ലാലു ലീല

പരശതം ആരാധകരുടെ പലതരം ആത്മാവുകളെ ഒറ്റ ശരീരത്തിലേക്ക് ആവാഹിച്ചാൽ ആ രൂപത്തിന് ഇണങ്ങുന്ന രൂപവും പേരുമാണ് മോഹൻലാൽ. വിസ്മയം എന്ന ഒറ്റ വാക്കുമതി അദ്ദേഹത്തെ വിവരിക്കാൻ. അറുപത്തിനു മേൽ പ്രായമുള്ളവർ പോലും ലാലേട്ടാ എന്ന് വിളിക്കുന്ന മോഹൻ ലാലിനെ അദ്ദേഹത്തിന്റെ അമ്മയും അടുത്ത ചങ്ങാതിമാരും വിളിക്കുന്നത് ലാലു എന്നാണ്.

മോഹനം കവിതായനം -14 നിദ്ര

പീലിത്തണ്ടു നിരത്തിമേഞ്ഞൊ രഴകിൻകൂടാരമൊ, ന്നുള്ളിലായ് - ച്ചേലിൽത്താരകമുത്തുകോർത്ത മൃദുമഞ്ജീരം ചിരിക്കുംസ്വരം കോലത്തേന്മൊഴിയാൾക്കു കണ്ണെഴുതുവാൻ രാഗാഞ്ജനം നിദ്രതൻ- നീലച്ചെപ്പിലെടുത്തുനില്പു,രജനീതാരുണ്യലീലാവനം!

ചലിക്കാത്ത ചലച്ചിത്രങ്ങൾ – 1 : മാൻകുരുന്നുകൾ

ദൃശ്യങ്ങളുടെ ആവർത്തനം ! വാഴയിലയിൽ, നിശ്ച്ചേതനമായി കിടന്ന മാൻകിടാവിനെപ്പോലെ വേറൊരു കുരുന്ന്. ഇവളുടെ സ്വർണനിറമുള്ള ദേഹത്ത് വട്ടപ്പുള്ളികളില്ല. പക്ഷെ,കണ്ണുകൾ വൈരക്കല്ലുകൾ തന്നെയാണ്. അവൾ മന്ദഹസിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ..

മോഹനം കവിതായനം -13 വൃന്ദാവനത്തിൽ ..

മയിൽച്ചന്തങ്ങൾ ചേക്കേറിയോ.. ചായച്ചെപ്പുമറിഞ്ഞൊര സ്തഗിരിതൻചിത്രപ്രഭാസാനുവിൽ !

മോഹനം കവിതായനം -12 എന്റെ സ്വർഗ്ഗം

മുറ്റത്തങ്ങു കരിക്കൊടിക്കിടയിലും തൈമുല്ലതന്മേലെയും ചിറ്റാടത്തണലത്തുമാർത്തു കളിയാ ടീടുന്നു പൂത്തുമ്പികൾ

മോഹനം കവിതായനം -11 : കാഴ്ചയ്ക്കപ്പുറം

'സ്വപ്നവില വീണ്ടുമിടിയുന്നു ' പുലരിയ്ക്ക- പ്പത്രമെറിയുന്ന ചെറുകാറ്റു മൊഴിയുന്നു കൽക്കരിനിറം കലരുമർദ്ധനിശ ഹൃത്തിൽ കുത്തിയ കിനാക്കൊടികളെത്രയിനി ബാക്കി!

മോഹനം കവിതായനം -10 ചുറ്റും കാണുന്നത്

നിത്യമത്തെരുവുതന്റെ കണ്ണുനീ- രുപ്പിലിട്ടു കഴുകിത്തുടച്ചതാം സ്വപ്നമല്ലി, മധുശാലകൾക്കകം തൊട്ടുകൂട്ടുവതിനായ്ക്കൊടുപ്പതും?

മോഹനം കവിതായനം -9 പുഴ

വെളിച്ചംപിറക്കും കിഴക്കിന്റെമേട്ടിൽ- ത്തുടുക്കുന്നുമേഘങ്ങ ളെന്തെന്തുചന്തം വെളുക്കുമ്പൊ, ളാരാരു മെത്താത്തദൂരെ - പ്പുഴയ്ക്കൊത്തുനീന്താൻ നിലയ്ക്കാത്തമോഹം!'

മോഹനം കവിതായനം -8 പ്രണയ മധുരം

നീലക്കാറിൻ കരിനിര കളിക്കുന്നു വിണ്ണിൻ തടത്തിൽ ചാരെപ്പൂവൻമയിലുകൾ നിരക്കുന്നു നൃത്തം തുടങ്ങാൻ നാഭിപ്പൂവിൽ പ്രണയമധുപം തേൻതിരക്കുന്നു രാധേ..

മോഹനം കവിതായനം -7 കൊറോണ

തത്തും വാക്കുകൾ ചത്തുവീണുചിതറും കണ്ഠത്തിൽ,നാസാന്തരം- കത്തിപ്പൊട്ടുമിടയ്ക്കിടയ്‌ക്കു, ദഹനച്ചൂടേറ്റുവാടും മുഖം

Latest Posts

error: Content is protected !!