ്
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 46
തലച്ചോർ സദാ പാറ്റേണുകൾ കണ്ടെത്താൻ ഇഷ്ടപ്പെടുന്നു. ചിലപ്പോൾ യഥാർത്ഥ ബന്ധമുള്ള പാറ്റേണുകൾ കണ്ടെത്തും. ചിലപ്പോൾ യാദൃശ്ചിക സംഭവങ്ങൾക്കിടയിലും ബന്ധമുണ്ടെന്ന് തോന്നാം. അതുകൊണ്ടാണ് നല്ല തീരുമാനങ്ങൾക്ക് നിരീക്ഷണവും രേഖപ്പെടുത്തലും പ്രധാനമാകുന്നത്. അതിലൂടെ മാത്രമേ അബദ്ധവിശ്വാസങ്ങൾ നേരിട്ടു മനസിലാക്കാനാകൂ.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 45
മനസ്സ് ഒരു കഥ വിശ്വസിച്ചാൽ, ആ കഥയെ ശരിവയ്ക്കുന്ന സംഭവങ്ങൾ കൂടുതൽ ഓർമ്മിച്ചേക്കാം. അതിനെ മനഃശാസ്ത്രത്തിൽ കൺഫർമേഷൻ ബയാസ് എന്ന് വിളിക്കുന്നു. അതായത്, നമ്മുടെ വിശ്വാസത്തെ പിന്തുണയ്ക്കുന്ന കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുകയും, അതിന് വിരുദ്ധമായ ഉദാഹരണങ്ങൾ അവഗണിക്കുകയും ചെയ്യുന്ന ഒരു സ്വാഭാവിക പ്രവണത.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 44
തലച്ചോറിന് ഒരു സ്വഭാവമുണ്ട്. നമ്മൾ ആദ്യം വിശ്വസിക്കുന്ന കാര്യങ്ങളെ പിന്തുണയ്ക്കുന്ന വിവരങ്ങൾ കൂടുതൽ ശ്രദ്ധിക്കുകയും, അതിനു വിരുദ്ധമായ വിവരങ്ങൾ എളുപ്പം അവഗണിക്കുകയും ചെയ്യാം. അതുകൊണ്ടാണ് ഒരാൾ ലോകം മുഴുവൻ അവസരങ്ങൾ കാണുമ്പോൾ, മറ്റൊരാൾ ലോകം മുഴുവൻ പ്രശ്നങ്ങൾ മാത്രം കാണുന്നത്. ന്യൂറോപ്ലാസ്റ്റിസിറ്റി പറയുന്നത്: പുതിയ അനുഭവങ്ങൾ മാത്രം പോരാ. അവയെ ശ്രദ്ധിക്കാനും പരിശീലിക്കണം.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 43
തലച്ചോർ ആവർത്തിച്ച് കാണുന്ന വിവരങ്ങൾ പ്രധാനമാണെന്ന് കരുതാൻ തുടങ്ങും. സോഷ്യൽ മീഡിയയിൽ തുടർച്ചയായി കാണുന്ന താരതമ്യവും "മറ്റുള്ള എല്ലാവരും മുന്നിലാണ്" എന്ന സന്ദേശവും, നമ്മുടെ യാഥാർത്ഥ്യബോധം മാറ്റും വിധം ശക്തമാണ്. അതുകൊണ്ട് നാം മനസ്സിലേക്ക് എന്താണ് ദിവസവും പ്രവേശിപ്പിക്കുന്നത് എന്നത് ചിന്തകളെ മെരുക്കുന്ന പ്രക്രിയയിൽ പ്രധാനമാണ്.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 42
അമിതമായ ഭയവും സമ്മർദ്ദവും ഉള്ളപ്പോൾ, മനുഷ്യൻ ഉറപ്പും അഭയവും തേടും. അതുകൊണ്ട് തന്നെ, ഉറപ്പായ ഫലം വാഗ്ദാനം ചെയ്യുന്ന ആളുകളെയോ രീതികളെയോ ചിലർ എളുപ്പത്തിൽ വിശ്വസിക്കും. ന്യൂറോപ്ലാസ്റ്റിസിറ്റി നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. ശാന്തമായ മനസ്സാണ് മികച്ച തീരുമാനങ്ങൾ എടുക്കാൻ കൂടുതൽ സഹായിക്കുന്നത്. അതുകൊണ്ട് മനസ്സിനെ ആദ്യം ശാന്തമാക്കുക. ശേഷം തീരുമാനം എടുക്കുക. ഏതു പ്രതിസന്ധിയേയും അതിജീവിക്കാനാകുമെന്നും, അതിനായി ശാന്തമായി പരിഹാരം കണ്ടെത്തുമെന്നും വിശ്വസിക്കുന്നതാണ് പുറമേ നിന്നുള്ള ഏത് പരിഹാര വാഗ്ദാനങ്ങളേക്കാളും വിശ്വസിക്കാവുന്നത്.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 41
