ഒരു മിനുറ്റ് ക്ഷമിക്കുക! സാധ്യമോ?
എന്തെങ്കിലും പറയാനോ പ്രവര്‍ത്തിക്കാനോ തിടുക്കപ്പെടുന്നവരോടും തിടുക്കപ്പെടുത്തുന്നവരോടും നാം ചിലപ്പോള്‍ പറയും, "ഒരു മിനുറ്റ് ക്ഷമിക്കുക."
നമ്മുടെ വാക്കുകള്‍ അവര്‍ക്ക് സ്വീകാര്യമാകുമോ? സ്വീകാര്യമായാല്‍പ്പോലും അറുപതു നിമിഷങ്ങളോളം ക്ഷമാപൂര്‍വം പിടിച്ചു നില്‍ക്കുകയെന്നത് അവരുടെ നിയന്ത്രണത്തിലുള്ളൊരു പെരുമാറ്റ സാധ്യതയാണോ?...
ഏഴു പാപങ്ങളില്‍ ഒന്ന്
ഓര്‍മ്മകളുടെ പ്രകൃതവും രഹസ്യവും എന്തെന്നും, ഓര്‍മ്മകള്‍ എപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അറിയാവുന്നൊരു മന:ശാസ്ത്ര വിദഗ്‌ദ്ധന്‍ മറ്റൊരു വ്യക്തിയുടെ ഓര്‍മ്മയിലെ തകരാറു കാരണം ഒരു കോടതിയിലെ പ്രതിക്കൂട്ടില്‍...
എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെ
പ്രക്ഷുബ്ധങ്ങളായ ആശയങ്ങള്‍ക്കും തീപിടിപ്പിച്ച ചിന്തകള്‍ക്കുമൊപ്പം പ്രതിഫലമാഗ്രഹിക്കാത്ത പരോപകാര പ്രവൃത്തികളും ഏകാന്തഗംഭീരമായി മുന്നോട്ടുവച്ച ക്രൈസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. മികച്ച അധ്യാപകന്‍, സൂക്ഷ്മത പുലര്‍ത്തിയ എഴുത്തുകാരന്‍, നിര്‍ഭയനായ പത്രാധിപര്‍, മനുഷ്യസ്‌നേഹിയായ സാമൂഹ്യപ്രവര്‍ത്തകന്‍, പ്രദര്‍ശനപരതയില്ലാത്ത ജീവകാരുണ്യവാദി...
അരമുള്ള വാക്ക് അമര കല
സച്ചിദാനന്ദൻ എഴുതാത്ത ഒരു കവിതയുമില്ല. എഴുതിയത് മാത്രമേ ഇനിയും വരാനുള്ളൂ എന്ന മട്ടിൽ അത്രയേറെ മണ്ണുമായി ഇഴുകിച്ചേർന്ന കവിയാണ് അദ്ദേഹം.
ഓർമയിൽ വിരിഞ്ഞ ഒരു താമര
ഒരാളോടും ഒരു വന്‍ സദസ്സിനോടും ഒരേ ഗൗരവത്തില്‍ ആശയ സംവേദനം ചെയ്യുന്ന പ്രതിഭയായിരുന്നു എം. എൻ.വിജയൻ. അമ്പലപ്പുഴ പാൽപ്പായസം പേരുകേട്ടത് അതുണ്ടാക്കിയ ആളെ കൊണ്ടല്ല, അതു കുടിച്ചയാളെ കൊണ്ടാണ് എന്നു പറഞ്ഞിരുന്ന ഒരാളാണ്...
രവി ആരുമല്ല ഖസാക്ക് ഒന്നുമല്ല, എന്നിട്ടും….
ഖസാക്ക് വെറും ഒരു കഥയല്ല. കഥകളുടെ കൂടാരമാണ്. പ്രാക്തന വിശ്വാസങ്ങളുടെ ഒറ്റപ്പെട്ട തുരുത്ത്. അതിൽ അഭിരമിച്ചു കഴിയുന്ന മനുഷ്യരും ആത്മ സ്ഥലികളായ് മണ്ണും പ്രകൃതിയുംവരെ ഇതിഹാസതുല്യരാകുന്ന കഥ. മനുഷ്യകാമനകളുടെ ഒടുങ്ങാത്ത ചുഴിയിൽപ്പെട്ട് വ്യഥിതനായ്...
പേനയിൽ സൂക്ഷിച്ച വിത്ത്
പൂവേ
നീയിപ്പോൾ ചൊരിയുന്ന
ഈ നറുമണം
എന്നെതേടി
എത്രകോടി വർഷങ്ങൾക്കു മുമ്പ്
പുറപ്പെട്ടതാവണം എന്ന് ജനിതകം എന്ന കവിതയിൽ എഴുതിയിട്ടുണ്ട് വീരാൻകുട്ടി.
വിത്തില്‍ തന്നെയുണ്ട് മരത്തിന്‍റെ ഭാവി. വെയിലും മഴയും അതിനെ വളര്‍ത്തുന്നു...
ആള്‍ക്കൂട്ടത്തിന്‍റെ അവകാശി
കാന്‍സര്‍ രോഗത്തിന്‍റെ ദയാരഹിതമായ കടന്നാക്രമണത്തിന് ഇരയായില്ലെങ്കില്‍ ഐ.വി.ശശി നമുക്കിടയില്‍ കുറച്ചുകാലംകൂടി ഉണ്ടാവുമായിരുന്നെന്ന് തീര്‍ച്ച. സാധാരണ മനുഷ്യന്‍റെ മരണ പ്രായവുമായി തട്ടിച്ചുനോക്കുമ്പോള്‍ പോലും ആ വിയോഗം നേരത്തെയായി.
നിന്‍റെ വയലറ്റ് നെറ്റിയുടെ തണുപ്പില്‍ എന്‍റെ അന്ത്യചുംബനം
നിർഭയ മാധ്യമ പ്രവർത്തനം നിറയൊഴിച്ച് അവസാനിപ്പിക്കാൻ തുടരുന്ന ശ്രമങ്ങളിൽ അവസാനത്തേതാണ് ഗൗരി ലങ്കേഷിൻറെ മരണം. കന്നഡ വാരികയായ ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന അവർ മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനും പാർശ്വവൽക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിൽ...
കഥകഴിക്കാനാകില്ല കഥയുടേയും വായനക്കാരെന്റെയും
അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ജനിച്ച വില്യം സിഡ്നി പോര്‍ട്ടര്‍ ഒരു ബാങ്കിലെ ബുക്ക് കീപ്പര്‍ ആയിരുന്നു. ബാങ്കില്‍ ക്രമക്കേട് നടത്തിയതിന് കിട്ടിയ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി ന്യുയോര്‍ക്കിലേക്ക് പോയ അദ്ദേഹം...
















