ഡോളി തോമസ്
ചെന്താര
ഉച്ചക്ക് ഒണക്കമീഞ്ചാറും കൂട്ടി ചോറു ബയിച്ച് തുണികളുമായി ചെന്താര പുഴയിലേക്ക് വരും. തുണികൾ നനച്ചു വിശാലമായ പാറയിൽ ആറാനിട്ട് കരയിൽ നിൽക്കുന്ന പച്ചിലക്കൂട്ടത്തിലെ അമ്മകറമ്പി പറിച്ചു കല്ലിൽ ഉരച്ചു പതച്ചു തലയിൽ തേച്ചുകഴുകുമ്പോൾ ചെറിയ ചൊറിച്ചിലുണ്ടാകുമെങ്കിലും വെള്ളത്തിലൊന്നു മുങ്ങിനിവരുമ്പോൾ അതങ്ങു മാറും.
എഡ്വിന മോളുടെ ആത്മവിലാപങ്ങൾ
ആ സ്വരത്തിലെ പരിഹാസം അവൾക്ക് മനസ്സിലായില്ല. നാലു വയസ്സുകാരിക്ക് വാക്കുകളുടെ ആന്തരാർത്ഥം തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലല്ലോ. മമ്മ താമസിച്ചു വരുന്ന ദിവസങ്ങളിൽ അവൾക്കുള്ള ജ്യൂസ് തയ്യാറാക്കി ഫ്രിഡ്ജിൽ വെക്കാറുണ്ട്; ബ്രെഡും ജാമും ഡൈനിങ് ടേബിളിലും ഉണ്ടാകും.







