ഓട്ടോഗ്രാഫ്

പഴയൊരോട്ടോഗ്രാഫിൻ നിറം മങ്ങിയതാളിൽ ഉതിർന്നു കിടക്കുന്നു ഓർമ്മതൻ വസന്തങ്ങൾ. പ്രിയം തൊട്ടെഴുതിയ സന്ദേശങ്ങൾ; പകൽ  വെട്ടത്തിൽ ചിരി- തൂവുന്ന വാക്കിൻ പൂക്കൾ വിടർന്ന വേനൽപ്പാളി മെല്ലവെ നീക്കി മഴ വരുമ്പോൾ പൊഴിയുന്ന ഇലകൾ പോലെ വഴി- പിരിഞ്ഞോർ പല ദിക്കിൽ കൂടുകൂട്ടിയോരവർ. തിരഞ്ഞാൽ പോലും കണ്ടുകിട്ടാത്ത മുഖമുള്ളോർ അവരെയുണർത്തിയ ഓട്ടോഗ്രാഫ്  ശരത്ക്കാല- മുണരും ഋതു പോലെ അഗ്നി പോൽ തിളങ്ങുന്ന സ്മൃതി,...

ഇനിയൊരു നാളെയുണ്ടെങ്കിൽ

പുലർകാലമൊരുസ്വപ്നം വന്നെൻ ഗാഢമാം നിദ്രയിൽ മന്ത്രിച്ചതിന്നൊരുനാൾ മാത്രം കൂടിയീ ജന്മമെന്ന്. അടക്കിപ്പിടിച്ചൊരാ ഒടുക്കത്തെ ശ്വാസമോ, തട്ടിയുണർത്തി ഉറക്കത്തിൽ നിന്നൊരു ഞെട്ടലോടെ. ചുറ്റിനുമുള്ളതൊരു തീരാത്ത ശൂന്യത, താൻ തന്നെ തീർത്തൊരു നിശ്ചലലോകവും. തീരുന്ന സമയത്തിൻ മുന്നറിയിപ്പെന്നപോൽ,  ഹൃദയസ്പന്ദനത്തോടൊപ്പം നടക്കുന്ന ഘടികാരവും.   മതിയാവില്ല സ്വപ്നങ്ങൾക്കിന്നൊരു ദിനമെന്നാലും,  നിശ്ചയിപ്പതു കാലമല്ലോ...

പരശുറാമിലെ പതിനൊന്നാം നമ്പർ സീറ്റിൽ

എതിർവശത്തുകൂടി ഏണികയറിയാണെത്തിയത് വണ്ടി നീങ്ങിത്തുടങ്ങിയ മഴയുള്ള പുലർകാലത്ത് പതിനൊന്നാം നമ്പർ സീറ്റിൽ പതിവുപോലെ ഉരഞ്ഞ് സ്ത്രീകൾക്കിടയിൽ പതുങ്ങുന്ന പൂച്ചയായി അവൾ... ഏതോ വീട്ടമ്മ. കഴുത്തൊടിഞ്ഞ താറാവിന്റെ കുരുങ്ങിയ പ്രാണൻ പോലെ ദുർബ്ബലമായ എന്തോ ഒന്ന് തൊണ്ടക്കുഴിയിൽ ഉയർന്നുതാണു. പുകക്കുഴൽ നിശ്വാസം പോലെ അഹിതമായ കുരുന്നൊച്ചയോടെ മുഖം ചാഞ്ഞുവീഴുന്ന ഉറക്കം തൂങ്ങലിന്നിടയിൽ എത്രയോ നട്ടുച്ചകൾ തിളച്ചു? സൂര്യനില്ലാത്ത സന്ധ്യകളും നിലാവില്ലാത്ത രാത്രികളും ദയാഹീനമായി...

കത്തുവാള്‍ ലഹള

മൈര് ഇന്നവനെ തീര്‍ക്കണം. കൈകള്‍ മാറിമാറി വീശി  രണ്ടു ചുവടപ്പുറത്ത് അമ്മാവന്‍  പേടിച്ചിട്ടുണ്ടാവണം  ഇരുട്ട് കൂടെ നടന്നു മിണ്ടാതെ രണ്ടു ചുവടു പിന്നിലായിരുന്നു ഞാന്‍. വെയിലു പെയ്തു നനയ്ക്കുമ്പോള്‍  തെളിയുന്ന വെള്ളിമീശനൂല്‍  തടവി  അമ്മാവന് പിന്നാലെ നടന്നു. കാണാന്‍ പോവുന്ന ആളെ   അയാളുടെ ഇതുവരെയുള്ള ജീവിതത്തെ നാല്...

