ദുർഗ മനോജ്
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 26
ഈ കഥ നടന്നതോ എന്നതല്ല, ഈ കഥയ്ക്ക് നമ്മുടെ ചിന്തകളുമായി അഭേദ്യബന്ധമുണ്ട്. മനസ്സ് പലപ്പോഴും പഴയ കുറ്റബോധങ്ങളും അപമാനങ്ങളും വിട്ടുകളയാതെ ചുമന്നുനടക്കും. ചുമട് നിലത്തു വെക്കാൻ ഭയക്കുന്നതു പോലെയാണ് ഓർമകളുടെ ഭാരം ഒഴിവാക്കാൻ ഭയക്കുന്നതും. അവയെ നിരന്തരം ഓർക്കുന്നതുകൊണ്ട് അവ ഉണ്ടാക്കിയ മുറിവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കപ്പെടില്ല. എന്നാൽ അവയെ അംഗീകരിച്ച്, ആവശ്യമെങ്കിൽ പുതിയ അർഥം നൽകാൻ തുടങ്ങുമ്പോൾ, ആ ഭാരം കുറയുന്നത് തിരിച്ചറിയാനാകും.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 25
നമ്മുടെ ഓർമ്മകൾ ഒരു വീഡിയോ റെക്കോർഡർ പോലെയല്ല. ഓരോ തവണ ഓർക്കുമ്പോഴും, അവയെ നാം കൂടുതൽ സജീവമാക്കുന്നു. അതുകൊണ്ട് ബോധപൂർവം നല്ല അനുഭവങ്ങൾ ആവർത്തിച്ച് ഓർക്കുന്നത് മാനസിക സമതുലിതാവസ്ഥയ്ക്ക് സഹായകമാകും.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 24
ഇതിലെ കഥ എത്ര നിസ്സാരമെന്നു ചിന്തിച്ചില്ലേ? അയ്യേ, ആരെങ്കിലും ഇത്ര ചെറിയ കാര്യത്തിനു പിണങ്ങുമോ എന്ന് ഓർത്തില്ലേ? ഇനി, എന്താണ് ആ മനുഷ്യൻ്റെ ചിന്തകളിൽ സംഭവിച്ചത് എന്നു നോക്കിയാലോ? നമ്മളെ വേദനിപ്പിക്കുന്ന ഒരു സംഭവം ഉണ്ടാകുമ്പോൾ, നമ്മുടെ മസ്തിഷ്കം സംഭവത്തെ മാത്രമായി ഓർക്കുന്നില്ല. അതിന് നമ്മൾ നൽകിയ അർത്ഥവും അപ്പോഴുണ്ടായ വൈകാരിക തലവും ആ ഓർമ്മയുടെ ഭാഗമാകുന്നു.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 23
നമ്മുടെ തലച്ചോർ വേദനയുള്ള അനുഭവങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പ്രവണത കാണിക്കാം. അതിനാൽത്തന്നെ നമുക്കു ലഭിക്കുന്ന പ്രശംസകളും കരുതലും ലഭിച്ച നിമിഷങ്ങൾ പിന്നിലേക്ക് പോകാം. ബോധപൂർവം ആ നല്ല ഓർമ്മകൾ വീണ്ടും വിളിച്ചുവരുത്തുമ്പോൾ, അവയ്ക്കും വീണ്ടും മാനസിക പ്രാധാന്യം ലഭിക്കാൻ തുടങ്ങും.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 22
നമ്മുടെ ശ്രദ്ധ ഒരു കാര്യത്തിൽ തുടർച്ചയായി കേന്ദ്രീകരിക്കുമ്പോൾ, അതിന് മനസ്സിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. ഒരു പരാജയം, ഒരു തെറ്റ്, ഒരു വിമർശനം, ഒരു വേദന എന്നിവയിലേക്ക് മാത്രം ശ്രദ്ധ ചുരുങ്ങുമ്പോൾ, അതാണ് നമ്മുടെ മുഴുവൻ ജീവിതമെന്ന് തോന്നാം. എന്നാൽ നമ്മുടെ ജീവിതത്തിൽ അതിനൊപ്പം തന്നെ വിജയങ്ങളും ബന്ധങ്ങളും കഴിവുകളും സ്നേഹവും സാധ്യതകളും ഉണ്ടാകും. ശ്രദ്ധ മാറുമ്പോൾ ജീവിതത്തിന്റെ ചിത്രം മാറുന്നതായി അനുഭവപ്പെടും.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 21
മനസ്സിന് സ്വാഭാവികമായി ഭീഷണികളും നഷ്ടങ്ങളും കൂടുതൽ ശ്രദ്ധിക്കാനുള്ള പ്രവണതയുണ്ട്. അതുകൊണ്ടുതന്നെ ദുഃഖകരമായ അനുഭവങ്ങൾ കൂടുതൽ വ്യക്തമായി ഓർമ്മയിൽ തങ്ങിനിൽക്കും. ഇതേ തലച്ചോറിന് മറ്റൊരു കഴിവുമുണ്ട്. നാം ബോധപൂർവം നല്ല അനുഭവങ്ങളിലേക്കു ശ്രദ്ധ തിരിക്കുമ്പോൾ, ആ ഓർമ്മകളും കൂടുതൽ ശക്തമായി നിലനിൽക്കാൻ തുടങ്ങും. (തലച്ചോറിന് പക്ഷഭേദമില്ല.)
