മൗനത്തെ മാധ്യമമാക്കിയ പ്രണയകഥ

പത്തൊമ്പതാം നൂറ്റാണ്ടിലെ ആംഗലേയ സാഹിത്യത്തിൽ പ്രണയിയായ കൗമാരക്കാരിക്ക് ക്ഷയബാധയാലുണ്ടാകുന്ന അകാല മരണം പോലെ അവളും മരണത്തിന്റെ പാതയിലാണ്. അടിക്കടി അവൾ ക്ഷീണാവസ്ഥയിലാണ്. അവൾക്കറിയാം ഇനി ഏറെനാൾ ഹിരണ്യനോടൊപ്പമുണ്ടാവില്ല എന്ന്. അങ്ങനെ ശിവകാമിയും ഹിരണ്യനും ഗുരുവിനെ സന്ധിക്കുന്നു. തന്റെ മരണത്തിനു ശേഷം നിലനിൽക്കണമെങ്കിൽ ഹിരണ്യന് ഗുരു കൂടിയേ തീരൂ എന്നത്

വിഷാദം ലയിപ്പിച്ചെടുത്ത ആസിഡ്

ചില ജീവിതങ്ങള്‍ സങ്കടപൂര്‍വ്വം കുരുങ്ങിപ്പോകുന്ന ചില ഇടങ്ങളുണ്ട്.’ രക്ഷപ്പെടാനാഗ്രഹിച്ചിട്ടും പുറത്തു കടക്കാനാവാത്ത തടവറകള്‍. അത്തരം ചില ഇടങ്ങള്‍ അടയാളപ്പെടുത്തുന്ന രചനയാണ് സംഗീത ശ്രീനിവാസന്‍റെ ‘ആസിഡ്’. പെണ്‍പ്രണയത്തിന്‍റെ ആഴങ്ങളും അരുതായ്കകളും വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്ന പൊള്ളുന്ന നോവലനുഭവം. എന്നാല്‍ ലെസ്ബിയന്‍ പ്രണയത്തിനും അപ്പുറം വിഷാദത്തിന്‍റ

മനസ്സിൽ ചാരുന്ന കഥകൾ

സ്ത്രീകളുടെ സ്വപ്നങ്ങളാണ് രേഖ കെയുടെ പല കഥകളുടെയും അടിസ്ഥാനം. സ്ത്രീകളുടെ സ്വാതന്ത്ര്യം കഥാകാരിയുടെ മുഖ്യ പ്രമേയമാണ്. നിസ്സഹായരായ മനുഷ്യരുടെ ആകുലതകളും വേദനകളും സ്വപ്നങ്ങളും കൈ തൊടാവുന്ന ദൂരത്ത് എന്ന മട്ടിൽ വായനക്കാരുടെ അടുത്തെത്തിക്കുന്ന കഥകളാണ് രേഖ കെ എഴുതിയ ‘നിന്നിൽ ചാരുന്ന നേരത്ത് ‘ എന്ന സമാഹാരത്തിലേത്. ത്രീസ്വാതന്ത്ര്യത്തിന്റെ പ്രതീകവും പ്രതീക്ഷയു

കാൽപ്പന്ത് കളിയിൽ നിന്ന് ഒരു കഥാശിൽപ്പം

ഓരോ പുസ്തകവും സൃഷ്ടിക്കുന്ന ഒരു പാതയുണ്ട്. എഴുത്തുകാരനിൽ നിന്ന് വായനക്കാരനിലേക്കു നീളുന്ന ചിന്താപാത. രചയിതാവിന്റെ സംവേദനക്ഷമതയ്ക്കും അനുവാചകന്റെ ആസ്വാദനശീലത്തിനും ആനുപാതികമായി അതിന്റെ നീളവും വീതിയും വ്യത്യാസപ്പെടുന്നു. ചില രചനകൾ നമ്മെ വിഭ്രമിപ്പിക്കും. ചിലത് വിസ്മയിപ്പിക്കും. സന്തോഷവും സങ്കടവും ബൗദ്ധികമായ ഉത്തേ ജനവുമൊക്കെ...

