ദുബായ് – 7
ദുബായുടെ ഏറ്റവും വലിയ ശക്തി അതിന്റെ ഭൂമിശാസ്ത്രമല്ല; അതിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രവചനക്ഷമതയാണ്. നിക്ഷേപകർ ഒരു നഗരത്തെ തിരഞ്ഞെടുക്കുമ്പോൾ അവർ ആദ്യം അന്വേഷിക്കുന്നത് ലാഭമല്ല, സ്ഥിരതയാണ്. കാരണം മൂലധനം ഭയത്തെ ഇഷ്ടപ്പെടുന്നില്ല. അനിശ്ചിതത്വം നിക്ഷേപത്തെ പിന്തിരിപ്പിക്കുന്നു. നിയമത്തിന്റെ വ്യക്തതയും ഭരണത്തിന്റെ തുടർച്ചയും സുരക്ഷിതമായ ജീവിതവും ഉറപ്പുള്ള നഗരങ്ങളിലേക്കാണ് ആഗോള മൂലധനം സ്വാഭാവികമായി ഒഴുകുന്നത്. ദുബായ് ഈ മനഃശാസ്ത്രം വളരെ നേരത്തെ തിരിച്ചറിഞ്ഞു.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 41
ഭയം, നിരാശ, നിസ്സഹായത എന്നിവ കൂടുമ്പോൾ തലച്ചോർ, "ഉടൻ പരിഹാരം" തേടാൻ ശ്രമിക്കും. ഇത് മനുഷ്യ മനസ്സിന്റെ സ്വാഭാവിക പ്രതികരണമാണ്. ചിന്താതലം മാറുന്നത് ഒരൊറ്റ ദിവസം കൊണ്ടല്ല. ചെറിയ ശീലങ്ങൾ, ആവർത്തിക്കുന്ന പരിശീലനം, അനുഭവങ്ങൾ, ചിന്തയിലെ മാറ്റം എന്നിവയിലൂടെയാണ് ന്യൂറോപ്ലാസ്റ്റിസിറ്റി പ്രവർത്തിക്കുന്നത്. അതുകൊണ്ട്… വേഗത്തിൽ ലഭിക്കുന്ന അത്ഭുതങ്ങളെക്കാൾ, പതുക്കെ വളരുന്ന/ വളർത്തിയെടുക്കുന്ന സ്വന്തം ശീലങ്ങളെ വിശ്വസിക്കാൻ പഠിക്കണം.
ദുബായ് – 6
ഇന്ന് ലോകം നാലാമത്തെ വ്യവസായ വിപ്ലവത്തിന്റെ നടുവിലാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ ഫിനാൻസ്, ബയോടെക്നോളജി, നവീകരണ ഊർജം, ബഹിരാകാശ സാങ്കേതികവിദ്യ, റോബോട്ടിക്സ്, ഡാറ്റാ ഇക്കോണമി എന്നിവയാണ് അടുത്ത മൂന്ന് പതിറ്റാണ്ടിലെ സാമ്പത്തിക ശക്തിയെ നിർണയിക്കാൻ പോകുന്നത്. ഈ മാറ്റത്തെ ഒരു സാങ്കേതിക വിപ്ലവമായി മാത്രം കാണാതെ, പുതിയൊരു സാമ്പത്തിക ക്രമത്തിന്റെ തുടക്കമായാണ് ദുബായ് കാണുന്നത്. അതുകൊണ്ടുതന്നെ അവിടെ പണിയുന്നത് കെട്ടിടങ്ങൾ മാത്രമല്ല; ഭാവിയിലെ ആഗോള സമ്പദ്‌വ്യവസ്ഥ പ്രവർത്തിക്കുന്നതിനുള്ള ഒരു പുതിയ സാമ്പത്തിക ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 40
ഭൂതകാലത്തെ മാറ്റാൻ കഴിയില്ല. പക്ഷേ അതിൽ നിന്ന് പഠിച്ചുകൊണ്ട് ഇന്നത്തെ തീരുമാനങ്ങൾ മാറ്റാൻ കഴിയും. തലച്ചോർ പുതിയ അനുഭവങ്ങളിൽ നിന്ന് തുടർന്നും പഠിക്കുകയും പുതിയ ശീലങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും.
