മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ
വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.
മായാവിയും ലുട്ടാപ്പിയും… പിന്നെ, നിറമുള്ള ചില ഓർമ്മകളും
കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ എക്കാലവും അമരത്വം നേടിയ ചില കോമിക് കഥാപാത്രങ്ങളുണ്ട്. മാജിക് മാലുവും അത്ഭുത വാലുള്ള കപീഷും കയ്യിൽ മന്ത്രവടിയേന്തിയ മായാവിയും ശൂലത്തിൽ കുതിക്കുന്ന ലുട്ടാപ്പിയും വക്രബുദ്ധികളായ ഡാകിനിയും കുട്ടൂസനും അലസനും ഭീരുവുമായ ശിക്കാരി ശംഭുവും കുട്ടിത്തമുള്ള മനസ്സുകളിൽ ഇന്നും പറന്നു കളിക്കുന്നു.
ഓർമ്മയിലൊരു പൂമ്പാറ്റക്കാലം
നിറങ്ങളുടെ ലോകമാണ് ബാല്യമെങ്കിൽ അവിടെ മഴവില്ലിന്റെ സ്ഥാനമായിരുന്നു 'പൂമ്പാറ്റ' എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിന്. രണ്ടാഴ്ച കൂടുമ്പോൾ കൈകളിലെത്തിയിരുന്ന ആ മായികലോകത്തിന് വേണ്ടി കാത്തിരിക്കാത്ത ഒരു കുട്ടിക്കാലംപോലും അന്നുണ്ടായിരുന്നില്ല.
വാക്കുകൾ ചിത്രങ്ങളായി പൂക്കുമ്പോൾ
ചിത്രകമ്പളത്തിന്റെ സൃഷ്ടിക്കു പിന്നിലെ വിരലിന്റെ മാന്ത്രികതയിലേക്ക്..... ഇത്, സചീന്ദ്രൻ കാറഡുക്ക. സമകാലിക മലയാളം വാരിക, ഗ്രന്ഥാലോകം, യുറീക്കാ, തളിർ എന്നിങ്ങനെ അനവധി പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഇല്ലസ്ട്രേഷൻ കൊടുക്കുകവഴി ശ്രദ്ധേയനായ ശ്രീ സചീന്ദ്രൻ കാറഡുക്കയുടെ വരവഴികളിലേക്ക്.
പ്രണയം പറയുന്ന പ്രാണയിടങ്ങൾ
വർഷത്തിൽ ഒന്നോ രണ്ടോ കഥകളെഴുതുന്ന, എഴുതുന്നതിനോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
വിയർപ്പിനെ മഷിയാക്കിയ കഥാകൃത്ത്
പല കഥകളിലെയും കഥാപാത്രങ്ങളുടെ പേരുകളോ രംഗങ്ങളോ മുൻപ് മനസ്സിൽ പതിഞ്ഞവയായിരിക്കും . ബാക്കിയൊക്കെ ഭാവനകൾ തന്നെയാണ്. എന്നെ പലപ്പോഴായി വേദനിപ്പിച്ച സംഭവങ്ങൾ കഥകൾ ആയിട്ടുണ്ട്. എന്നെക്കാൾ യാതനകളും വേദനകളും അനുഭവിച്ച ധാരാളം മനുഷ്യർ ഉണ്ടാവാം.
പ്രശാന്തം
ചൊല്ലികൊടുത്തതും പകുത്തുകൊടുത്തതും പകർന്നാടിയതുമായ വേഷങ്ങൾ അഴിച്ചുവെച്ച് പ്രശാന്ത് നാരായൺ എന്ന അതുല്യ പ്രതിഭ ഇന്നലെ യാത്രയായി. താൻ നിൽക്കുന്ന ഭൂമികയെപ്പറ്റി എന്നും ആത്മവിശ്വാസത്തോടെ മാത്രം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു പ്രശാന്ത് നാരായൺ.
പൊന്നുരുകും പൂക്കാലം
നീണ്ട പതിനൊന്നു വർഷത്തെ പരിശ്രമം കൊണ്ട് ഡോ.അഭിലാഷ് പുതുക്കാട് എന്ന എഴുത്തുകാരൻ ജാനകിയമ്മയുടെ സംഗീത ജീവിതം പുസ്തകമാക്കി. 'എസ് ജാനകി - ആലാപനത്തിലെ തേനും വയമ്പും' എന്ന പേരിലിറങ്ങിയ പുസ്തകം രണ്ടു ഭാഗങ്ങളായിട്ടാണ് ഇറക്കിയിരിക്കുന്നത്.
വ്യാഖ്യാനങ്ങളും വിമർശനങ്ങളും – എം. കെ. ഹരികുമാറിൻ്റെ അക്ഷരജാലകത്തിന് 25 വയസ്സ്
എഴുത്തിന്റേയും വായനയുടേയും അപരിചിതമായ അനുഭവങ്ങളുടെ മേഖലകളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന വിസ്മയ വ്യാഖ്യാതാവും വിമര്‍ശകനുമാണ് എം കെ ഹരികുമാര്‍.
പെണ്ണ് എഴുതുന്നതെല്ലാം പെണ്ണെഴുത്തല്ല – ഇന്ദു മേനോൻ
മലയാള സാഹിത്യത്തിൽ വ്യത്യസ്തമായ ആശയങ്ങളിലൂടെയും അവതരണത്തിലൂടെയും സാഹിത്യ രംഗത്തെ പരമ്പരാഗത ശൈലികളെ പൊളിച്ചെഴുതിയ പ്രതിഭയാണ് ഇന്ദു മേനോൻ.




















