ജീവിത ഗാനം – പി. എൻ. ദാസ്

ഒരേ ഒരു പുസ്തകമേ പി എൻ ദാസ് എന്ന എഴുത്തുകാരൻ്റേതായി ഞാൻ വായിച്ചിട്ടുള്ളൂ. ആ ഒറ്റ വായന മനുഷ്യ മനസിനെ ഏതൊരു ഉന്നതിയിലേക്കാണുയർത്തുന്നതെന്നു വിശദീകരിക്കുന്നതെങ്ങനെ?

അറ്റുപോകാത്ത ഓർമ്മകൾ

പത്തോളം താളുകളിൽ നിറഞ്ഞുനിൽക്കുന്ന 'പരശുരാമന്റെ മഴു' എന്ന ആ ഭാഗം നൽകുന്ന അലയടിയും പ്രകമ്പനവും പുസ്തകവസാനമുള്ള 'നർമ്മപർവ്വം' കഴിഞ്ഞാലും അവസാനിക്കില്ല.

സ്വരഭേദങ്ങൾ – ഭാഗ്യലക്ഷ്മി

" എന്റെപ്രണയം മുറുക്കിപ്പിന്നിയിരുന്ന എന്റെ മുടി വിടർത്തിയിട്ടു.. എന്റെ നെറ്റിയിൽ ചുവന്ന പൊട്ടു തൊടുവിച്ചു.മുഖത്തൊരു പുഞ്ചിരിയുണ്ടാക്കാനും മറ്റുള്ളവരെ വിശ്വസിക്കാനും പഠിപ്പിച്ചു. "

നിനക്കുള്ള കത്തുകൾ

കേവലം 87 പേജുകൾ മാത്രമുള്ള പുസ്തകമാണ് ജിജി ജോഗിയുടെ നിനക്കുള്ള കത്തുകൾ. അതിൽത്തന്നെ എഴുപതോളം പേജുകളിൽ മാത്രമേ ജിജിയുടെ കത്തുകൾ ഉള്ളൂ. എങ്കിലും ഈ ചെറുപുസ്‌തകം ഹൃദയത്തോട് ഒരുപാട് പറ്റിച്ചേർന്നു നിൽക്കുന്നു. പ്രണയവും അതിൽ ചാലിച്ചെഴുതിയ വർണ്ണചിത്രങ്ങളും മാത്രമാണ് കാരണം.

നിലം പൂത്തു മലർന്ന നാൾ

വിസ്മയിപ്പിക്കുന്ന ഭാഷാ പ്രയോഗങ്ങൾ, ചടുലമായ അവതരണ ഭംഗി. എല്ലാം ചേർന്ന് നേരം പുലരും വരെ വായിച്ചവസാനിപ്പിച്ചപ്പോൾ നോവ്, ആരെപ്രതിയെന്ന് തിരിച്ചറിയുവാനാകുന്നില്ല.

അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേതും)

ജീവിതത്തിന്റെ ഒട്ടനവധി സമസ്യകളിലൂടെയാണ് മനുഷ്യനും മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. ഒരു പക്ഷേ, തന്റെ ജീവിതം കടന്നുപോയ വഴികളും ആ വഴികളിൽ കണ്ടുമുട്ടിയവരുടെ ജീവിതങ്ങളും ആണ് എഴുത്തുകാര്‍ ആവിഷ്കരിക്കുന്നതെന്ന കാരണം നാം കണ്ടെത്തുമ്പോള്‍ ചന്ദ്രമതി എന്ന എഴുത്തുകാരിയുടെ എഴുത്തും ജീവിതവും ഈ കാരണത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്.

ജീവിത വിജയത്തിനൊരു കൈപ്പുസ്തകം

ഇതര മേഖലകളിൽ ഇത്തരത്തിലുള്ള നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഉള്ളപ്പോഴും മന:ശ്ശാസ്ത്രപരവും വായനക്കാരിൽ പോസിറ്റീവ് ചിന്തകൾ പകരുന്നവയുമായ പുസ്തകങ്ങൾ ഇപ്പോഴും മലയാളത്തിൽ വളരെ വിരളമാണ്. പ്രത്യേകിച്ചും വനിതകളായ എഴുത്തുകാരുടേത്. ആ കുറവ് നികത്തുന്ന ഭേദപ്പെട്ടൊരു പുസ്തകമാണ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയും സംസ്ഥാന ശിശുക്ഷേമ സമിതിയംഗവുമായ ദുർഗ്ഗ മനോജിന്റെ "വിജയം നിങ്ങളുടേതാണ് " എന്ന ഗ്രന്ഥം.

വല്ലിയിലെ ദേശവും രാഷ്ട്രീയവും

ഷീല ടോമിയുടെ 'വല്ലി' എന്ന നോവൽ ഇതിനോടകം തന്നെ നാട്ടിലും ഗൾഫു നാടുകളിലും ചർച്ച ചെയ്യപ്പെട്ടുവരികയാണ്. വല്ലി വയനാട്ടിലെ കുടിയേറ്റ കർഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്‌. കുടിയേറ്റത്തിനിടയിൽ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീർണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്.

അധിനിവേശത്തിന്റെ കയ്പുനീര്‍

ദയവായി ഇനി എന്നെ കാണാന്‍ വരരുത്.’ ‘ഞാനൊരു ശല്യമായോ?’ ‘അതു കൊണ്ടല്ല, മറവി എനിക്കൊരു അനുഗ്രഹമാണ്. ഓര്‍മ്മകള്‍ മുഴുവന്‍ തിരിച്ചു കിട്ടിയാല്‍ പിന്നെ ജീവിതത്തില്‍ നഷ്ടപ്പെട്ടവയെക്കുറിച്ചോര്‍ത്ത് ഒരുപാട് കരയേണ്ടി വരും.’‘നഷ്ടപ്പെട്ടതെല്ലാം എനിക്കു തിരിച്ചു തരാന്‍ കഴിഞ്ഞാലോ?’ ‘വേണ്ട. അതിനു വേണ്ടി നിനക്കു..

കടല്‍ക്കാറ്റേറ്റ് ഇരുണ്ടുപോയ മനുഷ്യരുടെ മുഖം‌മൂടിയില്ലാത്ത കഥകള്‍

വളരെ കുറഞ്ഞൊരു കാലം കൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടൊരു വഴിയിലൂടെ കടന്നുകയറി തന്റേതായ സ്ഥാനമുറപ്പിച്ച എഴുത്തുകാരനാണ് ഫ്രാന്‍സിസ് നൊറോണ. ആനുകാലികങ്ങളിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഇരുള്‍‌രതി, കടവരാല്‍, കക്കുകളി, എലേടെ സുഷിരങ്ങള്‍, തൊട്ടപ്പന്‍, ആദമിന്റെ മുഴ, പെണ്ണാച്ചി എന്ന..

Latest Posts

error: Content is protected !!