മനോയാനങ്ങളുടെ ദിനസരിക്കുറിപ്പുകൾ

ഒരു നോവലിനുള്ളിലെ മറ്റൊരു നോവല്‍. വായനക്കാരന്‍ സ്വയം കഥാപാത്രമോ, നോവലിസ്‌റ്റോ ഒക്കയായി മാറുന്ന വായനാനുഭവം. എഴുത്തുകാരന്‍ ഭാവിയുടെ പ്രവചനക്കാരനാവുന്ന കഥാസന്ദര്‍ഭങ്ങള്‍. അതിദ്രുതം, നിരന്തരം ചലിക്കുന്നതിനെയാണ് ജീവിതം എന്നു പറയുന്നതെങ്കില്‍ ജീവിതത്തെ എഴുതുന്ന പുസ്തകം. അതെ, പരിമിതമായ നോവല്‍ വായനയുടെ അനുഭവങ്ങള്‍ വച്ച്, മലയാളത്തിലെ ഏറ്റവും മികച്ച മെറ്റാഫിക്ഷന്‍

ഭാരമില്ലാത്തൊരാത്മാവിന് പറയാനുള്ളത്

ഒരു ആത്മകഥ അതെഴുതിയ വ്യക്തിയുടെ ജീവിതവും പ്രവര്‍ത്തികളുമൊക്കെയാണ്. മികച്ച ആത്മകഥകളൊക്കെ ആ വ്യക്തികള്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ കഥ കൂടിയായിരുന്നു എന്നു കാണാം. അതോടൊപ്പം രാഷ്ട്രം, സമൂഹം, സംസ്കാരം തുടങ്ങിയവയുടെ പ്രതിഫലനവുമുണ്ടാകും. എന്നാല്‍ നമ്പി നാരായണന്റെ ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥ ഇതില്‍...

ആല്‍ഫ എന്ന ദ്വീപിലെ അത്ഭുതങ്ങൾ

അനേകായിരം വര്‍ഷങ്ങളിലൂടെ മനുഷ്യവര്‍ഗ്ഗം നേടിയെടുത്ത വിജ്ഞാനവും ചെത്തി മിനുക്കിയെടുത്ത കഴിവുകളും വെറും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പുതിയ തലമുറയ്ക്ക് നേടാവുന്നതേയുള്ളൂ എന്ന് വിശ്വസിച്ച ഒരു പ്രൊഫസ്സര്‍ ഭൂപടം നോക്കി കണ്ടുപിടിക്കാനാവാത്ത ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്ത ഒരു ദ്വീപിലേയ്ക്ക് പരീക്ഷണാര്‍ത്ഥം ചെറുപ്പക്കാരായ പന്ത്രണ്ടു പേരോട

വല്ലിയിലെ ദേശവും രാഷ്ട്രീയവും

ഷീല ടോമിയുടെ 'വല്ലി' എന്ന നോവൽ ഇതിനോടകം തന്നെ നാട്ടിലും ഗൾഫു നാടുകളിലും ചർച്ച ചെയ്യപ്പെട്ടുവരികയാണ്. വല്ലി വയനാട്ടിലെ കുടിയേറ്റ കർഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്‌. കുടിയേറ്റത്തിനിടയിൽ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീർണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്.

ആനയോളം വലിയ ആകുലതകൾ

കാട്ടിൽ പോകുമ്പോൾ ഒരുപക്ഷെ മനുഷ്യൻ ഏറ്റവുമധികം കാണാൻ ആഗ്രഹിക്കുന്ന മൃഗം ഏതെന്ന ചോദ്യത്തിന് ആന എന്നാകും ഉത്തരം. അതുപോലെ മുന്നിൽ തൊട്ടടുത്ത് വന്നാൽ ഏറ്റവും കൂടുതൽ പേടി തോന്നുന്നതും ആനയെന്ന ഭീമാകാരനോട് തന്നെ. ഒരേ സമയം ഇഷ്ടപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന മലയാളിയുടെ...

നനഞ്ഞു കുതിർന്ന ഓർമ്മകൾ

ഭൂതകാലക്കുളിരുമായി കുന്നു കയറി വിസ്മയിച്ചവരെ ആനന്ദിപ്പിച്ചുകൊണ്ട്, നനഞ്ഞു തീർത്ത മഴകളിലൂടെ കുന്നിറങ്ങി വരികയാണ് ദീപ നിശാന്ത്. ഓർമ്മകൾ കടുത്ത വർണ്ണങ്ങളിൽ ചാലിച്ചതാണ് പക്ഷെ ആ ഓർമ്മകളിൽ നനഞ്ഞു നടക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മുടെ കാഴ്ച്ചകൾ കണ്ണീരണിഞ്ഞു മങ്ങിപ്പോവും. ഈ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രിയ എ എസ് എഴുതിയ വളരെ രസകരമായ ഒരു അവതാരികയുണ്ട്

Latest Posts

error: Content is protected !!