ധ്യാനമൂർച്ഛയുടെ ആഖ്യാനം

വായന നൃർത്താനുഭൂതിയിൽ എത്തുകയും കാലുകൾ അദൃശ്യമായ ചിലങ്ക അണിയുകയും വാക്കുകൾ ശംഭോ, സ്വയംഭോ എന്ന് മന്ത്രോച്ചാരണമായി മാറുകയും ചെയ്യുന്നു പ്രദീപ് ഭാസ്‌ക്കർ എഴുതിയ കാമാഖ്യ എന്ന നോവലിൽ. കാമം ആനന്ദമാണ്, പക്ഷെ തീവ്രമായ ആനന്ദം രതിമൂർച്ഛയല്ല. അതിനും എത്രയോ മേലെയാണ് കാമാഖ്യ...

അധിനിവേശത്തിന്റെ കയ്പുനീര്‍

ദയവായി ഇനി എന്നെ കാണാന്‍ വരരുത്.’ ‘ഞാനൊരു ശല്യമായോ?’ ‘അതു കൊണ്ടല്ല, മറവി എനിക്കൊരു അനുഗ്രഹമാണ്. ഓര്‍മ്മകള്‍ മുഴുവന്‍ തിരിച്ചു കിട്ടിയാല്‍ പിന്നെ ജീവിതത്തില്‍ നഷ്ടപ്പെട്ടവയെക്കുറിച്ചോര്‍ത്ത് ഒരുപാട് കരയേണ്ടി വരും.’‘നഷ്ടപ്പെട്ടതെല്ലാം എനിക്കു തിരിച്ചു തരാന്‍ കഴിഞ്ഞാലോ?’ ‘വേണ്ട. അതിനു വേണ്ടി നിനക്കു..

ജീവിതത്തിൽ നിന്ന് ജപ്തി ചെയ്യപ്പെട്ട ഡെത്ത് പോർട്രേയ്റ്റുകൾ

ഗദ്യകവിതയെ രക്ഷിച്ചെടുക്കാൻ പിൻബലങ്ങളേതുമില്ല. അതു കൊണ്ടു തന്നെ അത്രയേറെ കാവ്യാംശം അതിലുണ്ട് എങ്കിൽ മാത്രമേ മികച്ച കവിതകളെന്ന് അവ അംഗീകരിക്കപ്പെടുകയുള്ളൂ. അവ നിലനിന്നു പോരൂ. എന്നാൽ ഭാഷയുടെ, താളത്തിന്റെ, പദഭംഗിയുള്ള പൊതിഞ്ഞു പിടിക്കലിലൂടെ അത്ര മികച്ചതല്ലാത്ത ഒരു പദ്യ കവിത മികവുള്ളതായി...

ഇലഞരമ്പിലെ ജീവിതങ്ങൾ

ആധുനിക ആർഭാട ജീവിതത്തിന്റെ ഓരോ മുന്നേറ്റത്തിലും ജൈവിക ലോകത്തു നിന്ന് ചെടികളും ജീവികളും ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നഗരവികസനത്തിന്റെ ഓരോ കാൽവെയ്പിലും കാടും പ്രകൃതിയും ഓരോ ചുവട് ഉൾവലിയുന്നു. നമ്മുടെ ശ്വാസവായുവിനെ ജീവൻ കൊടുത്തു നേർപ്പിക്കുന്ന വൃക്ഷലതാദികൾ അന്യവത്കരണത്തിന്റെ ഭീഷണി നേരിടുന്നു. ഒട്ടേറെ ചെടികൾ അന്യം നിന്ന് കഴിഞ്ഞു.

കടല്‍ക്കാറ്റേറ്റ് ഇരുണ്ടുപോയ മനുഷ്യരുടെ മുഖം‌മൂടിയില്ലാത്ത കഥകള്‍

വളരെ കുറഞ്ഞൊരു കാലം കൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടൊരു വഴിയിലൂടെ കടന്നുകയറി തന്റേതായ സ്ഥാനമുറപ്പിച്ച എഴുത്തുകാരനാണ് ഫ്രാന്‍സിസ് നൊറോണ. ആനുകാലികങ്ങളിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഇരുള്‍‌രതി, കടവരാല്‍, കക്കുകളി, എലേടെ സുഷിരങ്ങള്‍, തൊട്ടപ്പന്‍, ആദമിന്റെ മുഴ, പെണ്ണാച്ചി എന്ന..

