കാട് കാതിൽ പറഞ്ഞത് – 18
തിരുവനന്തപുരത്തു നിന്നും അതിരപ്പിള്ളിയിലേക്കുള്ള ഒരു കാർ യാത്രയാണ്. കൂടെ എൻ്റെ പ്രിയ സുഹൃത്തും വനം വകുപ്പ് ജീവനക്കാരനുമായ വള്ളക്കടവ് റഷീദും വാവ സുരേഷുമുണ്ട്. നിരവധി സീരിയൽ കഥകളും ഗാനങ്ങളുമൊക്കെ എഴുതുന്ന സഹൃദയനായിരുന്ന റഷീദ് ഇന്ന് ജീവിച്ചിരിപ്പില്ല. വാവയുമായി ഉറ്റ സൗഹൃദം.
കാട് കാതിൽ പറഞ്ഞത് – 17
ധനുമാസം ആയാൽ ശബരിമലക്കാടുകൾ മകരജ്യോതി കാണാൻ ഒരുങ്ങിത്തുടങ്ങും. തമിഴ് കലണ്ടർ പ്രകാരം മാർഗഴി മാസമാണിത്. അവരുടെ വിശ്വാസപ്രകാരം ഭൗതിക കാര്യങ്ങൾക്ക് അവധി നൽകുകയും ആധ്യാത്മികതയിലേക്ക് മനുഷ്യൻ്റെ ശ്രദ്ധ എത്തേണ്ടതുമായ കാലം.
കണ്ണട മാറാം, കാഴ്ചകൾക്കു തെളിച്ചം വരട്ടെ…
കാലം മാറിമറിഞ്ഞപ്പോൾ വിവാഹം ഒരു അവശ്യകാര്യമാണോ എന്ന് യുവതലമുറ സംശയം ഉയർത്തിത്തുടങ്ങിയിരിക്കുന്നു. അന്ന് അടുക്കളയിൽ ജീവിതം ഹോമിച്ചവർ ഇന്ന് ജീവിതത്തിൻ്റെ അവസാന ലാപ്പിലാണ്. അവരാണ് ഇന്ന് തൊണ്ണൂറും നൂറും കടന്നിരിക്കുന്നവർ.
കാട് കാതിൽ പറഞ്ഞത് – 16
ഇക്കുറി ആനക്കാര്യമല്ല, അപാരമായ ആ ശരീരത്തിൽ പ്രകൃതി ചേർത്തുവെച്ച പരമമായ ദാരിദ്രത്തിൻ്റെയും പരിമിതികളുടെയും ആവലാതികളാണ് പറയാനുള്ളത്.
കാട് കാതിൽ പറഞ്ഞത് – 15
AC കാട്ടിലേക്ക് നടന്നുകയറുമ്പോൾ ഉടലിൽ മാത്രമല്ല, ഉളളിലും നനുത്ത മഞ്ഞുമണികൾ പറ്റിച്ചേരുന്നുണ്ടായിരുന്നു. അഞ്ച് മണിക്കൂറായി കാട്ടിലൂടെ നടക്കുകയാണ്.
കഥാവിചാരം-16 : ഇ.പി. ശ്രീകുമാറിന്റെ ‘പ്രതീതി’
എന്തുകൊണ്ടാണ് മനുഷ്യൻ സാങ്കല്പിക ലോകങ്ങളിലേക്ക് കുടിയേറപ്പെടുന്നത്? യഥാർത്ഥ ലോകത്ത് അവന് ലഭിക്കുന്ന കാഴ്ച കേൾവി - അനുഭവങ്ങളിൽ നിന്ന് ഭിന്നമായി വിചിത്രവും മായികവുമായുള്ള കാഴ്ചകളും സങ്കല്പങ്ങളും അവിടെ കാത്തിരിക്കുന്നു എന്നുള്ളതാണ്...
കാട് കാതിൽ പറഞ്ഞത് – 14
മേടമെത്തും മുമ്പേ കാട്ടുകൊന്നകൾ വിഷുക്കണിയൊരുക്കി കാത്തിരിക്കാറുണ്ട്. ഒരു പച്ച ഇലപ്പുഴു മഞ്ഞപ്പാപ്പാത്തിയിയി ഉടലഴക് മാറുന്നതുപോലെ കൗതുകകരമാണത്. കറുത്ത വനമണ്ണിൽ കുരുത്ത പച്ചപ്പുൽപ്പരപ്പിൻ്റെ മാറിൽ അപ്പോൾ പുത്തൻ സ്വർണ്ണത്താലിപോലെ കൊന്നപ്പൂവിതളുകൾ പതിഞ്ഞുകിടക്കുന്നുണ്ടാകും.
കാട് കാതിൽ പറഞ്ഞത് – 13
പല അധ്യായങ്ങളിലായി ഞാൻ കാടിൻ്റെ കഥകൾ പറയുന്നുണ്ട്. ഒന്നുചോദിക്കട്ടെ, എത്രപേർ വനയാത്രകൾ നടത്തിയിട്ടുണ്ട് ? കാട്ടിലൂടെ കുറച്ചേറെ നടക്കണം എന്ന ആഗ്രഹത്തോടെയുള്ള യാത്രകൾ ?
രേഖയുടെ നോവൽ പഠനങ്ങൾ – 12 : കത്തിയെരിയുന്ന മനുഷ്യാവകാശങ്ങൾ
നോവലെഴുത്തിൻ്റെ പതിവുശീലങ്ങളെയും സമ്പ്രദായങ്ങളെയും നിരസിക്കാതെ, ഒരു പ്രത്യേകവംശത്തിൽ പിറന്നുപോയതിൻ്റെ പേരിൽ ഒരു ജനത അനുഭവിക്കുന്ന കൊടിയപീഡനത്തിൻ്റെ കഥയാണ് കഥാകാരി പറയുന്നത്.
പട്ടിണിക്കാരൻ്റെ സ്വപ്നങ്ങളുമായി ജീവിക്കുന്ന കുബേരന്മാർ!
അതെ, ഒട്ടും അതിശയോക്തിയില്ല ഇക്കാര്യത്തിൽ. പണമുണ്ട്, അത് ഫിക്സഡ് ഡെപ്പോസിറ്റ് ആയും സ്വർണമായും ബാങ്കിൽ സുരക്ഷിതമായിരിപ്പുണ്ട്. എന്നാലോ ഒരു യാത്ര ചെയ്യില്ല, ആ പഴയ മാരുതികാർ ഒന്നു മാറ്റില്ല, വീട്ടിലെ ഡോർമാറ്റ് കീറിപ്പിന്നിപ്പോയാലും പുതിയതു വാങ്ങില്ല.