വിഷാദം ലയിപ്പിച്ചെടുത്ത ആസിഡ്
ചില ജീവിതങ്ങള്‍ സങ്കടപൂര്‍വ്വം കുരുങ്ങിപ്പോകുന്ന ചില ഇടങ്ങളുണ്ട്.’ രക്ഷപ്പെടാനാഗ്രഹിച്ചിട്ടും പുറത്തു കടക്കാനാവാത്ത തടവറകള്‍. അത്തരം ചില ഇടങ്ങള്‍ അടയാളപ്പെടുത്തുന്ന രചനയാണ് സംഗീത ശ്രീനിവാസന്‍റെ ‘ആസിഡ്’. പെണ്‍പ്രണയത്തിന്‍റെ ആഴങ്ങളും അരുതായ്കകളും വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്ന പൊള്ളുന്ന നോവലനുഭവം. എന്നാല്‍ ലെസ്ബിയന്‍ പ്രണയത്തിനും അപ്പുറം വിഷാദത്തിന്‍റ
സന്ധ്യയും നമ്മളും പോകുന്നിടം
മനുഷ്യന്റെ സ്വസ്ഥജീവിതത്തിന്റെയും പ്രകൃതിയുടെ നിലനിപ്പിന്റെയും ജനിതക രഹസ്യമലിഞ്ഞു ചേർന്നിരിക്കുന്നത്, കിടക്കുന്നത് സ്നേഹ സാന്ത്വനങ്ങളിലാണെന്നാണ് പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കിയാൽ പോയ കാലവും കണ്ടുമുട്ടിയ മനുഷ്യരും നമ്മോട് പറഞ്ഞിട്ടുണ്ടാവുക.
അഗ്നിപർവതത്തെ ആലിംഗനം ചെയ്യുന്ന പ്രണയം
വാൻഗോഗിൻ്റെ കാമുകിയെക്കുറിച്ചാണ് എഴുത്ത്, സ്വാഭാവികമായും വിശ്വവിഖ്യാതമായ ആ സൂര്യകാന്തിയുടെ മഞ്ഞനിറത്തിൽ തെളിഞ്ഞുവരേണ്ടത്
ഭൂകതകാല പ്രണയനോവ് ഉണര്‍ത്തുന്ന പുസ്തകം
ആറ് പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ സ്വന്തം ബാല്യ കൗമാരവും യൗവനപ്രണയവും പ്രണയനൈരാശ്യവും ഓര്‍ത്തെടുക്കുന്ന രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ ഭൂതകകാലത്ത് നാം അനുഭവിച്ച നിഷ്‌കളങ്ക ജീവിതകാലത്തെ ദീപ്തമാക്കുന്ന രചനയാണ് പ്രവീണ്‍ പാലക്കീലിന്റെ ‘മരുപ്പച്ചകള്‍ എരിയുമ്പോള്‍’ എന്ന നോവൽ. അങ്ങനെയൊരു ഭൂതകാലം അനുഭവിക്കാത്തവര്‍ നമുക്കിടയിൽ തുലോം പരിമിതമായിരിക്കും...
പുഴയ്ക്ക് ഒരു പൂവും നീരും ( എം. ടി. രവീന്ദ്രൻ )
'ഈ പുഴ ഞങ്ങളുടെ അമ്മയാണ്' …. എന്നു പറഞ്ഞു കൊണ്ടാണ് രവിയേട്ടന്‍റെ ( എം.ടി .രവീന്ദ്രന്‍ )‘പുഴയ്ക്ക് ഒരു പൂവും നീരും ’ എന്ന ഓര്‍മ്മപുസ്തകം വായനക്കാരനെ പോയകാലത്തിന്‍റെ സുഗന്ധം വിശുന്ന ഓര്‍മ്മകളിലേക്ക് ക്ഷണിക്കുന്നത്.
വല്ലിയിലെ ദേശവും രാഷ്ട്രീയവും
ഷീല ടോമിയുടെ 'വല്ലി' എന്ന നോവൽ ഇതിനോടകം തന്നെ നാട്ടിലും ഗൾഫു നാടുകളിലും ചർച്ച ചെയ്യപ്പെട്ടുവരികയാണ്. വല്ലി വയനാട്ടിലെ കുടിയേറ്റ കർഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്. കുടിയേറ്റത്തിനിടയിൽ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീർണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്.
ജീവിത സമസ്യകളിലേയ്ക്കുള്ള ദൂരം
കവിതകൊണ്ടു മാത്രം സംവദിക്കാനിഷ്ടപ്പെടുന്നൊരു കവി, കവിതയിൽ നിന്നും ദർശനം പോയാൽ മനുഷ്യനിൽ നിന്ന് മനുഷ്യത്വം പോയാൽ ബാക്കിയെന്തെന്ന് ചോദിക്കുന്നു.
ബുദ്ധിയും രാക്ഷസീയതയും ഏറ്റുമുട്ടുമ്പോൾ
കുറ്റാന്വേഷണത്തിന്റെയും ശാസ്ത്രത്തിന്റെയും വിചിത്രമായ അടിയൊഴുക്കുകളെ കോർത്തിണക്കിക്കൊണ്ട് ഇടക്കുളങ്ങര ഗോപൻ രചിച്ച നോവലാണ് 'ബുദ്ധരാക്ഷസം'. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവൽ, സാധാരണ കണ്ടുവരുന്ന ക്രൈം ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി ഗൗരവമായ സാമൂഹിക-ശാസ്ത്ര വിഷയങ്ങളെ ഉൾവഹിക്കുന്നു എന്നത് എടുത്തുപറയണം.
വല്മീക ജീവിതങ്ങളുടെ അർത്ഥരുചികൾ
ഒത്തിരി ജീവിതങ്ങളുടെ ആവാസസ്ഥലമാണ് 'പുറ്റ്' എന്ന വിനോയ് തോമസിന്റെ നോവൽ.
പ്രതീക്ഷയുടെ നാളം
രുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയ വിജ്ഞാന ശാഖ ആണ് ഭിന്നശേഷി പഠനങ്ങൾ. സംസ്കാര പഠനത്തിൻ്റെ ഭാഗമാണിത്. ഭിന്നശേഷിയുടെ സാമൂഹിക നിർണയത്തിൽ ശരീരം, മതം, ജാതി, ലിംഗ പദവി, വർണം തുടങ്ങിയ ഘടകങ്ങൾക്കെല്ലാം സ്വാധീനമുണ്ട്.
















