ഒരു സിനിമാറ്റിക് പ്രണയകഥ

അത് നെയ്പ്പായസം പോലെ മധുരമുള്ളൊരു ദിവസമായിരുന്നു. ഞങ്ങൾ തമ്മിലാദ്യം കാണുന്നത് അന്നാണ്. ഗേറ്റ് കടന്നവൾ വരുമ്പോൾ  ഞാൻ മാധവിക്കുട്ടിയെ വായിക്കുകയായിരുന്നു. അന്ന് വിരിഞ്ഞൊരു റോസാപ്പൂവിലൊന്ന് തൊട്ട് , ചാഞ്ഞു കിടക്കുന്ന മുല്ലവള്ളിയെ തലോടി അവൾ...

ലോകം അവസാനിക്കുന്നില്ല

നിലാവു പൊഴിക്കാത്ത ചന്ദ്രൻ വിളഞ്ഞു കായ്‌ഫലം തൂങ്ങിയ തെങ്ങിന്റെ ചില്ലകൾക്കിടയിൽ എന്തോ പറയാനുണ്ടെന്നവണ്ണം ഒളിച്ചുകളിച്ചു. കള്ളിന്റെ മണം അലർജിയായിരുന്ന ശ്യാമള ഏതോ കാമദേവനെ കണ്ടപോലെ കുറുപ്പച്ചനെ പൂണ്ടടക്കം പിടിച്ചു  അറഞ്ചം പറഞ്ചം ആർത്തിയോടെ...

വൈറ്റ്നർ

എല്ലാത്തിന്‍റെയും തുടക്കം വൈറ്റ്നറിലായിരുന്നു. അസൈൻമെന്റെഴുതാനെന്ന പേരിൽ സുഹൃത്തിന്റെ വീട്ടിൽ പോയതാണ്. അറ്റം പൊട്ടിച്ച ഒരു വൈറ്റ്നർ നീട്ടി അവൻ വലിക്കാൻ പറഞ്ഞപ്പോൾ ഒന്നുമാലോചിക്കാതെ ആഞ്ഞു വലിച്ചു. മൂക്കിനകത്തേക്കു തുളഞ്ഞു കയറിയ രൂക്ഷഗന്ധം അസഹനീയമായിരുന്നു.

പുകച്ചുരുള്‍

പ്രഭാതം പുലരുന്നതിന് മുമ്പേ ചൗധരി മരണപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന കരച്ചിലിനു ശേഷം ആത്മനിയന്ത്രണം വീണ്ടെടുത്ത അദ്ദേഹത്തിന്‍റെ ഭാര്യ ചൗധരിയാന്‍ പള്ളി മൊല്ല ഖൈറുദ്ദീനെ കൂട്ടിക്കൊണ്ടുവരാന്‍ വേലക്കാരനെ ചുമതലപ്പെടുത്തി. മൊല്ലയോട് മരണത്തെ കുറിച്ച് ഒരക്ഷരം...

​ശീതയുദ്ധങ്ങൾ

കലഹങ്ങൾ കോലായിലെ കൊട്ടക്കസേരയിൽ ചുരുണ്ടിരിക്കുന്ന വേലായുധനെ നോക്കി ഒച്ചയെടുത്തു കൊണ്ടാണ് ജിബി അന്നും (തന്റെ പതിവു തെറ്റിക്കാതെ) ഉമ്മറത്തേക്കെത്തിയത്. പുത്തൂരുള്ള ശ്രീനിവാസന്റെ തൊടിയിലെ പുല്ലു ചെത്താൻ പോകുന്നതാണവൾ. അവളുടെ അലർച്ച കേട്ടപ്പോൾ, വേലായുധൻ ഇതൊക്കെ...

സ്വാതന്ത്ര്യങ്ങൾ

തലേന്ന് ‘വീണ്ടുമൊരു സ്വാതന്ത്യ്രദിനം കൂടി സമാഗതമായിരിക്കുന്നു’ - പ്രമുഖ പത്രങ്ങളിലെ എഡിറ്റോറിയൽ വാചകം കടമെടുത്ത് പറയുകയാണെങ്കിൽ അങ്ങനെ. സ്വാതന്ത്ര്യദിനം ആഘോഷിക്കണം. ഒരു കൂട്ടർ തീരുമാനിച്ചു. അതും പതാകയുർത്തി, ദേശീയഗാനം ആലപിച്ചു തന്നെ. ആർക്കൊക്കെയോ എന്തിനൊക്കെയോ...

ഭ്രമണം

( ആഗോള വത്ക്കരണത്തിന്‍റെ ഭാഗമായി ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും കോര്‍പ്പറേറ്റ് പ്രതിനിധികള്‍ ചേര്‍ന്ന് ഈ ഭൂമിയെ ഇല്ലാതാക്കുകയാണ്. അവരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് അവരുടെ പിണിയാളുകള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ ഭൂമിയുടെ അധിപന്മാരായി എല്ലാം അവരുടെ നിയന്ത്രണത്തിലേക്ക്...

കണ്ണട

"ഇന്നും റെഡിയായില്ലെങ്കിൽ  ഇനി ഞാൻ പോകൂല്ല ഉമ്മാ. എത്ര ദിവസായി ഇത്‌." "സാരല്ല്യടാ. ഇന്ന് കൂടെ പോയി നോക്ക്‌" അല്ലേലും മനുഷ്യന്റെ കഷ്‌ടപ്പാടിനൊക്കെ ഒരു പരിതിയില്ലേ. 'പോക്ക്‌ വരവ്‌  നടത്താനെന്നും പറഞ്ഞ്‌ വില്ലേജ്‌ഓഫീസിലേക്ക്‌ പോക്ക്‌ വരവ്‌...

2 ഡി, റിവേർലി ഹൈറ്റ്സ്

എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അറിയാതെ ആളുകൾ പരക്കം പായുന്ന ഒരു തെരുവിലായിരുന്നു അവൾ. പേരിന്റെ പുറം പൂച്ചിലൊഴുകി സ്വയം ഇല്ലാതായിപ്പോയ ഏതോ നദിയുടെ സിരകളും ശ്വാസവുമായിരുന്നു ആ ആൾക്കൂട്ടത്തിന്. ഉടുപ്പിന്റെയും എടുപ്പിന്റെയും മഷിനിറത്തിൽ മുഖം...

ഇല്ലാത്ത രാജ്യത്തിൻറെ ഭൂപടം

പുത്രന് അഞ്ചു വയസ്സാകുവോളം ഒരു നല്ല ഗുരുവിനെ ആന്വേഷിച്ചു അവൾ നാടുനീളെ അലഞ്ഞു. അവിടെ ഒരു ഗുരുവുണ്ട്, ഇവിടെ ഒരു ഗുരുവുണ്ട്, പുഴയുടെ അക്കരയിൽ ‍ആശ്രമം കെട്ടിപ്പാർ‍ക്കുന്ന ഒരു ഗുരുവുണ്ട് എന്നൊക്കെ ഓരോരുത്തർ...

Latest Posts

error: Content is protected !!