ഏതോ ഒരു തല
"ഞാനപ്പോഴേ പറഞ്ഞതല്ലേ ഫോട്ടോ വേണ്ടെന്ന്. നിനക്കായിരുന്നല്ലോ നിർബന്ധം." മൂന്നാമത്തെ സിഗരറ്റുകുറ്റിക്കു സ്ഥലമില്ലാഞ്ഞ് ആഷ്ട്രേ നിറഞ്ഞു കവിഞ്ഞിരുന്നു.
ഗ്രാമബുക്ക്
"ആ ഫോൺ ഒന്ന് കുറച്ച് നേരം ഓഫാക്കിവയ്ക്കൂ കുട്ടീ… ഏതു നേരം നോക്കിയാലും അതിൽ കുത്തി ഇരിക്ക്യാ…" ഉമ്മറപ്പടിയിൽ ഫോണിൽ തോണ്ടിക്കൊണ്ട് ഇരുന്നു ചിരിക്കണ അമ്മുവിനോട് മുത്തശ്ശൻ പറഞ്ഞു.
യാത്ര
മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും ഇവിടെ വരുന്നത്. മുപ്പത് വർഷങ്ങൾ ഒരു ചെറിയ കാലയളവല്ല.
മരംകൊത്തി
ഒരു മരംകൊത്തി കാരണം നാട്ടുകാർക്ക് കിടക്കപ്പൊറുതിയില്ലാതായിരിക്കുകയാണ്. കരീമിക്കയുടെ ചായപ്പീടികയിലെ ആക്രി വിലമാത്രമുള്ള ആ ചെറിയ ടിവിയില്‍ മരംകൊത്തിയുടെ ചിത്രം തെളിഞ്ഞു.
മനുഷ്യരും കീടങ്ങളും
തണ്ടുതുരപ്പന്‍റെ ആക്രമണത്തില്‍ തളര്‍ന്ന വെണ്ടത്തൈകളുടെയും ഇലചുരുട്ടിപ്പുഴുവിന്‍റെ ശല്യത്താല്‍ വശംകെട്ട തക്കാളിച്ചെടികളുടെയും ചുവട്ടില്‍ ഞാന്‍ വളമിടുന്നതിനിടെ ജനലിലൂടെ ആ വണ്ണാത്തിപ്പുള്ള് അകത്തേക്ക് പറന്നുപോയി.
ജറൂസലേമിന്റെ കവാടങ്ങൾ അകലെയാണ്
നിങ്ങൾ ബോധപൂർവ്വം യാതൊരു തയ്യാറെടുപ്പുമില്ലാതെ കാത്തിരിക്കണം. ഓർമ്മിച്ചു വെയ്ക്കാൻ പറ്റാത്ത ഒരു നിമിഷത്തിൽ, ആരോ ഒരിക്കൽ, ഉറങ്ങിക്കിടക്കുന്ന നിങ്ങളുടെ ചെവിയിൽ കാമുകിയുടെ പേർ വിളിച്ചു പറഞ്ഞപ്പോൾ
അരണ്ട നീല വെളിച്ചത്തിലെ സാംകുട്ടി
ഒഴിഞ്ഞ ബാർ കൗണ്ടറിന്റെ നനവ് തുടയ്ക്കുകയായിരുന്നു സാംകുട്ടി. സോഡയും ഐസ് ക്യൂബുകളും വെള്ളവും വീണ് അവിടം വല്ലാതെ തണുത്തിരുന്നു. ബക്കറ്റിൽ മുക്കിയ നനഞ്ഞ ടവൽകൊണ്ട് കൗണ്ടർ തുടയ്ക്കുമ്പോൾ ഒരുപാട് അനുഭവിച്ച ഒരു മനുഷ്യനെ തലോടി ആശ്വസിപ്പിക്കുന്നതുപോലെ തോന്നി അവന്.
ഇടങ്ങൾ ഇല്ലാതാകുന്നവർ
കിതച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു പായുന്ന ആ വാഹനത്തിൽ ഇരിക്കാവുന്ന യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. അവരിൽ ചിലർ പുറംകാഴ്ച്ചകളിലും, മറ്റു ചിലർ സംസാരിച്ചും, ഉറക്കം തൂങ്ങിയും തങ്ങളുടെ ഇരിപ്പിടങ്ങളിൽ ആസനസ്ഥരായി
അപരിചിതം
വെളുക്കെ ചിരിച്ച്, ഉറക്കെ സംസാരിച്ചു കൊണ്ട് നാലഞ്ചു പേർ ഗേറ്റ് കടന്നു വന്നപ്പോൾ അവർ രാഷ്ട്രീയക്കാരാണെന്നും അവരുടെ വേഷത്തിൽ നിന്നും ഏതു പാർട്ടിക്കാരാണെന്നും വിജയ ലക്ഷ്മിക്ക് മനസ്സിലായി.
ഫാൾസ് പോസിറ്റീവ്
ഇന്നിത് മൂന്നാമത്തെ തവണയാണ് മെഡിക്കൽ ഡയറക്ടറുടെ അടുത്തേക്ക് വിളിപ്പിക്കുന്നത്. അഞ്ചാമത്തെ നിലയിലാണ് സി ഇ ഓ യും മെഡിക്കൽ ഡയറക്ടറും ഉൾപ്പെടെ പ്രധാനപ്പെട്ട തസ്തികയിൽ ഉള്ള എല്ലാവരുടെയും ഓഫീസ്.





