ഒരു കർമയോഗിനിയുടെ തേജസുറ്റ ജീവിതം

മാർഗരറ്റ് എലിസബത്ത് നോബിൾ എന്ന ജന്മം കൊണ്ട് പാശ്ചാത്യയും കർമം കൊണ്ട് പൗരസ്ത്യയുമായ നിവേദിതയെ കുറിച്ച് അധികം പുസ്തകങ്ങളൊന്നും രചിക്കപ്പെട്ടിട്ടില്ല. ശ്രീരാമകൃഷ്ണന്റെ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായി ഭാരതഭൂമിക്ക് വേണ്ടി ഇവിടേക്ക് കടന്നുവന്ന് ഒടുവിൽ 1911 ഒക്ടോബർ 13 ന് ശരീരമുക്തയായ മഹതി...

മാറ്റമില്ലാത്ത ജീവിത്തിന്റെ പേരാണ് സൽമ

ജീവിതം എന്ന ജയിൽ ഒരിക്കലും ഇടിഞ്ഞു വീഴുന്നില്ല, തകർക്കപ്പെടുന്നുമില്ല. കാരണം മതം കൊണ്ട് അതിന്റെ ഭിത്തികൾ അനുദിനം ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അൻവറിന്റെയും സൽമയുടെയും ജീവിതം ഈ യാഥാർഥ്യങ്ങളെ കാട്ടിത്തരുന്നു ബീനയുടെ ഒസ്സാത്തി എന്ന നോവലിലൂടെ. മലയാളത്തിൽ അപൂർവമായി മാത്രം കൈകാര്യം ചെയ്തിട്ടുള്ള മുസ്ലിം...

കൊടുംവേദനയുടെ, അതിജീവനത്തിന്റെയും പാഠപുസ്തകം

അറുന്നൂറ്റി മുപ്പത്തിയൊൻപതു താളുകളിൽ ഉള്ളടക്കം ചെയ്ത ‘കൊടുംവേദനയുടെ പുസ്തകം’ എന്നതിൽ കുറഞ്ഞൊരു വിശേഷണവും ഷെമിയുടെ "നടവഴിയിലെ നേരുകൾ"ക്കു നൽകാനാവില്ല. അല്പം ഭാവന കലർന്നിട്ടുണ്ടെന്ന് പറയുമ്പോഴും യാഥാർത്ഥ്യത്തെ മറികടക്കുന്ന ഒരു കാല്പനികതയും ഈ പുസ്തകം അടിച്ചേൽപ്പിക്കുന്നില്ല. വാക്കുകൾ കൊണ്ട് ഹൃദയത്തിൽ കോറിവരയ്ക്കും പോലുള്ള നീറ്റൽ. യാഥാര്‍ത്ഥ്യത്തിന്‍റെ തീപ്പൊ

പാരമ്പര്യ വഴികളിലെ കഥകൾ

കൂമൻകൊല്ലിയും കരിമ്പനയുമൊക്കെ മിത്തുകളെന്ന ചിലരുടെയെങ്കിലും മിഥ്യാധാരണ ഇല്ലാതാക്കുന്നത് പാലക്കാട്ടെ തസറാക് എന്ന പൈതൃക ഗ്രാമമാണ്. ഇതിഹാസത്തിന്റെ ആ ഓർമ്മവഴികളിലേക്ക് വീണ്ടും നമ്മെയെത്തിക്കുന്നത് മൗനത്തിന്റെ പാരമ്പര്യവഴികളിലൂടെ റിജാം വൈ റാവുത്തർ ആണ്. സാമൂഹ്യ മാധ്യമരംഗത്ത സൂഫികഥകളുടെ വശ്യതയുമായി സജീവമാണ് റിജാം. റാവുത്തർമാരുടെ ചരിത്രഭൂമികയെ കുറിച്ച്

ഭൂകതകാല പ്രണയനോവ് ഉണര്‍ത്തുന്ന പുസ്തകം

ആറ് പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ സ്വന്തം ബാല്യ കൗമാരവും യൗവനപ്രണയവും പ്രണയനൈരാശ്യവും ഓര്‍ത്തെടുക്കുന്ന രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ ഭൂതകകാലത്ത് നാം അനുഭവിച്ച നിഷ്‌കളങ്ക ജീവിതകാലത്തെ ദീപ്തമാക്കുന്ന രചനയാണ്‌ പ്രവീണ്‍ പാലക്കീലിന്റെ ‘മരുപ്പച്ചകള്‍ എരിയുമ്പോള്‍’ എന്ന നോവൽ. അങ്ങനെയൊരു ഭൂതകാലം അനുഭവിക്കാത്തവര്‍ നമുക്കിടയിൽ തുലോം പരിമിതമായിരിക്കും...

Latest Posts

error: Content is protected !!