തമ്പുരാൻ കയം

ഭും! അന്തരീക്ഷത്തെ   പിടിച്ചുകുലുക്കി ,  പ്രകമ്പനം  കൊള്ളിച്ച് ,  ഒരു   പ്രചണ്ഡമായ സ്ഫോടനശബ്ദം! പൊന്നന്‍  ഞെട്ടിയുണര്‍ന്നു. കരിങ്കല്‍ക്വാറിയിൽ  വീണ്ടും  അപകടമോ? അതിന് അവിടെ സമരമല്ലേ? ചാരിയിരുന്ന ചെറ്റവാതിൽ തുറന്ന്  പൊന്നൻ പുറത്തിറങ്ങി. വെയിൽ സ്വർണനിറം വെടിഞ്ഞ്  ജ്വലിക്കാൻ തുടങ്ങിയിരിക്കുന്നു.  പത്തുമണി കഴിഞ്ഞിട്ടുണ്ടാവണം.  മുറ്റത്തെ കൊന്നത്തെങ്ങിൻറെ  നിഴൽ  വെട്ടുവഴിയി-ലെത്തിയിരിക്കുന്നു. ഇവളെവിടെപ്പോയി? ചന്തയിലായിരിക്കുമോ? വരാന്തയുടെ മൂലക്കഴുക്കോലിൽ കെട്ടിത്തൂക്കിയിട്ടുള്ള പാളത്തൊട്ടിയിൽ നിന്നും  ഒരുനുള്ള് ഉമിക്കരിയുമെടുത്തുകൊണ്ട്  പൊന്നൻ  പുഴയിലേയ്ക്ക് നടന്നു. അന്തരീക്ഷത്തിൽ  എന്തെങ്കിലും മുഴക്കമുണ്ടോ? ഇല്ല. പുഴക്കരയിൽ ചീട്ടുകളിക്കുന്നവരുടെ മുഖങ്ങളിലും ഭാവവ്യത്യാസങ്ങളില്ല....

സ്വാതന്ത്ര്യങ്ങൾ

തലേന്ന് ‘വീണ്ടുമൊരു സ്വാതന്ത്യ്രദിനം കൂടി സമാഗതമായിരിക്കുന്നു’ - പ്രമുഖ പത്രങ്ങളിലെ എഡിറ്റോറിയൽ വാചകം കടമെടുത്ത് പറയുകയാണെങ്കിൽ അങ്ങനെ. സ്വാതന്ത്ര്യദിനം ആഘോഷിക്കണം. ഒരു കൂട്ടർ തീരുമാനിച്ചു. അതും പതാകയുർത്തി, ദേശീയഗാനം ആലപിച്ചു തന്നെ. ആർക്കൊക്കെയോ എന്തിനൊക്കെയോ...

ഫ്രോഗിന്റെ സ്പെല്ലിങ്ങ്

പഴയ പ്രൈമറി സ്കൂളിന്റെ തിണ്ണയിൽ നിന്ന് നാൽപ്പത് വർഷം അപ്പുറമുള്ള ഓർമകളിൽ തിരഞ്ഞു,ഉറഞ്ഞുപോയ ഓർമകളിൽ നിന്നു അഗ്നി കത്തിക്കാനുള്ള ശ്രമം, തെളിയാത്ത ഓർമകളുടെ പാളികൾക്കിടയിൽ നിന്ന് മകന് ന്റെ ചോദ്യം എന്നെ ഉണർത്തി. ‘അച്ഛാ...

പുകച്ചുരുള്‍

പ്രഭാതം പുലരുന്നതിന് മുമ്പേ ചൗധരി മരണപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന കരച്ചിലിനു ശേഷം ആത്മനിയന്ത്രണം വീണ്ടെടുത്ത അദ്ദേഹത്തിന്‍റെ ഭാര്യ ചൗധരിയാന്‍ പള്ളി മൊല്ല ഖൈറുദ്ദീനെ കൂട്ടിക്കൊണ്ടുവരാന്‍ വേലക്കാരനെ ചുമതലപ്പെടുത്തി. മൊല്ലയോട് മരണത്തെ കുറിച്ച് ഒരക്ഷരം...

