Home Authors Posts by മോഹനൻ മൂലയിൽ

മോഹനൻ മൂലയിൽ

22 POSTS 0 COMMENTS
എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.

മോഹനം കവിതായനം -22 ദുരിതകാലം ..

പട്ടിണി വരട്ടി,യതിലുപ്പുമൊഴി കൂട്ടി ക്കുട്ടികളെയൂട്ടിടുമൊരിഷ്ടസഖിയാളേ ഇക്കിളിയുണങ്ങിയൊരു നിന്റെ കവിളത്തും നെൽക്കതിർ മണക്കുമൊരു കാറ്റു തഴുകുന്നു…!

മോഹനം കവിതായനം -21 വാഗ്ദേവത

അക,ത്താരു ചൊല്ലെ ന്നിടിക്കൊത്തുകേട്ട- ന്നകത്താരിലാദ്യത്തെ വെട്ടം കുരുത്തോ…

മോഹനം കവിതായനം -20 സ്വർഗ്ഗത്തേക്കാൾ സുന്ദരം

സല്പുഷ്പങ്ങൾ നിരന്ന നാട്ടുവഴിയും പാടങ്ങളും മേട്ടിലെ ക്കൽത്തൊട്ടിക്കകമേ കുളിച്ചു കുറുകിപ്പാറുംകിളിക്കൂട്ടവും

മോഹനം കവിതായനം -19 പ്രണയപർവം

ഓമൽച്ചുണ്ടുകൾനൊന്തിടാതെ,യിണതൻനെഞ്ചോടുചേർന്ന,ക്കിളി- പ്പൂവൻ പ്രാണസുഖപ്രസാദമധുരം നേദിക്കുമീ സന്ധ്യയിൽ

മോഹനം കവിതായനം -18 : സർഗ്ഗ വസന്തം.

ഈറൻമണ്ണിലുയിർത്തൊരിപ്രണയ ദാഹങ്ങൾക്കു തീർത്ഥത്തിനാ- യീരാവും മെനയുന്നു കാമനയൊടുങ്ങീടാത്തതണ്ണീർക്കുടം ഞാനെൻസർഗ്ഗവസന്തവല്ലരികളെക്കെട്ടിപ്പുണർന്നുത്സുകം തേനുണ്ണാൻ തുനിയുന്നു, കല്പവനിയിൽത്തത്തുന്നുപൂത്തുമ്പികൾ !

മോഹനം കവിതായനം -17 :പാർവതീ പരമേശ്വരം

ചൂടാ, നിന്ദുകലാവതംസ, മുടലിൽച്ചൂടുള്ള ചാരം, വിഷ- ച്ചൂടാറ്റാ ,നമരാപഗാപരിമള സ്നിഗ്ദ്ധാംബു ധാരാരസം കൂടെക്കൂടെ ഹിമാദ്രികന്യയരുളും ബിംബാധര സ്പർശനം പാടാം നിൻ ചരിതം ഭവാപഹമഹം വ്യാഘ്രാലയാധീശ്വര!

മോഹനം കവിതായനം -16 : രാഗവും വർണ്ണവും

പീലിക്കൂന്തൽ മിനുക്കി, നെറ്റിയിലെഴും ഗോരോചനം തൊട്ടെടു- ത്താലോലാരുണമേനിയൊന്നു തഴുകി സ്സായാഹ്നമന്ദാനിലൻ ചേലിൽപ്പത്മപരാഗഗന്ധമിയലും നിൻ ചുണ്ടിലെത്തേൻ കവർ - ന്നീലേ,നിസ്തുലഭാവസാന്ദ്രകവിതേ ഞാൻ നോക്കി നിന്നീടവേ ?

മോഹനം കവിതായനം -15 സർഗ്ഗോന്മാദം

ഈറൻമണ്ണിലുയിർത്തൊരിപ്രണയദാഹങ്ങൾക്കു തീർത്ഥത്തിനാ- യീരാവും മെനയുന്നു കാമനയൊടുങ്ങീടാത്ത തണ്ണീർക്കുടം ഞാനെൻ സർഗ്ഗവസന്തവല്ലരികളെക്കെട്ടിപ്പുണർന്നുത്സുകം തേനുണ്ണാൻ തുനിയുന്നു, കല്പവനിയിൽത്തത്തുന്നുപൂത്തുമ്പികൾ !

മോഹനം കവിതായനം -14 നിദ്ര

പീലിത്തണ്ടു നിരത്തിമേഞ്ഞൊ രഴകിൻകൂടാരമൊ, ന്നുള്ളിലായ് - ച്ചേലിൽത്താരകമുത്തുകോർത്ത മൃദുമഞ്ജീരം ചിരിക്കുംസ്വരം കോലത്തേന്മൊഴിയാൾക്കു കണ്ണെഴുതുവാൻ രാഗാഞ്ജനം നിദ്രതൻ- നീലച്ചെപ്പിലെടുത്തുനില്പു,രജനീതാരുണ്യലീലാവനം!

മോഹനം കവിതായനം -13 വൃന്ദാവനത്തിൽ ..

മയിൽച്ചന്തങ്ങൾ ചേക്കേറിയോ.. ചായച്ചെപ്പുമറിഞ്ഞൊര സ്തഗിരിതൻചിത്രപ്രഭാസാനുവിൽ !

Latest Posts

- Advertisement -
error: Content is protected !!