നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -8 : പ്രേതഭൂമിയിലെ അമ്മത്തേങ്ങലുകൾ
മലഞ്ചെരുവിൽ ഇരുൾപ്പായ നിവർത്തി, പകൽ ഉറങ്ങാനൊരുങ്ങുകയായിരുന്നു. കൂടണയാൻ വെമ്പുന്ന പക്ഷികളുടെ ആരവങ്ങൾക്കിടയിലൂടെ ഞാൻ കുറുമ്പയുടെ സാമ്രാജ്യത്തിലേക്കു കടന്നു.
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -7 :തേങ്ങാച്ചങ്ങാടം
അക്കങ്ങൾ മാത്രം ചിതറി വീഴുന്ന വ്യാപാരത്തെരുവിൽ… ആരും ആരെയും അറിയാത്ത, ജീവിതത്തിന്റെ വക്രരേഖകൾ വരച്ചിട്ട വഴിയിലൂടെ ഒറ്റക്കു നടക്കുകയായിരുന്നു ആ സ്ത്രീ. ഇടയ്ക്ക് ഓരോ കടയുടെയും മുന്നിൽ തൊഴുകൈയോടെ...
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -6 : മുദ്ഗല ജന്മങ്ങൾ
മുത്തശ്ശി പറഞ്ഞു തന്ന മഹാഭാരതകഥയിലെ മുദ്ഗല മുനിയെ ഓർത്തു പോയി. ആരെയും ശപിക്കാത്ത … ആരോടും ഭിക്ഷ യാചിക്കാത്ത മുനി. സഹജീവികൾക്കവകാശപ്പെട്ടതൊന്നും കവർന്നെടുക്കാതെയാണ് മുദ്ഗലനും മക്കളും ജീവിച്ചത്. കിളികൾ വയറുനിറഞ്ഞ്...
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -5 : തീയിൽ നടക്കുന്നവർ.
നഗരങ്ങളെല്ലാം പ്രഭാതങ്ങളിൽ ഗ്രാമങ്ങളാണ്. ആളനക്കങ്ങളും യന്ത്രമുരൾച്ചകളുമില്ലാതെ ശാന്തമായങ്ങനെ കിടക്കും. മാനസാന്തരപ്പെട്ട ദുഷ്ടനെപ്പോലെ തളർന്ന്. എട്ടു മണിയാകുമ്പോഴേയ്ക്കും കഥ മാറും.പിന്നെ നഗരം ഒരു യുദ്ധക്കളം പോലെയാണ്. ജീവിതമെന്ന മഹായുദ്ധം ജയിക്കാൻ പോരാടുന്നവരുടെ...
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -4 : നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം.
യക്ഷികൾ, ഭീതിദസൗന്ദര്യത്തിന്റെ ബിംബകല്പനകളാണ്. പാലപൂക്കുന്ന രാവുകളിൽ, പെയ്തിറങ്ങുന്ന നിലാവിലലിഞ്ഞ് മണ്ണിലേയ്ക്കൊഴുകിവീഴുന്നവർ. വിഫലമോഹങ്ങൾ വാറ്റിയെടുത്ത പ്രതീക്ഷകളുമായി പറന്നലയുന്ന ആത്മാക്കൾ. ബാല്യത്തിലെ സ്വപ്നങ്ങളിൽ കള്ളിപ്പാലകളോളം ഉയരത്തിൽ വളർന്നു നില്ക്കുന്ന കറുപ്പു വെള്ളച്ചിത്രങ്ങളായി യക്ഷികളുണ്ടായിരുന്നു.
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 3 : മറ്റക്കുഴിയിൽ പൗലോസും വിശ്വസുന്ദരി ക്ലിയോപാട്രയും
മറ്റക്കുഴിയിൽ പൗലോച്ചൻ മരിച്ചു. ഇന്നലെ രാത്രിയിലെപ്പഴോ. സ്വന്തം വീടിന്റെ പോർച്ചിൽ കിടന്ന്. ഇന്നു രാവിലെ പത്രക്കാരൻ സണ്ണിയാണ് ആദ്യം കണ്ടത്.
മക്കൾ വീടും പൂട്ടി കൊടൈക്കനാലിലേക്ക് ടൂറു പോയിരിക്കുകയായിരുന്നു. അപ്പനോട് അനിയന്റെ വീട്ടിലേക്കു പൊയ്ക്കൊള്ളാൻ...
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 2 മരിക്കാതിരിക്കാനുള്ള മരുന്ന്
പട്ടിണിക്ക് നെല്ലിക്കയുടെ രുചിയാണെന്നു ഞാനറിഞ്ഞത് സദാനന്ദനിലൂടെയാണ്. കയ്പ്പും ചവർപ്പും വിമ്മിഷ്ടത്തോടെ അനുഭവിക്കുകയും പിന്നീട് ഓർമ്മയുടെ തണുത്ത വെള്ളം കുടിക്കുമ്പോൾ മധുരിക്കുകയും ചെയ്യുമത്രെ. മുപ്പതുവർഷങ്ങൾക്കു ശേഷം ഇളവെയിൽപോലെ ചിരിച്ചുകൊണ്ട് അയാൾ ആ കഥ പറഞ്ഞു....
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 1 : കടത്തു തോണിക്കാരാ…
ഓർമ്മകളിൽ പഴയൊരു മഴക്കാലം.
ചുവന്നു കലങ്ങിയൊഴുകുന്ന പുഴ. നിറുത്താതെ പെയ്യുന്ന കർക്കിടകമഴ.
ആളുകൾ തിങ്ങിനിറഞ്ഞ്, ജലവിതാനത്തിനൊപ്പം ചാഞ്ചാടുന്ന ഒരു വള്ളം. വിടർത്തിപ്പിടിച്ച കുടകളുടെ കറുത്ത മേലാപ്പ്. അമരത്ത് തൊപ്പിക്കുട ചൂടി, തണുത്തു വിറച്ച് കടത്തുകാരൻ. അയാളുടെ...
തീവണ്ടി ചില ചില തുളകളിലൂടെ (മൂന്ന്)
തീവണ്ടികൾ എൻ്റെ ഓർമ്മകളിൽ നിന്ന് കഥകളിലേക്കും കഥകളിൽ നിന്ന് ഓർമ്മകളിലേക്കും പ്രവേശിച്ചിട്ടുണ്ട്. ഈ പ്രവേശങ്ങളുടെ ക്രമങ്ങളും രീതികളും വ്യത്യസ്തം, പക്ഷേ അവ സ്വയമൊരു സഞ്ചാര ഭൂപടം നിർമ്മിക്കുന്നു. ചിലപ്പോൾ ചരിത്രത്തിനും മനസ്സിനും ഇടയിലുള്ള...
കുതിരയുടെ വിരലുകൾ എണ്ണിയാൽ
ഷൂവുകൾ ധരിക്കുന്നവരിൽനിന്ന് കുതിരകളിലേക്ക് കടന്നാൽ തോന്നും, ഒരു ഫ്യൂച്ചറിസ്റ്റ് ഫാഷൻ ഡിസൈനറുടെ സൃഷ്ടിയല്ലേ കുതിരക്കുളമ്പ്? കുതിരകളിൽ നിന്ന് ഷൂവുകൾ ധരിക്കുന്നവരിലേക്ക് കടന്നാൽ തോന്നും, കുളമ്പുകളല്ലേ നമ്മുടെ പാദരക്ഷകളുടെ പ്രചോദനം? ആയിരിക്കാം, പക്ഷേ, നാമിന്നു...