കടലിറക്കം

"അമ്മേ..", അലറി വിളിക്കാൻ തോന്നുന്നു. കൈ തുളച്ച് മുറിവിലൂടെ പരക്കുന്ന മരുന്നിന്റെ താണ്ഡവം ആഞ്ഞടിക്കുന്ന തിരമാലകൾ പോലെ അടിവയറ്റിലെ ഞരമ്പുകളെ എടുത്തിട്ട് മറിക്കാൻ തുടങ്ങിയിട്ട് മണിക്കൂറൊന്നാകുന്നു. മരിക്കാൻ പോകുന്നു എന്ന തോന്നൽ ഹൃദയത്തിൽ...

ഉഭയജീവിതം

ഖനീഭവിച്ച വേദന ഇങ്ങനെയും മനസ്സിലേക്ക് കടന്നു വരുമെന്ന് പാഞ്ചാലി  അറിയുന്നത് അതിന്‍റെ മരണ ശേഷമാണ്. പാഞ്ചാലിക്ക് അതൊരു ഉഭയജീവി മാത്രമായിരുന്നില്ല. തന്നോടൊപ്പം പുതു വീട്ടിലേക്ക് ഗൃഹപ്രവേശം നടത്തിയ അതുമായി അഞ്ച് വര്‍ഷത്തെ സൗഹൃദപ്പഴക്കമുണ്ടായിരുന്നു....

ലൂണ പുറപ്പെട്ട് പോയതെന്തിന്?

അവൾ പുറപ്പെട്ടു പോയിട്ട് രണ്ട് മാസത്തിലേറെയായി. എന്നിട്ടും ഞങ്ങൾക്കവളെ മറക്കാനായില്ല. “എന്തിന്റെ കുറവായിരുന്നു അവൾക്കിവിടെ. പോട്ടെ, പോയി തെണ്ടി തിരിഞ്ഞു നടക്കട്ടെ. പട്ടിണിയാവുമ്പം താനേ തിരികെ വരും” ഡൈനിങ് ഹാളിലിരുന്ന് വത്സ പാഴാങ്കം...
അബു ഇരിങ്ങാട്ടിരി

മടക്കം

മൂത്തുവരുന്ന വെയിലിലൂടെ ഹോസ്പിറ്റലിൽ നിന്നും പുറത്തേയ്ക്കിറങ്ങി ഓട്ടോയിൽ കയറുമ്പോഴാണ് സുധാകരൻ കൊയ്ത്തക്കുണ്ട്‌ ഈ നഗരത്തിലെവിടെയോ ഉണ്ടല്ലോ എന്നോർത്തത്. അവനും കുറേക്കാലം ജീവിതത്തെ പ്രാകിക്കൊണ്ടും നരകിച്ചുകൊണ്ടും കൂടെയുണ്ടായിരുന്നു. ജോലിയില്ലാത്തപ്പോഴെല്ലാം വീട്ടിലേയ്ക്ക് ഓടിവന്ന് ഒരു സോമാലിയൻ...

ഇല്ലാത്ത രാജ്യത്തിൻറെ ഭൂപടം

പുത്രന് അഞ്ചു വയസ്സാകുവോളം ഒരു നല്ല ഗുരുവിനെ ആന്വേഷിച്ചു അവൾ നാടുനീളെ അലഞ്ഞു. അവിടെ ഒരു ഗുരുവുണ്ട്, ഇവിടെ ഒരു ഗുരുവുണ്ട്, പുഴയുടെ അക്കരയിൽ ‍ആശ്രമം കെട്ടിപ്പാർ‍ക്കുന്ന ഒരു ഗുരുവുണ്ട് എന്നൊക്കെ ഓരോരുത്തർ...

നൂര്‍ എന്ന പ്രകാശം

കോവൂരിലെ പെട്രോള്‍ ബങ്കിനു പിന്നിലുള്ള ഓടിട്ട വീടിന്‍റെ പകുതിയില്‍ ഞാനും കുടുംബവും താമസത്തിനു ചെന്നപ്പോഴാണ് മറ്റേ പകുതിയിലെ നൂറിനെ കണ്ടത്.

രണ്ടു കാമചാരികൾ

മൂന്ന് ഒൻപതാം നമ്പർ വീടിനെ ലക്ഷ്യമാക്കി നടക്കുന്ന ഹേമയും മൂന്നാം നമ്പർ ലക്ഷ്യമാക്കി നടക്കുന്ന മഹേഷും നെൽസൺ മണ്ടേല റോഡിൽ ‍ഇടക്കുവെച്ച് കണ്ടു മുട്ടി. അടുത്തെത്തിയപ്പോൽ ‍അയാൾ ചോദിക്കാതെ തന്നെ അവൾ ‍ പറഞ്ഞു. “പാലിതുവരെ കണ്ടില്ല....

ഗ്രേവ്‌ യാഡിലെ കുഞ്ഞൻ കുരിശുകൾ

കാഴ്ചമങ്ങിയ നീണ്ട വഴിയിലൂടെ ബ്യൂഗല്‍ ഫെര്‍ണാണ്ടസ് പള്ളിസെമിത്തേരിയിലേക്ക് നടന്നു. മഞ്ഞൊലിച്ചുനില്‍ക്കുന്ന മരങ്ങളില്‍ പൂക്കള്‍ ഇലകളോട് വല്ലാതെ ചേര്‍ന്നുനിന്നിരുന്നു. പൂക്കളില്‍ നിന്നും വമിക്കുന്ന ഒരു പ്രത്യേക സുഗന്ധം സെമിത്തേരിയാകെ പരിമളം പരത്തിയിരുന്നു. ബംഗ്ലാവില്‍ നിന്നും...

പക്ഷിശാസ്ത്രം

വായനക്കാർ ക്ഷമിക്കണം. കഥയുടെ അലങ്കാര കൽപ്പനകളോ കെട്ടുപാടുകളോ ഇല്ലാതെ ഒരു ഗൃഹനാഥന്റെ ആത്മഗതം അതുപോലെ പകർ‍ത്തുകയാണ്. വായന മുറിയുടെ പിറകുവശത്തുള്ള ജനവാതിൽ‍ ഇനി തുറക്കരുതെന്നു ഭാര്യക്ക് ഞാൻ കർശന നിർദ്ദേശം കൊടുത്തു. അവരുടെ ചോദ്യചിഹ്നത്തിലുള്ള...

പതനം

നൂറു വയസ്സ് തികയുന്നതിന്റെ തലേന്നാണ് ആച്ചിയമ്മ ടീച്ചർ ഇഹലോകവാസമവസാനിപ്പിച്ച് നിത്യതയിലേക്കു കടക്കുന്നത്. ആച്ചിയമ്മ ടീച്ചറിന്റെ ആകസ്മികമല്ലാത്ത മരണം റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ലേഖകന് പത്രത്തിൽ കൊടുക്കേണ്ട മാറ്ററിന്റെ കാര്യത്തിൽ നേരിയ ആശയകുഴപ്പമുണ്ടായിരുന്നു. അസാധാരണമായി...

Latest Posts

error: Content is protected !!