പൊതിച്ചോറ്

കണ്ടിട്ടേയില്ലാത്ത വീടുകളിലെ രുചി വിഴുങ്ങി വട്ടത്തിലിരുന്ന് തിന്നുന്നവർക്കിടയിലെ ചിരികൾ കണ്ടുനിൽക്കുമ്പോൾ എത്രയെത്ര കൈകളാണ് നമ്മളെ കടന്നുപോവുന്നത്   ഒരായിരം പേർ ഒരുമിച്ചിരുന്ന് പൊതിച്ചോറ് കഴിക്കുന്നിടത്തേക്ക് പോകണം. എന്തൊക്കെ തരം മണങ്ങൾ,  രുചികൾ. എത്രയെത്ര വീടുകളിൽ കിടന്നു പൊട്ടിയ കടുകുമണികൾ പല കടലുകളിൽ നിന്നും കയറിവന്ന് പല വീടുകളിൽ വെന്ത് തിളച്ച...

രാവിൻ തേരിലൊരു പ്രണയം

രാത്രിയിൽ ഉറങ്ങാത്തവരുടെ മൗനം ഒരുതരം സംഗീതമാണ്. നിങ്ങളവരെ പ്രണയിച്ചിട്ടുണ്ടോ? നിശ്ചലതയുടെ ചലനം കുറിക്കുന്നവരുടെ മനസ്സിന്റെ അടിത്തട്ടിൽ വിശപ്പും ദാഹവും നിറയ്ക്കേണ്ട കോപ്പകൾക്കായിവർ യാചിച്ചു കൊണ്ടേയിരിക്കും. അവർക്കിടയിൽ ഓർത്തുവയ്ക്കാൻ ഒരോർമ്മപോലുമില്ലാത്ത ശൂന്യമായവന്റെ മനസ്സിൻ ഭ്രമണം എനിക്കനുഭവമായി. അതിൽ സ്നേഹത്തിന്റെ അനുഭവത്തിലൂടെ...

ചുമര്, മതിലിനോട് ഇങ്ങനെ…

അവർ, ജോലിക്കാരിയോ, എഴുത്തുകാരിയൊ അല്ല. അയലത്തെയൊരു വീട്ടമ്മ. രണ്ടോ മൂന്നോ ഉള്ള കുഞ്ഞുങ്ങൾക്ക് മൂന്നു നേരം അന്നം വിളമ്പിയും നേരം വിട്ടു വരുന്ന കണവനെ കാത്തും വയസ്സായവൾ. ഉണക്കാനിട്ട, പുഴുങ്ങിയ നെല്ല് പെറുക്കാൻ വരുന്ന കോഴികളെ ഇടം കൈ കൊണ്ട് ആട്ടിയും, അടുക്കള മുറ്റത്ത് വലംകൈ കൊണ്ടവർക്കു വെന്ത...

തിരിച്ചറിവ്

"ഉയരം നിനക്കായി കാത്തിരിക്കുന്നു മുന്നിൽ, ഉണ്ടായിരിക്കില്ലുണ്ണീ മുത്തച്ഛനന്നീ മണ്ണിൽ.... ഒത്തിരിക്കാലം !  വയ്യാ.... കിടക്കാനുണ്ണീ, പോവാൻ തിടുക്കം,  മുത്തശ്ശിത- ന്നരികത്തെത്തീടുവാൻ ..." നിറകണ്ണുകൾ നീറും നോവുമായ് ചുറ്റും നിൽക്കേ, നിറദീപത്തിൽ നാളം പതിയെപ്പൊലിഞ്ഞുപോയ്. വാക്കിനെ പ്രാണൻപോലെ നിനയ്ക്കും  മുത്തച്ഛനാ- വാക്കുകൾ പാലിച്ചന്നാ പടികൾ ഇറങ്ങിപ്പോയ്....... പിന്നിലായ്  മൂകം,തേങ്ങീ ഞാറ്റുവേലയും പോയി ; മണ്ണിതിൽ പതിക്കുന്ന തൂമ്പതൻ ഗാംഭീര്യവും..! ചെളിയോടൊപ്പം,  ചേറും കുതിരും കുപ്പായത്തിൻ നിറവും, ...

ദി കേരള ഗോൾഡൻ ബാക്ഡ് വുഡ് പെക്കർ

വിഷുപ്പിറ്റേന്നുണരുമ്പോളുള്ളിൽ ഉഷസ്സില്ല, ശുദ്ധമാം ശൂന്യത വിളിച്ചുണർത്തുന്നു ജനാല ച്ചില്ലിൽ തലതല്ലിച്ചുവന്ന മരംകൊത്തി തൻ മുഖം ചില്ലിൽ കാണുമ്പോളിന്നുവരെ തിരഞ്ഞ ശത്രു മുന്നിലുയിരാകുന്നു അങ്ങോട്ടു കൊത്തുന്നതൊക്കെയും തിരിച്ചിങ്ങോട്ടും കിട്ടുമ്പോൾ അവനവനോടുള്ള യുദ്ധത്തിൽ അസ്തപ്രജ്ഞനാം വില്ലാളിയായി തെല്ലിട നെല്ലിക്കൊമ്പിൻ തേർത്തട്ടിൽ ചിന്താമഗ്നൻ കാറ്റിലേതോ ഗീത കേട്ടുണർന്ന് പിന്നെയും ചില്ലിൻ കുരുക്ഷേത്രത്തിൽ ഞാണൊലിയുതിർക്കുന്നു. കണ്ണു തിരുമ്മി ഞാൻ നിലക്കണ്ണാടി...

