കിണർ

തൊട്ടിയിൽ കയർ കെട്ടി  ഊറ്റി ഊറ്റിയെടുത്ത ഉറവ  വറ്റാതെ കാക്കുന്ന  ആ സ്നേഹത്തിൻ ചുരത്തൽ അനുഭവിച്ചറിയവേ,  എപ്പോഴാണാവോ  പൊട്ടി പൊളിഞ്ഞ നിലയിൽ  ആർക്കും വേണ്ടാതെ  എല്ലാ വിഴുപ്പുകൾ പേറാനായ്  ഒരൊഴിഞ്ഞ മൂലയിൽ  കുടിയിരിത്തിയത്. പണ്ടാരോ ദാഹ ജലത്തിനായ്   വന്നു പോയതിന്റെ  അവശേഷിപ്പുകളുണ്ടിവിടെ. മധുപാനം ചെയ്തതിന്റെ  ബാക്കിയെന്നോണം  ഒഴിഞ്ഞ ഗ്ളാസ്സുകൾ  ലഹരിയുടെ മണം  പരത്തുന്നുണ്ടിപ്പോഴും. കയർ പൊട്ടിയ തൊട്ടിയിൽ  ബാക്കി വന്ന കുടിനീർ  ഒരു...

കൈത്തണ്ടയിലെ നീലഞരമ്പ്

ഒരു പ്രണയം എന്റെ കൈത്തണ്ടയിൽ സ്വർണ്ണച്ചരടായ് ക്ലാവു പിടിച്ചു കിടക്കുന്നു. നാളിതുവരേയും ലാളനകളേൽക്കാതെ പ്രണയഗീതികകൾ കേൾക്കാതെ മീനച്ചൂടിലും മകരമഞ്ഞിലും വീർപ്പുമുട്ടി കൈയും മെയ്യും തളർന്ന് എന്റെ ഹൃദയ കല്ലറയ്ക്കുള്ളിൽ ആവാഹിക്കുവാൻ കൊതിച്ച് മൃത്യുവിന്റെ പിണിയാളന്മാരുടെ  ആത്മാക്കൾ കുടിയിരിക്കുന്ന  ഗുഹകൾ പോലെ  ഉൾവലിഞ്ഞ കണ്ണുകളാൽ  തുറിച്ചു നോക്കിക്കൊണ്ട്  ഹതാശനായ് കിടക്കുന്നു. ഒരു പ്രണയം എന്റെ നര ബാധിച്ച ഹൃദയത്തിലേശാത്ത സ്വപ്നസ്ഫുടമാർന്ന ഗാനം. കൂർത്ത...

കുപ്പായ കീശ

ഞാൻ കീശ ഇല്ലാത്ത ഒരു കുപ്പായമാണ്.എവിടെ വേണമെങ്കിലും തൂക്കിയിടാം.ആരും കൈകടത്തില്ല.എന്തുകൊണ്ട് കീശ വെക്കുന്നില്ലഎന്ന് ചോദിച്ചാൽ എനിക്കൊന്നും പറയാനില്ല.അതല്ല, എനിക്കൊന്നും സൂക്ഷിക്കാനില്ല.എത്ര അലക്കിയിട്ടും നിറം വരാത്തത്എത്ര തേച്ചിട്ടും ചുളിവ് മാറാത്തത്ആരും ഇട്ടു നോക്കാത്തത്, മുഷിഞ്ഞത്.വേണം,...

നിറമില്ലാത്ത മഴവില്ല്

ഒരൊറ്റ ചെടിയിൽ ഒരിക്കലും കൊഴിയാത്ത രണ്ടിലകളാകണം. പ്രണയം ശലഭമായി നമ്മെ ചുംബിക്കണം. നമുക്കൊരു കുഞ്ഞ് പിറക്കണം അവനെ സൂര്യനെന്ന് വിളിക്കണം. നമ്പൂരി കുമ്പിടുന്ന കോവിലിൽ നായാടിത്തെയ്യമായി ഉറയണം അവൻ. പിന്നെയും കുഞ്ഞ് പിറക്കണം, അവൾ നദിയാകണം നിളയാകണം പൊന്നാനിയിലെ മാപ്പിളക്കും പട്ടാമ്പിയിലെ നായർക്കും വധുവാകണം. കേൾക്കുന്നുണ്ടോ പെണ്ണേ മതമില്ലാത്ത മക്കൾക്ക് നാം മരമാകാമെന്ന്. പേരിടാത്ത ഋതുക്കൾക്ക് നാം വസന്തമാകാമെന്ന്.    