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 20
നമ്മുടെ തലച്ചോറിന് ഒരു സ്വാഭാവിക പ്രവണതയുണ്ട്. പലപ്പോഴും അത് പോസിറ്റീവിനേക്കാൾ നെഗറ്റീവ് കാര്യങ്ങൾക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. മനഃശാസ്ത്രത്തിൽ ഇതിനെ Negativity Bias എന്ന് വിളിക്കുന്നു. അതുകൊണ്ടാണ് ചിലർ സ്വന്തം വിജയങ്ങളെക്കാൾ സ്വന്തം കുറവുകളെ ഓർക്കുന്നത്.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 19
ഓരോരുത്തരും ഒരേ വേഗത്തിലോ ഒരേ രീതിയിലോ പഠിക്കണമെന്നില്ല. ചിലർക്ക് കൂടുതൽ സമയം വേണം. ചിലർക്ക് വ്യത്യസ്തമായ പഠനരീതി വേണം. എന്നാൽ പ്രോത്സാഹനം, ആവർത്തിച്ചുള്ള പരിശീലനം, ചെറിയ വിജയങ്ങളുടെ അനുഭവം എന്നിവ പുതിയ നാഡീപാതകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മനഃശാസ്ത്രജ്ഞർ ഇതിനെ Growth Mindset എന്ന ആശയവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നു. "എനിക്ക് കഴിയില്ല" എന്ന ചിന്തയിൽ നിന്ന് "എനിക്ക് ഇപ്പോൾ കഴിയുന്നില്ല… പക്ഷേ പഠിക്കാൻ കഴിയും" എന്ന ചിന്തയിലേക്കുള്ള മാറ്റം, പെരുമാറ്റത്തെയും പഠനത്തെയും സ്വാധീനിക്കാം.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 18
മനുഷ്യന്റെ തലച്ചോർ ബന്ധങ്ങളെ വെറും ഓർമ്മകളായി മാത്രം സൂക്ഷിക്കുന്നില്ല. സ്നേഹം, കരുതൽ, ഒരുമിച്ച് ചെലവഴിക്കുന്ന സമയം എന്നിവ സുരക്ഷിതത്വവും വിശ്വാസവും രൂപപ്പെടുത്തുന്ന അനുഭവങ്ങളാണ്.
മനഃശാസ്ത്രത്തിലെ Attachment Theory പ്രകാരം, നല്ല ബന്ധങ്ങൾ നമ്മുടെ വികാരനിയന്ത്രണത്തെയും മാനസിക പ്രതിരോധശേഷിയെയും സ്വാധീനിക്കുന്നു. അതേസമയം, ന്യൂറോപ്ലാസ്റ്റിസിറ്റി ഒരു പ്രതീക്ഷയും നൽകുന്നു.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 17
ഒഴിഞ്ഞ കസേര
ഒരു വൃദ്ധൻ എന്നും വൈകുന്നേരം പാർക്കിലെത്തുമായിരുന്നു. രണ്ടു പേർക്ക് ഇരിക്കാവുന്ന ഇരിപ്പിടമാണ് അദ്ദേഹം സ്ഥിരം തിരഞ്ഞെടുക്കാറ്. എന്നാലോ എന്നും അദ്ദേഹം ഒറ്റയ്ക്കായിരുന്നു...
















