വെളിച്ചം വിതറിയ കവിതകൾ
മലയാളകവിതാ സാഹിത്യ ചരിത്രത്തിൽ ആധുനികതയെ അടയാളപ്പെടുത്തിയ ആസ്തിക ഭാവനയുടെ ചൈതന്യം തുളുമ്പുന്ന അനന്വയ പ്രതിഭാസമായ മഹാകവി അക്കിത്തത്തിന്റെ കാവ്യസപര്യ കാലാതിവർത്തിയാണ്.
സമ്പർക്കക്രാന്തി
സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവലാണ്. ഈ നോവലിനേക്കുറിച്ചും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും, അവരിലേക്കെത്തിയ വഴികളെക്കുറിച്ചുമൊക്കെ ഷിനിലൽ എഴുതുന്നു.
പി.പത്മരാജൻ- വാക്കും ദൃശ്യവും ഒന്നാകുന്ന കാഴ്ച ശില്പങ്ങളുടെ ഉടയോൻ
നിഴലും വെളിച്ചവും ഇടകലര്‍ത്തിയും പലവര്‍ണ്ണങ്ങള്‍ ചാലിച്ചും വശ്യമായ ദൃശ്യശില്പങ്ങൾ.ഇവയെല്ലാം മലയാളിക്ക് കാഴ്ചവെച്ച വിസ്മയ കലാകാരനായിരുന്നു പി പത്മരാജന്‍.
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍…
എം ജി റോഡിലെ ട്രാഫിക് ബ്ലോക്കിൽപ്പെട്ടു ഇഴഞ്ഞു നീങ്ങുമ്പോഴാണ് മെഡിക്കൽ ട്രസ്റ്റിന് തൊട്ടു മുൻപ് വലതുവശത്തുള്ള ആ പഴയ ഷോപ്പിംഗ് കോംപ്ലെക്സിന്റെ മുന്നിലേയ്ക്ക് ഒരു നിമിഷം...
‘വൈറസ് ’ സിനിമ ഫലിപ്പിക്കുന്നത്
സാങ്കേതികത മുറ്റിനിൽക്കുന്ന സിനിമയാണ് ‘വൈറസ്’. നിപ്പ വൈറസിനെ നമ്മൾ നേരിട്ട നേർചരിത്രത്തിന്റെ ആഖ്യാനമാകുമ്പോൾ സിനിമ അങ്ങിനെ ആകേണ്ടതുണ്ട്. മലയാളികൾ ഏറെ കണ്ടിരിക്കുന്നു ഈ സിനിമ. ജനസമ്മതി ചില്ലറയല്ല ലഭിച്ചത്. ഒരു ഹോളിവുഡ് സിനിമയുടെ കെട്ടും മട്ടും സ്വാംശീകരിച്ച സിനിമ ആകൃഷ്ടതരം ആകുന്നതിൽ അദ്ഭുതമില്ല, കണ്ടറിഞ്ഞ കാര്യങ്ങളാകുമ്പോൾ വിശ്വസനീയത ഏറുന്നുണ്ടു താനും.
അക്ഷരങ്ങൾ ഉറങ്ങുന്ന കൽത്തൂണുകൾ……
പണ്ട്... വളരെ പണ്ട് ആയിരത്തോളം വർഷങ്ങൾക്കു മുൻപ് കേരളത്തിലെ വിദ്യാ കേന്ദ്രങ്ങൾ വീടുകൾ ആയിരുന്നു. വിദ്യാഭ്യാസത്തിന്റെ തുടക്കവും ഇത്തരം ഭവനങ്ങളിൽ നിന്നുമായിരുന്നു. കുലത്തൊഴിലുകൾക്കു പ്രാധാന്യം നൽകുന്നതിന് വേണ്ടിയായിരുന്നു വീടുകൾ അന്ന് പാഠശാലകൾ ആക്കിയിരുന്നത്.ആയുർവേദം,കളരി,വാസ്തു...
നവമാധ്യമങ്ങളും മലയാളസാഹിത്യത്തിന്റെ ഭാവിയും
വായന മരിക്കുന്നു എന്ന പരിദേവനങ്ങള്‍ക്കിടയില്‍ അതിന്റെ കാരണം അന്വേഷിക്കുന്നവര്‍ ചെന്നെത്തി നില്‍ക്കുക നവമാധ്യമങ്ങള്‍ എന്ന ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റ് ലോകത്താണ്. ബ്ലോഗുകള്‍, ഫേസ്ബുക്ക്, വെബ്‌സൈറ്റുകള്‍ എന്നിവ ചേരുന്ന നവമാധ്യമങ്ങള്‍ മലയാളസാഹിത്യത്തില്‍ ചെലുത്തുന്ന സ്വാധീനം ഇപ്പോള്‍...
സർഗ്ഗവഴിയിലെ തരിശ്ശിടങ്ങൾ
സദാ മിടിച്ചു കൊണ്ടിരുന്ന സർഗാത്മകത പത്മരാജനിൽ എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ കഷ്ടി ഇരുപത്തിയഞ്ചു വർഷങ്ങൾക്കിടയിൽ നൂറ്റിഇരുപതിലധികം കഥകളും പതിനാലു നോവലുകളും മുപ്പത്തിയാറ് സിനിമകളും ഒരാൾക്കെഴുതാൻ ആവില്ല. മരണത്തോടടുക്കുമ്പോൾ അതിന്റെ പാരമ്യത്തിലും കൈവിടാത്ത നിരന്തര...
എഴുത്തും പ്രവാസി സമൂഹവും
എഴുതുക എന്നത് പ്രവാസിയായ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം കുമ്പസാരിക്കലാണ്. തന്നെ തുറന്നു കാട്ടലാണ്. അതോടൊപ്പം അത് അവന്റെ സ്വത്വത്തെ അടയാളപ്പെടുത്തൽ കൂടിയാണ്. താനിങ്ങനെ എഴുതുന്നതു കൊണ്ട് മറ്റൊരാള്‍ എന്തു വിചാരിക്കും എന്ന സങ്കടപ്പെടലിനെ...
ശബ്‌ദങ്ങളിൽ പ്രേമമുറിവുകളുള്ള ആ പാട്ടുകൾ
ചുണ്ടിൽ ചോന്ന റോസാനിറമുള്ള ലിപ്സ്റ്റിക്ക് തേയ്ക്കുമ്പോൾ പതിവായ് കൗമാരകാലത്ത് കേട്ട പാട്ടുകൾ മനസ്സിലങ്ങനെ ചോന്ന് വരും. അവന്റെ ഓറഞ്ച് ചുണ്ടൂകൾ സത്യമായിരുന്നെന്ന് ഓർമ്മിപ്പിക്കും