കടലാഴം

ഓരിന്റെ ചൂരറിയും നീരദമേ, ഉരുകും കടലാഴമറിയുമോ ഗഗനമേ, എന്നിൽ പെയ്തൊഴിഞ്ഞ വീഥിയിൽ നിന്നിലെ ഭാവഭേദങ്ങളറിയുന്നു ഞാൻ.   പൊട്ടിച്ചിരിച്ചും, കരഞ്ഞും, പുണർന്നും പലനാളായി ആനന്ദമുർച്ഛയിലാറാടി നാം, സാനന്ദമോടെൻ മാറിൽ മയങ്ങീടവേ. അനന്തമാമെൻ ആത്മ തരംഗമറിഞ്ഞുവോ നീ ?   ഉൾത്തടമുണർന്നതി സാന്ദ്രമായ്  ഉൾതാപം വെടിഞ്ഞകന്ന നേരം, തപ്തമാം തേങ്ങലായ് വീചികൾ നോവിൻ...

കവിതക്കഥ

കവിയശ:പ്രാര്‍ത്ഥിയായ ഒരാള്‍  ഒരിക്കല്‍  കടല്‍ തീരത്തു ചെന്നിരുന്നു. കവിതയുടെ ദൈവം  തിരപ്പുറത്തേറി  തീരത്തേക്കു വരാറുണ്ടെന്ന്  ചിലർ പറഞ്ഞ്  അയാളറിഞ്ഞിരുന്നു...   അപ്പുറത്തും ഇപ്പുറത്തും  പിന്നാമ്പുറത്തും-  കുറേയേറെപ്പേര്‍ ഇതുപോലെ  ദൈവത്തെക്കാത്ത് - ചിതറിയിരുന്നിരുന്നു അവിടെ...   ആരും പരസ്പരം നോക്കിയില്ല  സ്വന്തം മൗനത്തില്‍ - മുങ്ങാംങ്കുഴിയിട്ട്  പറയാനും ചോദിക്കാനുമുള്ളതെല്ലാം  അവര്‍ പഠിച്ചുറപ്പിക്കുകയായിരുന്നു...   പെട്ടെന്ന്, കാറ്റിൻ കുതിരപ്പുറത്ത്  കരിങ്കോട്ടിട്ടൊരു  മഴക്കാറ് വന്നു. മിന്നലിന്‍റെ നീള്‍വല വീശി  എല്ലാവരെയും തൂത്തെടുത്തു മടങ്ങി...   പിന്നെ.. കടല്‍...

ചോദ്യാവലി

എവിടെ നിന്നാണ് നീ വരുന്നത്? എന്നിട്ട് എങ്ങോട്ടേക്കാണ് പോകുന്നത്? വരുമ്പോൾ ഒന്നും തന്നില്ലേ? പോകുമ്പോൾ ഒന്നും കൊണ്ടുപോയില്ലേ? ഇനി, നീ കൊതിച്ചത് കേട്ടില്ലെന്നോ? നീ നിനക്കാത്തത് കണ്ടെന്നോ? കണ്ടിട്ടും കാണാത്ത ഭാവത്തിൽ, കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ, മുഖം തിരിച്ചെന്നോ? തിരിച്ചു വരുമെന്ന് വാക്ക് തന്നില്ലേ? അപരിചിതമായൊരു ചിരിപോലുമില്ലെന്നോ? പരിചിതമായ വഴികളെ കാലടികൾ മറന്നെന്നോ? അടഞ്ഞു കിടന്ന മിഴിവാതിലുകളിൽ പ്രതീക്ഷയറ്റൊരു...