അർദ്ധനഗ്‌നം

മഴ കടലാസു തോണിയേറിയപ്പോൾ  പിള്ളകോലായിൽ നിന്നോർമ്മകൾ ഒലിച്ചുപോയി. കണ്ണടച്ചിരുന്ന നിന്റെ മിണ്ടാപ്പൂച്ച  പകൽ ലഹരികുടിച്ച് പാതിരാവണ്ടിക്കടിപ്പെട്ടു. നീലമേഘങ്ങൾക്കപ്പുറം നിൻ പുടവചീന്തി  അവർ രഹസ്യചിരി വലിച്ചെരിഞ്ഞു. ഓവുപാലത്തിനപ്പുറം ശവംതീനികളുടെ  ശൃംഗാരച്ചവറുകൾ നാറ്റത്താൽ നനഞ്ഞു. കറുത്തവാവിന്റെ പ്രാക്ക് കിട്ടിയ മഴ  അവളുടെ മുടിക്കെട്ടിനുള്ളിൽ ആളൊച്ചയായി. അകലെയൊരേകാന്തതാരകം നിത്യം നരകകാമികൾക്കത്താഴം വിളമ്പുന്നു. സ്നേഹരഹിതമാം ശാപസംഗീതം  കനൽക്കുടയ്ക്കു...

ഞാൻ അമ്മയെങ്കിൽ

ഇനിയും മെഴുകുതിരിയാവരുത്  ശിരസ്സറ്റവാക്കുകളെ,  ശൂന്യമായചേഷ്ടകളെ ഇരുട്ടുവളരുന്ന താഴ്വരകളിൽ  ഉപേക്ഷിക്കുക വികൃതമായ ചിരികളെ വിളറിയ  ദുരഭിമാനത്തിന്റെ അവശിഷ്ടങ്ങളെ ചമ്മട്ടികൾകൊണ്ടു പ്രഹരിക്കുക ചുടുമാംസത്തിനു കാത്തുനിൽക്കുന്ന വേട്ടനായ്ക്കളുടെ വിഷാദഭരിതമായ  നുണകളെ ആത്മാവില്ലാത്ത,  മൃതമായ  ശരീരങ്ങളെയെന്ന പോൽ  കടലിലെറിയുക ദേശാന്തരംചെയ്ത പക്ഷികൾക്കായി  സ്വയം  എരിഞ്ഞുതീരരുത് നമ്മൾ  വീടുനഷ്ടപ്പെട്ടവർ അസ്ഥിഖണ്ഡങ്ങൾ പോലെ ഒഴുകിനടക്കുന്നവർ. മേൽക്കൂര ചോർന്നൊലിക്കാത്ത പുതിയവീട്ടിൽ പ്രണയനിർഭരമായ  നിശ്ശബ്ദത നിന്നെ അച്ഛനെന്നുവിളിക്കും    

കാലടിയും നെടുമ്പാശ്ശേരിയും

ജാതിക്കോമരങ്ങൾ തൊട്ടുതീണ്ടാത്ത ജാതിമരക്കാട്. മതങ്ങൾക്കുമീതേ ആത്മീയതയുടെ  തണൽസുഗന്ധം. സമീക്ഷാശ്രമം. മാവും പ്ലാവും കദളിവാഴയും കനിയുന്ന കാട്ടു പൂന്തോപ്പ്. കാക്കയും കുയിലും വണ്ണാത്തിക്കിളികളും കൂകിയുണർത്തുന്ന  പുഷ്പകാലം. മൗനത്തിന്റെ ബഹിരാകാശങ്ങളിലേക്ക് ഒറ്റയ്‌ക്കൊരു തീർത്ഥയാത്ര. നിശ്ശബ്ദതയുടെ നീലക്കടൽ. കണ്ണടച്ചപ്പോൾ കണ്ടതൊക്കെയും തന്നിലേക്കുള്ള തായ്‌വഴികൾ. 'കാലടി' ഇവിടെയാണ്. അകത്തേക്കുള്ള കിളിവാതിൽ. ഗാഢ മൗനങ്ങളെ കീറിമുറിച്ച് തലയ്ക്കുമീതേ ജെറ്റ് വിമാനങ്ങൾ. വിറയ്ക്കുന്ന കെട്ടിടങ്ങൾ. പറക്കാൻ പേടിച്ച തത്തയും മൈനയും. മനസ്സിനേറ്റ തീപ്പൊള്ളൽ. നിബിഡ വനത്തിലെ...

