അറാനസ്‌ ചിലന്തികൾ

ചിലന്തിറാണീ  നീയെത്ര സുന്ദരി. നിന്നിൽ തിളങ്ങുന്ന സ്വർണ്ണ വർണ്ണങ്ങളിൽ ഉള്ളെന്തെന്നറിയുന്ന വെള്ളിയുടയാടയിൽ, പ്രകാശ രേണുക്കൾ കത്തിജ്വലിക്കവേ ചിലന്തിറാണീ  നീയെത്ര സുന്ദരി. തകർച്ചയിൽ തളരാത്ത  ഊർജ്ജമായ്‌ നിന്നു നീ വിജയത്തിൻ ദർശനം പകർന്നു നൽകുന്നു നീ അന്യന്റെ ഉയിരിന്ന് ഉറവയാകുന്ന നീ ചിലന്തിറാണീ  നീയെത്ര സുന്ദരി. നിന്നിൽ വളരുന്ന ശത്രുവിൻ ലാർവയെ തന്നുടൽ നൽകി അമ്മയായ്‌ പോറ്റി നീ നിന്നെ തകർത്തവ- നെങ്ങോ പറന്നുപോയ്‌  ചിലന്തിറാണീ  നീയെത്ര സുന്ദരി. കാഴ്ചക്കുമപ്പുറം  സത്യത്തെ അറിയുവാൻ നമ്മിൽ...

പലതരം പൂക്കൾ

(പ്രിയ കവി ഒ.എൻ.വി. യെ ഓർത്തുകൊണ്ട്)   കൺകളിലേക്ക് കൂർത്തൊന്ന് നോക്കി പുഞ്ചിരിച്ച് പുലർവെയിൽ നീട്ടി എൻറെ മേശപ്പുറത്തൊരു ചെണ്ടായ് കൊണ്ടുവച്ചു പലതരം പൂക്കൾ. നിന്നെ ഞങ്ങൾ കവിയെന്നു ചൊല്ലി നിർമ്മമം നിലാച്ചിന്തെന്ന് വാഴ്ത്തി നിത്യസത്യങ്ങളാകും മനുഷ്യ- മുഗ്ദ്ധ സംഗീത സാധകനാക്കി.   ഈ മലരിനെ നോക്കൂ, നിറങ്ങൾ- ക്കത്ര...

പാദുകം

തെരുവിൽ നടക്കുന്നവരുടെ കാലുകളിലേക്ക് മാത്രം കണ്ണു കൂർപ്പിക്കുന്ന അസംഖ്യം ചെരുപ്പുകുത്തികൾ. അതിലൊരുവൻ ബുദ്ധനെപ്പോലെ ആശയറ്റ മുഖമുള്ളവൻ അവന്റെ മുന്നിൽ ഞാൻ നിൽക്കുന്നു. ആശയുടെ ഒരു കൊടുംകാട് തീറാധാരമുള്ളവൻ. പിഞ്ഞിപ്പോയ എന്റെ ചെരിപ്പിലേക്ക് വിശപ്പു കൊണ്ടാണവന്റെയമ്പ് ഊരിക്കൊടുത്ത് നിൽക്കുമ്പോൾ കാലടിയിൽ അവന്റെ നേർത്ത സൂചികയറുന്നു. വേദന സുഖത്തിന് വഴിമാറിക്കൊടുക്കുകയാണ് അവൻ വിരലുകൊണ്ടിപ്പോൾ  കാലടികളെ തലോടി ക്കൊണ്ടിരിക്കുകയാണ്. നാഡികളിൽ ലഹരിയുടെ കുമിളകൾ പൊട്ടിച്ച് ചുണ്ടുകൾ കൊണ്ട്  പെരുവിരലുകളെ ഊറ്റിക്കുടിച്ച് രസന...

ലാജവന്തി, ഒരു നിശ്ചല ഛായാചിത്രം

വെയിലിന്റെ വെട്ടിത്തിളക്കം  മങ്ങിതുടങ്ങിയ  മധ്യാഹ്നങ്ങളിലൊന്നിൽ  ലാജവന്തി തന്റെ ഇരിപ്പുമുറിയിലെ  തൽപത്തിൽ മിഴി പാതി പൂട്ടി  അലസമായ്  ചാഞ്ഞു  കിടന്നു.

മൈന

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ സുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊരു മൈന. പാഠപുസ്തകത്തിലെ മൈനയെ പിന്നീടെങ്ങും കണ്ടില്ല നാട്ടിൽ സ്ഥിരതാമസമാക്കിയതിനാൽ കാട്ടിൽനിന്ന് പുറത്താക്കിയിരുന്നു പുസ്തകത്തിലൊക്കെ വന്നതിനാൽ നാട്ടുകിളികളും ഒഴിവാക്കി ഒറ്റയായ് കണ്ടാൽ ആളുകൾ ഓടിക്കും ഇരട്ടയായാൽ പറന്നകലും ഇരുണ്ട നിറമായതിനാലാവാം ആരും കൂട്ടത്തിൽ കൂട്ടിയില്ല പരിചയക്കാരില്ലാത്തതിനാൽ നഗരത്തിലും ഒരിടമില്ല സുരേഷിനെ തേടിപ്പോയി അയാൾ ഗൾഫിലേക്ക്...

