മൂടിവയ്ക്കപ്പെട്ടത്..
അവളുടെ മുടിപ്പിന്നലുകളിൽ നിന്നും
ആത്മഹത്യചെയ്ത സ്വപ്‌നങ്ങൾ ഞാന്നു കിടന്നു..
മൂക്കുത്തിക്കല്ലിൽനിന്നും
ചോരചിന്തിയ പോലെ
മങ്ങിയ തിളക്കം ഒലിച്ചുകൊണ്ടിരുന്നു..
അനേകരൂപൻ
പൊള്ളിയടർന്ന
കുമ്മായ ഭിത്തികളിൽ
കരികൊണ്ടെഴുതിയ വരകളുടെ
മനുഷ്യരൂപം,
മറുമൊഴിയില്ലാത്ത ഹൃദയസാക്ഷ്യങ്ങൾ
ഒരിക്കലെൻ
നീല ഞരമ്പിനുള്ളിലൂടെ
തുഴഞ്ഞു പോയിരുന്നു
നിന്റെ പായ് വഞ്ചി
കാലം കുമ്പിടുമ്പോൾ …
ഇല്ല, നോവിക്കാനാവില്ല കാലമേ
കൈവിലങ്ങുകളെന്നേ അഴിഞ്ഞു പോയ്.
നോവു ചെത്തിമിനുക്കിയ പാതകൾ
ചോര വീഴ്ത്തിക്കടന്ന കിനാവുകൾ.
നിശാഗന്ധി
ഈ സന്ധ്യ മറഞ്ഞാൽ ,
ഇനി പുലരുവോളം
നീയും ഞാനും മാത്രം
അതിശൈത്യത്തിലൊരു ഹിമക്കരടി കരിഞ്ഞ മണമുള്ള ചൂടുകായുന്നു
നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ
'ഒരു പൂഹോയ്' എന്ന് ഏറ്റു വിളിക്കുക,
ഈ കപ്പൽ
കടൽക്കാക്കകൾ
തകർത്തിരിക്കുന്നു.
ശത്രുവാണെന്‍റെ മിത്രം
ശത്രുക്കളെയാണെനിക്കിഷ്ടം
എന്തെന്നാല്‍
നമ്മുടെ മുന്നിലോ പിന്നിലോ
എപ്പോഴും അവരുടെയൊരു
കണ്ണുണ്ടാവും.
ഇരുപുറങ്ങളെ നിർവ്വചിക്കാനാവാതെ ഈ സന്ധ്യയിങ്ങനെ..
അസ്തമയം
മാത്രം കണ്ടു ശീലിച്ച
കടൽക്കരയിൽ നിന്ന്
ഇരു പുറങ്ങളുടെ വ്യവസ്ഥാപിത നിയമങ്ങളോട്
നല്ലകുട്ടിയല്ലാത്തവൾ
അഹങ്കാരം-
ഒരൊറ്റവാക്കുനിർവചനത്തിൽ
അവളുടെ മൗനത്തിന്റെ മഹത്വവത്കരണത്തിന്
ചുവന്നമഷിയാൽ അടിവരയിടപ്പെട്ടു.
നിധി കുഴിക്കുമ്പോൾ സ്വപ്നത്തിൽ തെളിഞ്ഞത്
ആദിമധ്യാന്തങ്ങളെക്കുറിച്ച്
അവൾ വാചാലയാവാറുണ്ടായിരുന്നു.
പകലുകളെണ്ണിത്തീർക്കുന്ന മലയിൽ
അഗ്രഗണ്യനായ പണ്ഡിതന്റെ
















