പോലീസ് ഡയറി-6 : മാനസാന്തരം വന്ന ഒരടി
2006 നവംബർ മാസം. പാടിച്ചാലിൽ ഒരു വലിയ വോളിബോൾ ടൂർണമെന്റ് നടക്കുന്നു. എല്ലാ വർഷവും നടക്കുന്ന ആ ടൂർണമെന്റിന്റെ ഭാഗമാകുവാൻ അന്നത്തെ പെരിങ്ങോം എസ്ഐ ആയിരുന്ന എനിക്കും സാധിച്ചു.
കഥാവിചാരം-4 : മോള് ( എസ് ആർ ലാൽ )
ഗ്രന്ഥാലോകത്തിൽ വന്ന ശ്രീ.എസ്.ആർ ലാലിന്റെ 'മോള് 'എന്ന കഥയുടെ ഇതിവൃത്തം ഇതുപോലെ ചിലരുടെ യാത്രകളും ജീവിതവും യാദൃശ്ചികതകളുമൊക്കെത്തന്നെയാണ്.
പോലീസ് ഡയറി-5: രുഗ്മിണി അമ്മാൾ
നാട്ടിലെങ്ങും പ്രളയമുണ്ടായില്ലങ്കിലും എല്ലാ മഴക്കാലത്തും വെള്ളം കയറുന്നതു കൊണ്ട് കുറച്ച് ദിവസത്തേക്കെങ്കിലും മഴക്കാലത്ത് കൂടൊഴിയേണ്ടിവരുന്ന ഒരു പോലിസ് സ്റ്റേഷനിൽ രണ്ട് മൂന്ന് വർഷം ജോലി ചെയ്തിരുന്നു.
കഥാവിചാരം-3 : പരിഹാര സ്തുതികൾ ( ഉണ്ണികൃഷ്ണൻ കിടങ്ങൂർ )
ഭാഗം ഒന്നിൽ പോലീസുകാരൻ കഥ പറഞ്ഞു തുടങ്ങുന്നു. അയർലണ്ടിൽ നിന്നും നാട്ടിലെത്തുന്ന പഴയ സഹപാഠി മെറ്റിൽഡക്കുവേണ്ടി ലീവെടുക്കുന്ന അയാൾ ഒരു ദിവസം രാത്രി 'വെളീന്നു നിലാവ് കലങ്ങിയ രാത്രിയും പാലപ്പൂവിന്റെ മണവും' ആസ്വദിച്ചുകൊണ്ട് അവൾക്കൊപ്പം ചെലവിടുന്നു.
പോലീസ് ഡയറി-4 : മിന്നുന്നതെല്ലാം പൊന്നല്ല
1991-94 കാലം. ഞാനന്ന് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളാണ്. മൂവാറ്റുപുഴ സ്റ്റേഷനിലെ പ്രധാന ഡ്യൂട്ടികളിൽ ഒന്ന് പ്രതി എസ്കോർട്ട് ആണ്. ഒന്നുകിൽ വിചാരണ തടവുകാരെ സ്ഥലം സബ്ബ് ജയിലിൽ നിന്ന് കോടതികളിൽ കൊണ്ടു പോകണം.
കഥാവിചാരം-2 : കോന്ദ്ര ( ഇളവൂർ ശശി )
പഴയകാലത്തെ ഉച്ചനീചത്വങ്ങളുടെ അടയാളങ്ങൾക്കൊപ്പം വറ്റിപ്പോയ നന്മയുടെ സന്ദേശം കൂടി പേറുന്നു ഈ കഥ. ഭാഷാലാളിത്യമാണ് ഇളവൂർ കഥകളുടെ പ്രത്യേകത. ജീവിതഗന്ധിയായ ഒരു കൂട്ടം കഥകളുടെ സമാഹാരമാണ് 'കോന്ദ്ര' എന്ന പേരിൽത്തന്നെ പുറത്തിറങ്ങിയത്.
പോലീസ് ഡയറി-3 : അഹങ്കാരത്തിന്റെ മാധ്യമ വേഷങ്ങൾ
സമൂഹത്തിന്റെ ഏതു മേഖലയിലും പുഴുക്കുത്തുകൾ ഉണ്ട് എന്ന ബോധ്യത്തോടെ, മാന്യരിൽ മാന്യരായ എന്റെ നല്ല മാധ്യമ സുഹൃത്തുക്കൾക്ക് എന്നോട് അനിഷ്ടം തോന്നരുത് എന്ന ആമുഖത്തോടെ…
കഥാവിചാരം -1 : ദേശീയമൃഗം ( സന്തോഷ് ഏച്ചിക്കാനം)
കടുവ കാടു വിട്ടിറങ്ങി. നാട്ടുകാർ ഭയപ്പാടിലാണ്. പക്ഷേ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സുരേന്ദ്രൻ നായർക്ക് കടുവയെ പിടിക്കുന്നത് ഇഷ്ടമില്ല. കാരണംകടുവ ഭാരതത്തിന്റെ ദേശീയ മൃഗമാണ്.
പോലീസ് ഡയറി-2 : അമ്മയുടെ കൊലപാതകം
ഒരു ദിവസം രാവിലെ ഉദ്ദേശം 22 വയസ്സ് പ്രായമുള്ള ഒരു യുവാവ് സ്റ്റേഷനിൽ വന്നു. തന്റെ അമ്മയെ രണ്ടു ദിവസമായി കാണുന്നില്ല, ബന്ധുക്കളുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയിട്ടും വിവരങ്ങളൊന്നും കിട്ടാത്തതിനാൽ ഒരു പരാതി നൽകാൻ വന്നതാണെന്ന് പറഞ്ഞു.
പോലീസ് ഡയറി-1 : ഉളിയത്തടുക്ക
ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.