രേഖയുടെ നോവൽ പഠനങ്ങൾ – 16 : വസന്തത്തിന്റെ ഇടിമുഴക്കം
സ്വന്തം ജീവിതം പാഴാക്കിക്കളഞ്ഞവരെന്ന് യഥാർത്ഥവിപ്ലവകാരികളെ ആക്ഷേപിക്കുന്ന ഒരു കാലത്തിരുന്നാണ് ഷീബ ഇ.കെ " മഞ്ഞ നദികളുടെ സൂര്യൻ" എഴുതുന്നത്.
രേഖയുടെ നോവൽ പഠനങ്ങൾ – 15 : കുമ്പസാരക്കൂട്ടിലെ ജല്പനങ്ങൾ
കാട്ടൂർ കടവ് ദേശമെഴുത്തും ദേശത്തിന്റെ രാഷ്ട്രീയമെഴുത്തും രാഷ്ട്രീയത്തിന്റെ ചരിത്രമെഴുത്തുമാണ്. കനോലി കനാലിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാട്ടൂർ കടവ്. ജലഗതാഗതം മെച്ചപ്പെടുത്താൻ മലബാർ കളക്ടർ ആയിരുന്ന കനോലി സായിപ്പ് കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ 1848ൽ പണികഴിപ്പിച്ചതാണ് കനോലി കനാൽ. കനോലി കനാലിന്റെ തീരത്തുള്ള ധാരാളം കടവുകൾ നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്.
നിങ്ങൾ എവിടെയാണ് ജനിച്ചത്?
കോരിച്ചൊരിയുന്ന ഇടവപ്പാതിയിൽ, ചുറ്റും വീശിയടിക്കുന്ന ഭീതി വിതയ്ക്കുന്ന ശക്തമായ കാറ്റിൽ, ആകാശം കീറിമുറിച്ച് വെളിച്ചത്തിൻ്റെ വെള്ളിവാൾ വിടവുകൾ സൃഷ്ടിച്ച രാത്രിയിൽ വീടിൻ്റെ ചാണകം മെഴുകിയ അകത്തളത്തിൽ
രേഖയുടെ നോവൽ പഠനങ്ങൾ – 14 : തടവിലാക്കപ്പെടുന്ന ആദിഭൂതങ്ങൾ
ഭൂതകാലത്തോട് എഴുത്തിനുള്ള പ്രണയം മലയാള നോവലുകളിലൂടെ കടന്നുപോകുമ്പോൾ ഏറെ പ്രകടമാണ്. കാലത്തിൻ്റെ ദാർശനിക സ്വഭാവത്തെയാണ് ആധുനിക മലയാള നോവലുകൾ ആവിഷ്കരിച്ചത്. എന്നാൽ സാമൂഹികസ്വഭാവമുള്ള കാലത്തിൻ്റെ ബാഹ്യാനുഭവത്തെയാണ് സമകാലനോവലുകൾ ആവിഷ്കരിക്കുന്നത്.
കഥാവിചാരം-17 : ആനിയും മരിയയും അത്തിമറ്റത്തെ വീടും – വി കെ ദീപ
ജോസഫ് മുണ്ടശ്ശേരി പുരസ്കാര ജേതാവും ബാലസാഹിത്യകാരിയും പ്രശസ്ത ചെറുകഥാകൃത്തുമായ ശ്രീമതി വി.കെ.ദീപയുടെ മനോഹരമായ കഥയാണ് "ആനിയും മരിയയും അത്തിമറ്റത്തെ വീടും".
വാർദ്ധക്യത്തിലെ മൗനം അപകടമോ?
കഴിഞ്ഞ ദിവസമാണതു കണ്ടത്, വൃദ്ധർ മൗനികളാകുന്നത് അൽഷെമേഴ്സിനെ ക്ഷണിച്ചു വരുത്തുന്ന കാര്യമാണത്രേ!
ചില ആക്രിച്ചിന്തകൾ
ആക്രി എന്ന വാക്ക് എപ്പോഴാവും നമ്മുടെ നിത്യജീവിതത്തിലേക്കു കടന്നുവന്നിട്ടുണ്ടാവുക? ഈ ആക്രി ചിന്ത ഉയർന്നുവന്നത് കഴിഞ്ഞ തവണത്തെ നാട്ടിൽ പോക്കിലാണ്.
രേഖയുടെ നോവൽ പഠനങ്ങൾ – 13 : പരിഹരിക്കപ്പെടാത്ത വ്യഥകൾ
വൈയക്തികമായ അനുഭവപരിസരത്തിനു സമാന്തരമായ ഒരു സാമൂഹികപരിസരം നിർമ്മിക്കാൻ ജയമോഹൻ്റെ എഴുത്തിനു കഴിയുന്നുണ്ട് . നായാടിജീവിതത്തിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞ കാലവും വർത്തമാനകാലം ആവശ്യപ്പെടുന്ന അഭിജാതജീവിതവും ഇടകലർത്തി ഭൂതവർത്തമാനങ്ങളെ ആഖ്യാനപ്രവാഹത്തിൽ ഇണക്കിച്ചേർക്കുന്നു . നായാടിജീവിതത്തിലെ വിശപ്പും പകപ്പും നായകൻ്റെ ഇന്ദ്രിയാനുഭവങ്ങളായി നോവലിലുടനീളമുണ്ട് .
കാട് കാതിൽ പറഞ്ഞത് – 20
എന്നേ വായിച്ചവർക്ക് പ്രണാമം. കാട് എന്നോടു പറഞ്ഞതിൽ ചിലതൊക്കെ കുറിച്ച്, ഇവിടെ അർദ്ധവിരാമമിടുമ്പോൾ പലരും ചോദിക്കുന്നുണ്ട്. 'കാടിൻ്റെ ഈ അടക്കംപറച്ചിലിൻ്റെ പൊരുൾ എന്താണ് ?' എന്നത് ചുരുക്കിപ്പറയാമോ എന്ന്.
കാട് കാതിൽ പറഞ്ഞത് – 19
ജലാശയം മഞ്ഞിൻ്റെ പഞ്ഞിപ്പുതപ്പിൽ പതിഞ്ഞുറക്കമാണ്. കിഴക്ക് വെള്ളകീറിയാൽ ജലാശയത്തെ പൊതിയുന്ന ഈ വെൺധൂപരൂപികൾ സഹശയനം മതിയാക്കിയ ഗന്ധർവ്വന്മാരെപ്പോലെ തടാകത്തിൻ്റെ നെറ്റിയിൽ ഒരിക്കൽക്കൂടി ചുംബിച്ച് ഓരോരോ രൂപമെടുത്ത് ആകാശത്തേക്ക് ഉയർന്നുപാറി മറയും. അപ്പോൾ കിഴക്കൻ ചക്രവാളത്തിൽ സീമന്തസിന്ദൂരം പടരുന്നത് കാണാം! നിങ്ങളൊരു ഭക്ഷണപ്രിയനാണെങ്കിൽ ശംഖുപുഷ്പ ചായയിൽ നിന്നും ആവി പൊങ്ങുന്നതായേ അതുകണ്ടാൽ തോന്നുകയുള്ളു.