കാതുകുത്തിന്റെ ഓർമ്മശാസ്ത്രം
അമ്മ ഒരു പാരീസ് മിട്ടായി രണ്ടായി മുറിച്ചു ഒരു പകുതി വായിലിട്ടു തന്നു. മറ്റേ പകുതി കുഞ്ഞി കൈയിൽ പിടിപ്പിച്ചു. മധുരം നുണഞ്ഞ് ഇറക്കുന്നതിന് ഇടയിൽ ഒരു വയസ് മാത്രം പ്രായമുള്ള എന്റെ...
വാഴ്ത്തപ്പെട്ട ജീവിതങ്ങൾക്കിടയിൽ വീണുപോയ സോഫിയ
ഓക്ക് മരങ്ങളൊക്കെത്തന്നെയും ഒരു പുകമറയ്ക്കപ്പുറം നേര്‍ത്ത വെള്ളപുതച്ചത് പോലെ. കനത്ത നിശബ്ദതയായിരുന്നു എങ്ങും.തണുപ്പിനാല്‍ കോച്ചിവിറച്ചതായിരുന്നു പ്രഭാതം. 1910 ലെ നവംബര്‍ 22 ആയിരുന്നു ആ ദിവസം. അന്നത്തെ പ്രഭാതം ഉണര്‍ന്നത് വിശ്വപ്രസിദ്ധനായ എഴുത്തുകാരന്‍ ടോള്‍സ്റ്റോയിയുടെ മരണവാര്‍ത്ത കേട്ടായിരുന്നു.
അല്ലാമാ ഇഖ്‌ബാൽ ദേശഭക്തി ഗാനങ്ങളുടെ കാവ്യപ്രപഞ്ചം
അല്ലാമാ ഇഖ്‌ബാൽ എന്ന മിസ്റ്റിക് തത്ത്വചിന്ത നിറഞ്ഞ കവിയെ വേണ്ടവിധത്തിൽ നമ്മൾക്കറിയാനായിട്ടില്ല. രാജ്യസ്നേഹത്തിൻറെയും മാനവികതയുടേയും വിശ്വമുഖം കവിതയിലാവാഹിച്ചു നൽകിയ കവിയാണ് ഇഖ്‌ബാൽ. സൂഫി ദർശനത്തിൻറെ തീവ്രതയാണ്...
രവി ആരുമല്ല ഖസാക്ക് ഒന്നുമല്ല, എന്നിട്ടും….
ഖസാക്ക് വെറും ഒരു കഥയല്ല. കഥകളുടെ കൂടാരമാണ്. പ്രാക്തന വിശ്വാസങ്ങളുടെ ഒറ്റപ്പെട്ട തുരുത്ത്. അതിൽ അഭിരമിച്ചു കഴിയുന്ന മനുഷ്യരും ആത്മ സ്ഥലികളായ് മണ്ണും പ്രകൃതിയുംവരെ ഇതിഹാസതുല്യരാകുന്ന കഥ. മനുഷ്യകാമനകളുടെ ഒടുങ്ങാത്ത ചുഴിയിൽപ്പെട്ട് വ്യഥിതനായ്...
ആത്മാവ് ദൂരെയല്ല
ആത്മാവ് നമ്മെ അറിയിക്കാതെ ഈ ശരീരത്തില്‍ എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ്. മനസ്സുതന്നെ അവ്യക്തമാണ്. ചിലപ്പോള്‍ മനസ്സ് ഇല്ല എന്ന് തോന്നും. സ്ഥിരമായ മനസ്സ് ഇല്ലല്ലോ. നമ്മോട് എങ്ങനെ ലോകം പെരുമാറുന്നുവോ അതിനനുസരിച്ച് മനസ്സ് ഉണ്ടാകുകയാണ്....
തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകരുത്
ഹരീഷ്
തോറ്റത് നിങ്ങളല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന ലോകവുമാണ്
ബെന്യാമിൻ
ഹരീഷ്, താങ്കൾ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി...
കടൽ കണ്ടുകണ്ട് കപ്പലിനെ കുറിച്ചെഴുതിയ കഥ
കഥയെഴുത്തുകാരിയായി പ്രശസ്തയായിരിക്കേയാണ് കടൽ പോലൊരു നോവലുമായി ഇന്ദുമേനോൻ എത്തുന്നത്. ചരിത്രത്തിന്റെയും ജീവിതത്തിന്റെയും വിശാലമായ ക്യാൻവാസിൽ ആവിഷ്‌ക്കരിക്കപ്പെട്ട വിശിഷ്ടമായ ഒരു നോവലാണ് കപ്പലിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം എന്ന ആ കൃതി. കുഴഞ്ഞു...
എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെ
പ്രക്ഷുബ്ധങ്ങളായ ആശയങ്ങള്‍ക്കും തീപിടിപ്പിച്ച ചിന്തകള്‍ക്കുമൊപ്പം പ്രതിഫലമാഗ്രഹിക്കാത്ത പരോപകാര പ്രവൃത്തികളും ഏകാന്തഗംഭീരമായി മുന്നോട്ടുവച്ച ക്രൈസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. മികച്ച അധ്യാപകന്‍, സൂക്ഷ്മത പുലര്‍ത്തിയ എഴുത്തുകാരന്‍, നിര്‍ഭയനായ പത്രാധിപര്‍, മനുഷ്യസ്‌നേഹിയായ സാമൂഹ്യപ്രവര്‍ത്തകന്‍, പ്രദര്‍ശനപരതയില്ലാത്ത ജീവകാരുണ്യവാദി...
ഒരു ഭൂതരാത്രിയുടെ ഇരുട്ടിൽ
എഴുത്തിലെ വിഭ്രമങ്ങളെ ജീവിതത്തിലെ ധൈര്യം കൊണ്ട് പൂരിപ്പിക്കുന്ന ആളാണ് ശ്രീപാർവതി. പ്രണയവും മറുപാതി പച്ചയായ ജീവിതവും സമം ചേർത്തുവച്ച് ഓർമയിലെ രാത്രി അനുഭവങ്ങൾ തസറാക്കിനായി എഴുതുന്നു എന്റെ രാത്രികൾ
ഉച്ചവെയിലിന്റെ തീക്ഷണത അപ്പാടെ സൈഡ് ഗ്ളാസ്സിലൂടെ...
ഓർമയിൽ വിരിഞ്ഞ ഒരു താമര
ഒരാളോടും ഒരു വന്‍ സദസ്സിനോടും ഒരേ ഗൗരവത്തില്‍ ആശയ സംവേദനം ചെയ്യുന്ന പ്രതിഭയായിരുന്നു എം. എൻ.വിജയൻ. അമ്പലപ്പുഴ പാൽപ്പായസം പേരുകേട്ടത് അതുണ്ടാക്കിയ ആളെ കൊണ്ടല്ല, അതു കുടിച്ചയാളെ കൊണ്ടാണ് എന്നു പറഞ്ഞിരുന്ന ഒരാളാണ്...
















