പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 18

മനുഷ്യന്റെ തലച്ചോർ ബന്ധങ്ങളെ വെറും ഓർമ്മകളായി മാത്രം സൂക്ഷിക്കുന്നില്ല. സ്നേഹം, കരുതൽ, ഒരുമിച്ച് ചെലവഴിക്കുന്ന സമയം എന്നിവ സുരക്ഷിതത്വവും വിശ്വാസവും രൂപപ്പെടുത്തുന്ന അനുഭവങ്ങളാണ്. മനഃശാസ്ത്രത്തിലെ Attachment Theory പ്രകാരം, നല്ല ബന്ധങ്ങൾ നമ്മുടെ വികാരനിയന്ത്രണത്തെയും മാനസിക പ്രതിരോധശേഷിയെയും സ്വാധീനിക്കുന്നു. അതേസമയം, ന്യൂറോപ്ലാസ്റ്റിസിറ്റി ഒരു പ്രതീക്ഷയും നൽകുന്നു.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 17

ഒഴിഞ്ഞ കസേര ഒരു വൃദ്ധൻ എന്നും വൈകുന്നേരം പാർക്കിലെത്തുമായിരുന്നു. രണ്ടു പേർക്ക് ഇരിക്കാവുന്ന ഇരിപ്പിടമാണ് അദ്ദേഹം സ്ഥിരം തിരഞ്ഞെടുക്കാറ്. എന്നാലോ എന്നും അദ്ദേഹം ഒറ്റയ്ക്കായിരുന്നു...

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 16

ബാല്യകാലത്ത് നമ്മൾ കേൾക്കുന്ന വാക്കുകളും അനുഭവങ്ങളും തലച്ചോറിൽ ആഴത്തിലുള്ള ഓർമ്മപ്പാതകൾ സൃഷ്ടിക്കുന്നു. സുരക്ഷിതത്വം, സ്നേഹം, പ്രോത്സാഹനം തുടങ്ങിയ അനുഭവങ്ങൾ, പിൽക്കാല ജീവിതത്തിലെ വെല്ലുവിളികൾ നേരിടുന്ന രീതിയെ സ്വാധീനിക്കാം. ഒപ്പം, പ്രായപൂർത്തിയായ ശേഷവും പുതിയ അനുഭവങ്ങളിലൂടെയും നല്ല ബന്ധങ്ങളിലൂടെയും പുതിയ ചിന്താപാതകൾ രൂപപ്പെടാം. അതാണ് ന്യൂറോപ്ലാസ്റ്റിസിറ്റിയുടെ പ്രതീക്ഷ.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 15

വ്യക്തിത്വവളർച്ച എന്നത് എല്ലായ്പ്പോഴും പുതിയ എന്തെങ്കിലും കൂട്ടിച്ചേർക്കലല്ല. ചിലപ്പോൾ അത് അനാവശ്യമായ ശീലങ്ങൾ, തെറ്റായ വിശ്വാസങ്ങൾ, സ്വയം ചെറുതായി കാണുന്ന ചിന്തകൾ എന്നിവ പതുക്കെ ഒഴിവാക്കുന്ന പ്രക്രിയ കൂടിയാണ്. തലച്ചോറിലെ പഴയ പ്രതികരണശീലങ്ങളെ മാറ്റി പുതിയവ പരിശീലിക്കുമ്പോൾ, പുതിയ പെരുമാറ്റരീതികൾ ക്രമേണ സ്വാഭാവികമാകാം.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 14

മനുഷ്യന്റെ തലച്ചോറിന് സുരക്ഷ ഇഷ്ടമാണ്. അതുകൊണ്ടാണ് പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ ഭയമോ മടിയോ അനുഭവപ്പെടുന്നത്. എന്നാൽ പഠനവും വളർച്ചയും സാധാരണയായി പരിചിതമായ അതിരുകൾക്കപ്പുറം ചെറിയ ചുവടുകൾ വെക്കുമ്പോഴാണ് സംഭവിക്കുന്നത്.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 13

നമ്മുടെ അനുഭവങ്ങളെ വിലയിരുത്തുന്നത് സംഭവങ്ങൾ മാത്രമല്ല. അവയെക്കുറിച്ച് നമ്മുടെ മനസ്സ് സൃഷ്ടിക്കുന്ന അർത്ഥവുമാണ്. മനഃശാസ്ത്രത്തിൽ ഇതിനെ Cognitive Reframing എന്ന് വിളിക്കുന്നു. ഒരു സാഹചര്യം മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ പരിശീലിക്കുമ്പോൾ, അതിനോടുള്ള വികാരപ്രതികരണവും മാറാം.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 12

നമ്മുടെ സ്വഭാവത്തിൻ്റേയും പെരുമാറ്റത്തിൻ്റെയും വലിയൊരു ഭാഗം പുറമേ അധികം ശ്രദ്ധിക്കപ്പെടാത്ത നമ്മുടെ ശീലങ്ങളിലൂടെയാണ് വികസിക്കുന്നത്. ഉറക്കം, വായന, വ്യായാമം, ശ്രദ്ധ, ഭക്ഷണം. ഇവയൊക്കെ ഒരു ചെടി എന്ന നിലയിൽ ചിന്തിച്ചാൽ നമ്മളുടെ ആരോഗ്യപരമായ മുന്നേറ്റത്തെ സഹായിക്കുന്ന "വേരുകൾ" ആണ്. വിജയം പലപ്പോഴും ആ ചെടിയുടെ "പൂവ്" മാത്രമാണ്.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 11

മനസ്സ് ഒരുദിവസം കൊണ്ട് ശാന്തമാകില്ല. അതൊരു സമുദ്രമാണ്. അലയാഴി എന്നല്ലേ നമ്മൾ സമുദ്രത്തെ വിശേഷിപ്പിക്കാറ്? അലയൊഴിഞ്ഞ് ആഴിയോ, അല്ലേ? അപ്പോൾ ഒരു പ്രത്യേക ലക്ഷ്യത്തിലേക്കു കുതിക്കാൻ, നിത്യവും സാധന വേണ്ടിവരും.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 10

നമ്മൾ നമ്മെക്കുറിച്ച് ആവർത്തിച്ച് പറയുന്ന കഥകൾ നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കും. മനഃശാസ്ത്രത്തിൽ ഇതിനെ self-beliefs അഥവാ self-schema എന്ന് വിളിക്കുന്നു. പുതിയ അനുഭവങ്ങളും ബോധപൂർവമായ പരിശീലനവും ഈ സ്വയംധാരണകളെ ക്രമേണ മാറ്റാൻ സഹായിക്കും.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 9

ആവർത്തനമാണ് പഠനത്തിന്റെ അടിസ്ഥാനം. ഒരു പ്രാവശ്യം ചെയ്തതുകൊണ്ടു മാത്രം തലച്ചോർ പുതിയ ശീലം സ്വീകരിക്കില്ല. സ്ഥിരമായ പരിശീലനമാണ് നാഡീപഥങ്ങളെ ശക്തമാക്കുന്നത്. അതിനൊരു എളുപ്പവഴിയും ഇല്ല.

Latest Posts

- Advertisement -
error: Content is protected !!