അതിരുകൾ

എൻ്റെയും നിൻ്റെയുമിഷ്ടങ്ങൾ പരസ്പരം കൂടിക്കുഴയാതിരിക്കണം

മരിച്ചവരുടെ ഓണം

എല്ലാവരും ഒരുമിച്ചങ്ങനെയിരിക്കും ഇപ്പോഴെന്തൊരു ഓണം പണ്ടൊക്കെയല്ലേ ഓണമെന്നയവിറക്കും.

വീട്ടിലേക്കുള്ള വഴി

ഏകാന്തമായ പാതയിലൂടെ എന്റേതെന്ന് വിളിക്കാവുന്ന ഒരു വീട്ടിലേക്ക് ഞാൻ നടന്നടുക്കുന്നു,

ഭ്രൂണഹത്യയിൽ ചിലത്

ചോരയാണ് മുന്നിൽ ശാന്തം, ഇളവർണ്ണം. ഈ കടൽ കടക്കുവതെങ്ങിനെ നിദ്രയിൽ വിഷം പൂക്കുമ്പോൾ.

ആൾക്കൂട്ടം

അതിനു ശേഷം ആൾക്കൂട്ടം പിരിഞ്ഞു പോയി അതിന്റെ ജാതികളിലേക്ക് മതങ്ങളിലേക്ക് കടങ്ങളിലേക്ക് അടച്ചുറപ്പുകളിലേക്ക്  സുഖങ്ങളിലേക്ക് ദു:ഖങ്ങളിലേക്ക് വലിയവൻ വലുതെന്ന പോലെ ചെറിയവൻ ചെറുതെന്ന പോലെ ആൾക്കൂട്ടം അതിന്റെ ഭയാനകമായ നിശബ്ദതയിലേക്ക് പിരിഞ്ഞുപോയ്. ആരും ഒന്നിനും ഉത്തരവാദികളായില്ല സാക്ഷികളുമായില്ല. ഇപ്പോൾ നാം കാണുന്നത് തല തകർന്ന് വരിയുടഞ്ഞു ചതഞ്ഞ് ചോരയിൽ കിടക്കുന്ന  ഒരു ഇരുണ്ട ശരീരം നമ്മുടെ സംസ്കാരം അതിനെ എത്ര വേഗത്തിലാണ് സംസ്കരിക്കുക !

കാലത്തിൻറെ ചിത്രംവര

ഇരുണ്ട വഴികളിലൂടെ കാലം വെളിച്ചം തേടി നടക്കുകയാണ്...

എട്ടു വരയ്ക്കുന്നു

ഞങ്ങളുടെ കണക്കു മാഷ് കണക്കിന് പഠിപ്പിക്കുന്ന മാഷല്ല. രമണിക്ക് നാലും നാലും എട്ടെന്നു പഠിപ്പിച്ച മാഷ് എനിക്കാകട്ടെ അഞ്ചും മൂന്നും എട്ടെന്നാക്കി.

സന്ധ്യാ തീരം

കണ്ടറിഞ്ഞതാം കാൽപ്പാടുകൾ കോർക്കാൻ കൊതിച്ചൊരാ കൈയിണകൾ

പുഴകടന്ന് നിലാവിലൂടെ

പണ്ടൊരു കളിക്കൂട്ടുകാരൻ, കളിവള്ളമുണ്ടാക്കാനും മാവിൻ തുമ്പത്തൂഞ്ഞാലാടാനും  കാടുകയറാനും, കണ്ണോക്കിന് കല്ലെറിയാനും കൂടെയുണ്ടായവൻ മഴയും നിലാവും എത്തിനോക്കാത്ത പാതിരാ നേരത്ത് പുഴ കടന്നു പോയി. കൂട്ടുകാരനെ മറക്കുകയും കാമുകനെ നേടുകയും ചെയ്ത കാലം. സ്വപ്നങ്ങളത്രയും  രാകി മിനുക്കി വീടു പണിത് വീട്ടുകാരിയും വീട്ടുകാരനും ചമഞ്ഞു ഞങ്ങൾ. കാക്കതൊള്ളായിരം പെൺകുഞ്ഞുങ്ങളെ പെറ്റു വളർത്തി. കൂടും കൂട്ടിരിപ്പും മടുത്തുതുടങ്ങിയ നേരം സ്നേഹത്തിന്റെ നിലാക്കീറുകളത്രയും പെറുക്കിയെടുത്ത് അവനും യാത്രക്കിറങ്ങി. കടൽക്കരയിൽ വച്ച് കണ്ടുമുട്ടിയ മൂന്നാമനെ കൂട്ടുകാരനെന്നോ കാമുകനെന്നോ  വിളിച്ചില്ല. പുഴ കടക്കാനും കൂട്ടിരിപ്പ്...

ഞാൻ

ഞാനെന്നെ ഒളിപ്പിക്കുന്നത് തിരക്കുകളിലാണ്. അവിടെ ഞാൻ യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കും. എന്റെ ചിന്തകൾ ‍ഒരിക്കലും എന്നിലേക്കെത്തില്ല. അവിടെ എന്നിലെ ഞാൻ ഒറ്റപ്പെടേണ്ടി വരില്ല. തിരക്കൊഴിഞ്ഞാൽ ‍ഞാൻ ‍ എന്നിലുടലെടുക്കും. ഉള്ളിലെ നോവിന്റെ കനലുകൾ നീറിത്തുടങ്ങും. തേനീച്ച മുരളലിൽ തലച്ചോർ ‍ചിതറും ഹൃദയത്തിൻ ‍പിടയലിൽ രോമകൂപങ്ങളിൽ ‍ ചോര കിനിയും. ഞാനവിടെ ജീവനുള്ള വെറും പിണമായി മാറും. വേണ്ടാ,തിരക്കുകളാണ് എന്നുമെനിക്കിഷ്ടം.

Latest Posts

error: Content is protected !!