ഭയം, നിരാശ, നിസ്സഹായത എന്നിവ കൂടുമ്പോൾ തലച്ചോർ, "ഉടൻ പരിഹാരം" തേടാൻ ശ്രമിക്കും. ഇത് മനുഷ്യ മനസ്സിന്റെ സ്വാഭാവിക പ്രതികരണമാണ്. ചിന്താതലം മാറുന്നത് ഒരൊറ്റ ദിവസം കൊണ്ടല്ല. ചെറിയ ശീലങ്ങൾ, ആവർത്തിക്കുന്ന പരിശീലനം, അനുഭവങ്ങൾ, ചിന്തയിലെ മാറ്റം എന്നിവയിലൂടെയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി പ്രവർത്തിക്കുന്നത്. അതുകൊണ്ട്… വേഗത്തിൽ ലഭിക്കുന്ന അത്ഭുതങ്ങളെക്കാൾ, പതുക്കെ വളരുന്ന/ വളർത്തിയെടുക്കുന്ന സ്വന്തം ശീലങ്ങളെ വിശ്വസിക്കാൻ പഠിക്കണം.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 40
ഭൂതകാലത്തെ മാറ്റാൻ കഴിയില്ല. പക്ഷേ അതിൽ നിന്ന് പഠിച്ചുകൊണ്ട് ഇന്നത്തെ തീരുമാനങ്ങൾ മാറ്റാൻ കഴിയും. തലച്ചോർ പുതിയ അനുഭവങ്ങളിൽ നിന്ന് തുടർന്നും പഠിക്കുകയും പുതിയ ശീലങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 39
അനിശ്ചിതത്വം മനുഷ്യ മനസ്സിന് സ്വാഭാവികമായി അസ്വസ്ഥത ഉണ്ടാക്കാം. എന്നാൽ വലിയ ലക്ഷ്യങ്ങളെ ചെറിയ, വ്യക്തമായ അടുത്ത ചുവടുകളാക്കി മാറ്റുമ്പോൾ, പ്രവർത്തനം ആരംഭിക്കാൻ എളുപ്പമാകും. മാറ്റം തുടങ്ങുന്നതിന് മുഴുവൻ വഴിയും മുന്നിൽ വ്യക്തമായി കാണേണ്ടതില്ല. മുന്നേറുന്നതനുസരിച്ച് അത് നമുക്ക് മുന്നിൽ തെളിഞ്ഞു കിട്ടും. അടുത്ത ചുവട് കാണുന്നതിലാണ് കാര്യം.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 38
ഒരു വാക്കിനു മുൻപുള്ള നിശബ്ദത
മീര എന്ന യുവതി വളരെ സുന്ദരിയും ചുറുചുറുക്കുള്ളവളുമായിരുന്നു. എന്നാൽ അവൾക്കൊരു പ്രത്യേക സ്വഭാവമുണ്ടായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആ...
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 37
നമ്മുടെ മസ്തിഷ്കം മുൻ അനുഭവങ്ങളിൽ നിന്ന് ലോകത്തെക്കുറിച്ച് ചില പ്രതീക്ഷകളും വിശ്വാസങ്ങളും രൂപപ്പെടുത്തുന്നു. അവ പലപ്പോഴും നമ്മെ സഹായിക്കുന്നു. പക്ഷേ പഴയ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വിശ്വാസം ഇന്നത്തെ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടമെന്നു നിർബന്ധമില്ല..
