യാത്ര

ആകാശത്തിൽ ഒറ്റച്ചിറകിൽ, കടലിലൊരു ചെതുമ്പലിൽ, മണ്ണിൽ‍ പുതു നുകപ്പാടിൽ, മടിയിലമ്മതൻ ‍ കിതപ്പിന്നഗാധ നീലിമയിൽ!   സ്വപ്നത്തിൽ സ്വർണരഥത്തിൽ, സുഷുപ്തിയിൽ മഞ്ഞ മഞ്ചലിൽ, ജാഗ്രത്തിൽ ഉന്തുവണ്ടിയിൽ, അന്ത്യനിദ്രയിൽ ദിക്കറിയാതെ പായും പാമ്പായ് ഒറ്റ വരമ്പിൽ!   ബാല്യത്തിൽ ‍ പാൽ ചിരിയിൽ, കൗമാരത്തിൽ ‍ ചൂരൽച്ചൂടിൽ, യൗവനത്തിൽ ‍ പിന്നിയ മുടിയുടെ എണ്ണക്കറുപ്പിൽ, വാർ‍ധക്യത്തിൽ ‍ ഊന്നുവടിതൻ ‍ ഊർധ്വനിൽ!   ഘടികാരത്തിൽ നിലച്ചു മരച്ച ഒറ്റ സൂചിയിൽ, കലണ്ടറിൽ ദുഃഖവെള്ളിയുടെ കടും ചുവപ്പിൽ ജാതകത്തിൽ ‍ ജന്മ ശനിതൻ അപഹാരത്തിൽ!   എങ്ങനെ മായുമീ- യുന്മാദത്തിൻ കളിയൂഞ്ഞാലിൽ ‍ മാഞ്ഞുപോയ കാലത്തിന്റെ തലവര?

ഇടവഴിയിലെ കാട്ടുതെച്ചി

നഗരം തിന്നുവാൻ മറന്നു പോയൊരാ ഇടവഴിയിലെ, യsർന്നകല്ലുകൾ- ക്കിടയിലൂടെന്തോ തിരഞ്ഞു, കാലത്തിൻ വ്രണിത പാദങ്ങൾ ചലിക്കും വേളയിൽ... നരച്ച വിണ്ണിൽ നിന്നടർന്നു, ജീവിത- ക്കണക്കു കൂട്ടുവാൻ കഴിയാതെങ്ങോട്ടോ  പറന്നു നീങ്ങുന്ന വെളുത്ത മേഘങ്ങൾ, കുറിച്ചയയ്ക്കുന്നോരൊടുക്കത്തെക്കത്തും കരത്തിലേന്തി വന്നണയും കാറ്റിന്റെ യിരമ്പം ചൂഴവേ... പല വസന്തങ്ങൾ, സുഗന്ധ നിശ്വാസ മുതിർത്തു...

നിരാകരണീയത

നിരാകരണീയതകൾ അതൊരു തുടര്‍ച്ചയാണ്പ്രണയം ഇട്ടെറിഞ്ഞവനിൽ നിന്നോ അവളില്‍ നിന്നോനാനാമ്പെടുക്കുന്ന തുടര്‍ച്ച.ഉടൽ  പൂത്ത ആസക്തികളെയടര്‍-ത്തി മാറ്റിയാൽ പിന്നെ കനൽ പൂത്തു തുടങ്ങുന്ന തുടര്‍ച്ച.ആ വിഷാദ ശാലയില്‍ കനലുകള്‍ ഘനീഭവിക്കുകയില്ലത്രെ,പിന്നെയോ?പൊളളിച്ചകളുടെ വിയര്‍പ്പു തുളളിയും, കണ്ണു നീരുമായി ഉത്ഭവിക്കും.പൊളളിച്ചകൾക്കിടയിൽ ചില ചങ്ങല കണ്ണികളടര്‍ന്നു വീഴാറുമുണ്ട്, സ്വപ്നങ്ങളാൽ  വിളക്കി ചേര്‍ത്ത ചങ്ങലകണ്ണികൾ.അവിടെയവർ...

Latest Posts

error: Content is protected !!