ഒറ്റഹൃദയങ്ങള്‍

ഒറ്റപ്പെടുന്ന ഹൃദയങ്ങളെ അടുത്തറിഞ്ഞിട്ടുണ്ടോ അവരെപ്പോഴും ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും ഏതാള്‍‍ക്കുട്ടത്തിലും കാണും പുഞ്ചിരിക്കുന്ന ഹൃദയവുമായവര്‍ അവരുടെ മിഴികളിലേക്ക് ഉറ്റുനോക്കിയിട്ടുണ്ടോ നോക്കിയാല്‍കാണാം, പെരുമഴപെയ്യുന്ന നേരവും ആ വേലിയേറ്റങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന മിഴികളെ ചിരിയിലൊതുക്കാന്‍ ശ്രമിക്കുന്നത് അവരെപ്പോഴും ഒരു തോടിനുള്ളിലേക്ക് തങ്ങളുടെ സ്വപ്നങ്ങളെ പൂഴ്ത്തി വെയ്ക്കും, പുറമേ സന്തോഷമഭിനയിച്ച് ആര്‍ത്തു...

അദൃശ്യദേവത

ആദ്യമായി കണ്ടുമുട്ടിയ വിശുദ്ധദിനത്തിൽ നാമിരുവരും മൂകരായിരുന്നു. മുറിവുകളിൽ നിന്നും രക്ഷനേടി, മരച്ചില്ലകളിൽ അഭയം തേടി പരസ്പരം ധാരണ വളർത്താനുള്ള ഉപായമായിരുന്നില്ല മൗനം  കൊണ്ടുള്ള വഴിപാടുകൾ. ഹൃദയസ്പന്ദനങ്ങളിൽ നിന്നും, നാവിൽനിന്നും പകരുന്ന തണുത്താത്മാക്കളുടെ നിശ്വാസമല്ല നമ്മെ ഒരുമിപ്പിക്കുന്നതു. നിഷേധിക്കാൻ വയ്യാത്ത ഏതോ മാന്ത്രിക മധുര ചുണ്ടുകളുടെ ഐക്യതയാകാം  നമുക്കിടയിൽ. ഒരിക്കലുമുരുകാത്ത കൂറ്റൻഗോപുരത്തിൽ, പകലിന്റെ വെളിച്ചത്താൽ നീയെന്നെ ജീവിതവസ്ത്രമണിയിച്ചു . അദൃശ്യദേവതയുടെ സ്പർശനത്താൽ...

മാറ്റൊലി

പഴയ പാട്ടിൻ സുഗന്ധമേറുന്നൊരു പുതിയ  ഭൂമിതൻ സൗഗന്ധികങ്ങളിൽ പകലുകൾ അഗ്നി തൂവുന്ന ഗ്രീഷ്മത്തി- നുലകളിൽ വീണു സൂര്യൻ ജ്വലിക്കവെ ! വഴി നടന്നു നീങ്ങീടും ഋതുക്കളിൽ നറു നിലാവിൻ്റെ സ്വാന്തനസ്പർശനം കുതിരകൾ അശ്വമേധം നടത്തുന്നു കവിതകൾ മൂന്നു ലോകം ജയിക്കുന്നു സിരകളിൽ ഗന്ധമാദനം പൂക്കുന്നു മൊഴികളിൽ...

പനിച്ചൂട്

വെയിലുച്ചിയിലാളി- ക്കടുംവർണ്ണങ്ങൾ തേച്ചപൂവാടിതോറും ജ്വരത്തിൻ ജ്വലിക്കുന്ന ചിറകുംപേറിഞാനലയവേ.......... വെൺകപോതമുണ്ടൊന്നു കുറുകിപ്പതുങ്ങിയാ മച്ചകത്തിൻമേലെ കൺപൂട്ടിയിരിക്കുന്നു, എത്തിടാറുണ്ടെന്നും വാതിൽപ്പടിയിൽ പ്പകർന്നൊരാ പങ്കു- പറ്റുവാൻ,പിന്നെ യുമ്മറപ്പടിയിലെ യിത്തിരിതണലിലൊ ന്നിളവേൽക്കുവാനായി. നിൻകരതലംവിദ്യുൽ രേണുപോൽതട്ടുന്നേര മുറക്കം നടിക്കവേ, ജ്വരത്തിൻ വിഷജ്വാല ജ്വലിക്കും ഞരമ്പുകൾ പിടയുന്നൊരു തണു തനുവിൽപ്പടരുന്നു. മോഹമീത്തിളക്കുന്ന പനിച്ചൂടിലുരുകി യൊരു നീലപ്പട്ടംപോൽ വാനത്തിൻറെനെറുക തേടിത്തേടിയലയാൻ...

രണ്ട് വെയിലുകൾക്കിടയിൽ

രണ്ട് വെയിലുകൾ ഒത്തുകൂടുമ്പോൾ തലേന്ന് പെയ്ത മഴയെ കുറിച്ച് വാചാലരാവും... മഴ കാരണം കാണാൻ പറ്റാതിരുന്ന നേരങ്ങളെ കുറിച്ച്... തിരഞ്ഞ് തിരഞ്ഞ് അവസാനം കണ്ട വഴിയിൽ ചെന്നതും , അവിടെ തളർന്ന് വീണതും നോവോടെ ഓർക്കും... ഒരു ബന്ധത്തിനേറെയും പേരിടാതെ പരസ്പരം കണ്ണ് തുടക്കും.. ഒരു തുടിപ്പ്  മാത്രം ബാക്കിയാക്കി , പിരിയാൻ നേരം കണ്ണ് കൊണ്ട് മാത്രം യാത്ര പറയും... കരിയിലയിൽ തട്ടി ശബ്ദമുണ്ടാകുമ്പോൾ പതിയെ...

Latest Posts

error: Content is protected !!