കയർ

ന്യൂ ബീച്ചിൻ്റെ  ഓരത്ത് കടൽകാക്കകൾ ഒന്നും പൂജ്യവുമായി വന്ന് പാറ്റേണുകൾ ഉണ്ടാക്കുന്നത് ടൈം ലാപ്സായി പകർത്തുന്നതിനിടെയാണ് ജമീല ആദ്യമായിട്ട് എന്നോടൊരു ചോദ്യം ചോദിക്കുന്നത്. "എന്നു തൊട്ടാണ് പിറന്നാളുകളെ ഇഷ്ടപ്പെടാതിരുന്ന് തുടങ്ങിയത്?" തിരയടുത്തേക്കെത്തുമ്പോൾ പറന്നു പൊങ്ങാൻ ശ്രമിച്ച്...

വിഷുക്കൈനീട്ടം

ചെറ്റക്കുടിലിന് പകരം ചെത്തിത്തേക്കാത്ത ചെറിയൊരു വാർപ്പ് വീട്. ഉമ്മറക്കോലായിൽ തന്നെ കിട്ടനിരിപ്പുണ്ട്. ഞാൻ നേരെ ചെന്ന് അവന് മുന്നിലായി നിന്നു. അവിടവിടെ നരച്ച രോമങ്ങൾ തെറിച്ചു നിൽക്കുന്നുവെന്നല്ലാതെ കുട്ടിക്കാലത്തെ മുഖത്തിന് മാറ്റമൊന്നുമില്ല. തൂവെള്ള...

നീലക്കുറിഞ്ഞി

സ്യൂയിസൈഡം എന്നൊരു ലാറ്റിൻ വാക്കുണ്ടെന്നും അതിൽ നിന്നാണ് സൂയിസൈഡ് എന്നൊരു വാക്കുണ്ടായെതെന്നും അവന്തികയ്ക്ക്  അന്നറിയില്ലായിരുന്നു. പതിനെട്ട് ശിശിരകാലങ്ങളുടെ പക്വതയിൽ മൈക്കിൾ കണ്ണിംഗ് ഹാമിൻ്റെ 'ദി അവേഴ്സ്' എന്ന പുസ്തകമോ ഗോഥേയുടെ 'ദി സോറോസ്...

ഹജീറ ഗാവിലെ പെൺകുട്ടി

രാത്രി നന്നായി ഉറങ്ങാത്തതിന്റെ ക്ഷീണം കൊണ്ട് മയങ്ങി കിടക്കു കയായിരുന്നു അയാൾ. അതിനിടയിലാണ് പുറത്ത് ആരോ വിളിക്കുന്ന ശബ്ദം കേട്ടത്. കുറച്ചുനേരം കൂടി കിടന്നുറങ്ങിയിട്ട് വീണ്ടും നൈറ്റ് ഷിഫ്റ്റിനു ജോലിക്കു കയറാനുള്ളതാണ്. അതിനിടയിൽ. ശല്യപ്പെടുത്തിയതിൽ...

നിരാശപ്പെടാത്തവരുടെ ലോകം

ഉറക്കം മുറിഞ്ഞു പോകുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. കണ്ടുകൊണ്ടിരുന്ന രസമുള്ള സ്വപ്നത്തിന്റെ ബാക്കി ഇനി എപ്പോൾ കാണും എന്ന സ്വൈര്യക്കേട് കുറച്ച് നേരം..അല്ല കുറച്ചധികം നേരം ഉണ്ടാവുകയും ചെയ്യും. ആദ്യം വിളിച്ചത്...

ഭ്രമണം

( ആഗോള വത്ക്കരണത്തിന്‍റെ ഭാഗമായി ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും കോര്‍പ്പറേറ്റ് പ്രതിനിധികള്‍ ചേര്‍ന്ന് ഈ ഭൂമിയെ ഇല്ലാതാക്കുകയാണ്. അവരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് അവരുടെ പിണിയാളുകള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ ഭൂമിയുടെ അധിപന്മാരായി എല്ലാം അവരുടെ നിയന്ത്രണത്തിലേക്ക്...

Latest Posts

error: Content is protected !!