കടൽ, കാന്തം

ഒരാകാശത്തിന് കീഴെ ഒരുമിച്ചിരുന്നിട്ടും നിന്റെ ഹൃദയപ്പുഴ ഒഴുകിയത് മറ്റൊരു കടലിലേക്കായിരുന്നില്ലേ ? കടലിലൊന്നിക്കാമെന്ന് കരുതി ഞാനൊഴുകി എത്തുമ്പോഴേക്കും വരണ്ട ഭൂമിക എന്നെ വലിച്ചൂറ്റി കളഞ്ഞില്ലേ ? കാന്തം  പോകുമ്പോൾ കൊണ്ടുപോയതെന്റെ ഹൃദയമായിരുന്നു. നെഞ്ച് വിങ്ങിയ വേദനയാൽ അത് അടയാളപ്പെടുത്തി മറയുന്നതിന് മുമ്പുള്ള നോട്ടവും വിരൽ തൊട്ട തണുപ്പും മാത്രമാണിനിയെന്റെ സ്വന്തം. ബോധചിന്ത നഷ്ടപ്പെട്ട ഉപയോഗശൂന്യമായ എന്നെ തിരിച്ചെടുക്കേണ്ടതിനി നീയാണ്. എത്ര അകലേയ്ക്കോടി മറഞ്ഞാലും നിന്റെ കാന്തിക വലയത്തിലേക്ക് എന്തിനാണ് വീണ്ടും ആകർഷിക്കുന്നത് ? അത് തരുന്ന മൗനത്തിൽ നിന്ന് എങ്ങനെയാണൊന്ന്...

സ്വയം പാരിതോഷികമാവുക നീ

ഞാൻ ചുംബിച്ചത്  നിന്റെ കോമളവദനത്തിലല്ല, ചേതോഹരമായ ഹൃദയാന്തർഭാഗത്താണ്. ഞാനാവശ്യപ്പെടുന്നത്  നിന്റെ ബാഹ്യസത്തയല്ല, മറ്റാർക്കും ആവശ്യമില്ലാത്ത നിന്നിലെ നിന്നെയാണ്.

കടല്‍ പോലെ

ഞാന്‍ സ്വയമൊരു കടലാകുന്ന നിമിഷം നീയൊരു നദിയാകൂ. നോവു പൊതിയുന്ന ഓര്‍മ്മകളെ നിന്‍റെ മടിത്തട്ടില്‍ ഒളിപ്പിച്ചു ആരും കാണാതെ എന്നിലേക്ക് പകര്‍ന്നു തരൂ . മറന്നുപോയ കിനാക്കളെ ആകാശത്തിലേക്ക് പറത്തിവിട്ട്  മേഘപാളികളാല്‍ കൊട്ടാരം കെട്ടി മഞ്ഞു കണങ്ങളാല്‍ ഉമ്മവച്ചു പാറിപറക്കട്ടെ കുഞ്ഞു നക്ഷത്രങ്ങളെ പോല്‍. നൂറു നൂറു പുഴകളെ...

വീണ്ടും മഴ

മഴ; എത്ര പെയ്താലും  തോരാത്തൊരോർമ്മയാണ്.  കുതിർന്നലിയുന്ന  കടലാസു വഞ്ചികളോടൊട്ടി  നിൽക്കുകയാണെന്നുമെന്റെ  ബാല്യ മഴക്കാഴ്ചകള്‍. സീൻ 1 കാലവര്‍ഷം ഏട്ടന്റെ ചൂണ്ടുവിരല്‍ പിടുത്തവും  അമ്മയുടെ രാസ്നാദി മണവും  അനുവാദം ചോദിക്കാൻ കാക്കാതെ ഇടയ്ക്കിടെ  ഇടവപ്പെയ്ത്തിലെ കാറ്റുപോലെ  മനസ്സറകളിൽ ഉപ്പു പുരട്ടി നീറ്റിക്കുന്നുണ്ട്. കരിപുരണ്ട പാതാംപുറം പോലെ  ഇരുട്ട് കനക്കുന്നുണ്ട്. കുഞ്ഞോർമ്മകളിൽ നിറഞ്ഞ പുഴയെന്ന് വെറുതെ കൊതിപ്പിക്കുന്ന  കിഴക്കേ പാടത്ത്  രാത്രീൽ മിന്നുന്ന...

അഹല്യ

കൺകോണിനാലൊന്നുഴിഞ്ഞുണർത്തൂ രാമ ഭൂമിയിൽ ശിലയായ് കിടക്കുമെന്നെ പേർ വിളിച്ചെന്നെയുണർത്തുക നീയാത്മ ചൈതന്യമുള്ളിൽ തളിർക്കുവാനായ്.   സ്നിഗ്ദ്ധാംഗുലീസ്പർശമേകൂ മഹാമോഹ പാപശാപത്തിനാൽ മുഗ്ദ്ധയാം ഞാൻ. ആത്മവിചിന്തനം ചെയ്കയാണായിരം സംവത്സരങ്ങളായ് കാനനത്തിൽ. ഞാനഭിശപ്ത പരിശാപഗ്രസ്ത ഹാ ദേഹദാഹം പൂണ്ട മോഹമുഗ്ദ്ധ നീ വരൂ ഹേ രമണീയരാമ ചാരു- പാദരേണുക്കൾ‍ പതിച്ചുപോകാൻ നിൽ‍ക്കാതരക്ഷണം പോലും വിലോലമാം കാറ്റുപോലെന്നെക്കടന്നുപോകൂ.   പാപം കനത്തുറഞ്ഞൊരു...

Latest Posts

error: Content is protected !!