ഒരുമിച്ച്…. ….വീണ്ടെടുക്കണം

ഒരുമിച്ച്.... നമുക്കിനി കാറ്റായാൽ മതി പൂത്തമരത്തിന്റെ  ഇളം തളിരിൽനിന്നുണരണം. പതിയെ പൂക്കളോട്  കിന്നാരം പറഞ്ഞ് വാനിലേക്കുയരണം. ഞാനേത് നീയേത് എന്നറിയാൻ വയ്യാത്തിടം ഇഴചേർന്ന് പാറണം. മലമടക്കുകളിൽ സംഗീതമാകണം. മേഘക്കുഞ്ഞുങ്ങളെ പുൽകണം. ഊർന്നു വീഴുന്ന മഴത്തുള്ളിക്കിലുക്കങ്ങളോടൊപ്പം കലമ്പണം. മണ്ണിനെ മുത്തണം പച്ച ഗന്ധത്തിൽ ഉന്മാദിയാകണം. കടൽച്ചൂരിൽ പറക്കണം പറന്ന തിരകളെ തലോടിയൊതുക്കണം പിന്നെ ആകാശവും ഭൂമിയും അളന്നെടുക്കണം. ....വീണ്ടെടുക്കണം  എന്റെ അക്ഷരങ്ങള്‍ വാരിക്കുഴിയുടെ ആഴമറിഞ്ഞു അഴികള്‍ക്കു സ്വന്തമായി അകലങ്ങളില്‍ അപരിചിതരായി. ഞാന്‍ കാഴ്ച്ചബഗ്ലാവിലെത്തിയ അഞ്ചു വയസ്സുകാരി. ഉയര്‍ന്ന,നീണ്ട,കുറുകിയ അവയവങ്ങള്‍,...

മുക്കുറ്റി

ഏതോ മധുസ്മൃതി സുഖദ പുലരിയാ- യവനി തന്‍ കനവിലായിതളിടുമ്പോള്‍, പുസ്തകത്താളുമായ് പുത്രനന്നൊരു ദിനം,  പതിവുപോല്‍ ശങ്ക തന്നുളിയുയര്‍ത്തി. ''മുക്കുറ്റി കാണണമച്ഛാ''യെന്നാസ്വരം ഗ്രാമത്തിന്നോര്‍മ്മയെ തൊട്ടുണര്‍ത്തി. മാതാവിന്‍ ദീപ്ത ഛായാചിത്രം ഭിത്തിയില്‍, സ്മൃതി മഴച്ചാര്‍ത്തായി വിങ്ങിടുമ്പോള്‍, തേടുന്നതൊന്നുമേ വൈകിയിട്ടില്ലായെന്‍ പൈതലിന്‍ കരതാരില്‍ പുല്കീടുവാന്‍.. കേട്ടു പകച്ചു ഞാനക്കൊച്ചു...

ഓഖി

പ്രണയം തലകീഴായിക്കിടക്കുന്നു; നീല വിഹായസ്സു ഞാൻ കാണുന്നു. മഴ മേഘങ്ങളെന്റെ കാഴ്ചകൾ മറയ്ക്കുന്നു; നീല ജലാശയത്തിലേക്കാണ്ടു പോകുന്നു. ആകാശ മണ്ഡലത്തിൽ നിന്നി റങ്ങി വന്ന മാലാഖ കടലാഴങ്ങളിലേക്ക്; പവിഴ പുറ്റുകൾക്കിടയിൽക്കി ടന്നെന്നധരങ്ങളിൽ സ്പർശനം. ഹിമ ശിഖരങ്ങൾക്കിടയിലൂടൊരു യാത്ര, പ്രണയത്തിൻ നാഗമായ്  ചുറ്റിവരിഞ്ഞുകിടന്നു ചുടുചുംബനം നൽകി  രൗദ്രഭാവം പൂണ്ടവൾ! കുതറിത്തെറിക്കുന്നു. വിശപ്പറിഞ്ഞവൾ,...

Latest Posts

error: Content is protected !!