ദുബായ് – 5
ഇരുപതാം നൂറ്റാണ്ടിലെ ലോക സമ്പദ്‌വ്യവസ്ഥയെ നിർണയിച്ചത് പ്രകൃതിവിഭവങ്ങളായിരുന്നു. എണ്ണയുള്ള രാജ്യങ്ങൾ സമ്പന്നരായി, കൽക്കരിയുള്ള രാജ്യങ്ങൾ വ്യവസായ ശക്തികളായി, ധാതുസമ്പത്ത് കൈവശമുള്ള രാജ്യങ്ങൾ ആഗോള ഉൽപ്പാദനത്തിന്റെ കേന്ദ്രങ്ങളായി. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ ലോകം മറ്റൊരു യുഗത്തിലേക്ക് കടക്കുകയാണ്.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 39
അനിശ്ചിതത്വം മനുഷ്യ മനസ്സിന് സ്വാഭാവികമായി അസ്വസ്ഥത ഉണ്ടാക്കാം. എന്നാൽ വലിയ ലക്ഷ്യങ്ങളെ ചെറിയ, വ്യക്തമായ അടുത്ത ചുവടുകളാക്കി മാറ്റുമ്പോൾ, പ്രവർത്തനം ആരംഭിക്കാൻ എളുപ്പമാകും. മാറ്റം തുടങ്ങുന്നതിന് മുഴുവൻ വഴിയും മുന്നിൽ വ്യക്തമായി കാണേണ്ടതില്ല. മുന്നേറുന്നതനുസരിച്ച് അത് നമുക്ക് മുന്നിൽ തെളിഞ്ഞു കിട്ടും. അടുത്ത ചുവട് കാണുന്നതിലാണ് കാര്യം.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 38
ഒരു വാക്കിനു മുൻപുള്ള നിശബ്ദത
മീര എന്ന യുവതി വളരെ സുന്ദരിയും ചുറുചുറുക്കുള്ളവളുമായിരുന്നു. എന്നാൽ അവൾക്കൊരു പ്രത്യേക സ്വഭാവമുണ്ടായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആ...
ദുബായ് – 4
ദുബായ്, ടൂറിസത്തെ ഒരിക്കലും ഒറ്റപ്പെട്ട ഒരു മേഖലയായി കണ്ടില്ല. അതിനെ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രമാക്കി. അതുകൊണ്ടുതന്നെ ഒരു വിനോദസഞ്ചാരി വിമാനത്തിൽ നിന്ന് ഇറങ്ങുന്ന നിമിഷം മുതൽ അദ്ദേഹം ചെലവഴിക്കുന്ന ഓരോ ദിർഹവും നൂറുകണക്കിന് സാമ്പത്തിക മേഖലകളിലേക്ക് ഒഴുകുന്ന രീതിയിലാണ് നഗരത്തെ രൂപകൽപ്പന ചെയ്തത്. വിമാനത്താവളം, ടാക്സി, മെട്രോ, ഹോട്ടൽ, റസ്റ്റോറന്റ്, ഷോപ്പിങ്, വിനോദം, ഗതാഗതം, റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, ഇൻഷുറൻസ്, റീട്ടെയിൽ, ഭക്ഷ്യവിതരണം, സാംസ്കാരിക പരിപാടികൾ - എല്ലാം പരസ്പരം ബന്ധിപ്പിച്ച ഒരു സാമ്പത്തിക ശൃംഖലയായി ഇവിടെ പ്രവർത്തിക്കുന്നു.
ദുബായ് – 3
ന്യൂയോർക്കിനെപ്പോലെ ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണി ദുബായിലില്ല. ലണ്ടനെപ്പോലെ നൂറ്റാണ്ടുകളുടെ സാമ്പത്തിക പാരമ്പര്യവുമില്ല. സിംഗപ്പൂരിനെപ്പോലെ പരിമിതമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ മറികടന്ന ചരിത്രവുമില്ല. ഹോങ്കോങിനെപ്പോലെ ചൈനയുടെ വൻ ഉൽപ്പാദനശേഷിയുടെ പിൻബലവുമില്ല. എന്നിട്ടും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ആഗോള നഗരങ്ങളിൽ ദുബായ് സ്ഥിരമായി ഇടംപിടിക്കുന്നു. കാരണം, ദുബായ് മറ്റുള്ളവരെ അനുകരിച്ചില്ല; പകരം സ്വന്തം മത്സരമാതൃക സൃഷ്ടിക്കുകയാണു ചെയ്തത്.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 37
നമ്മുടെ മസ്തിഷ്കം മുൻ അനുഭവങ്ങളിൽ നിന്ന് ലോകത്തെക്കുറിച്ച് ചില പ്രതീക്ഷകളും വിശ്വാസങ്ങളും രൂപപ്പെടുത്തുന്നു. അവ പലപ്പോഴും നമ്മെ സഹായിക്കുന്നു. പക്ഷേ പഴയ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വിശ്വാസം ഇന്നത്തെ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടമെന്നു നിർബന്ധമില്ല..
















