നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -4 : നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം.
യക്ഷികൾ, ഭീതിദസൗന്ദര്യത്തിന്റെ ബിംബകല്പനകളാണ്. പാലപൂക്കുന്ന രാവുകളിൽ, പെയ്തിറങ്ങുന്ന നിലാവിലലിഞ്ഞ് മണ്ണിലേയ്ക്കൊഴുകിവീഴുന്നവർ. വിഫലമോഹങ്ങൾ വാറ്റിയെടുത്ത പ്രതീക്ഷകളുമായി പറന്നലയുന്ന ആത്മാക്കൾ. ബാല്യത്തിലെ സ്വപ്നങ്ങളിൽ കള്ളിപ്പാലകളോളം ഉയരത്തിൽ വളർന്നു നില്ക്കുന്ന കറുപ്പു വെള്ളച്ചിത്രങ്ങളായി യക്ഷികളുണ്ടായിരുന്നു.
ഏഴു പാപങ്ങളില്‍ ഒന്ന്
ഓര്‍മ്മകളുടെ പ്രകൃതവും രഹസ്യവും എന്തെന്നും, ഓര്‍മ്മകള്‍ എപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അറിയാവുന്നൊരു മന:ശാസ്ത്ര വിദഗ്‌ദ്ധന്‍ മറ്റൊരു വ്യക്തിയുടെ ഓര്‍മ്മയിലെ തകരാറു കാരണം ഒരു കോടതിയിലെ പ്രതിക്കൂട്ടില്‍...
ഒരു മിനുറ്റ് ക്ഷമിക്കുക! സാധ്യമോ?
എന്തെങ്കിലും പറയാനോ പ്രവര്‍ത്തിക്കാനോ തിടുക്കപ്പെടുന്നവരോടും തിടുക്കപ്പെടുത്തുന്നവരോടും നാം ചിലപ്പോള്‍ പറയും, "ഒരു മിനുറ്റ് ക്ഷമിക്കുക."
നമ്മുടെ വാക്കുകള്‍ അവര്‍ക്ക് സ്വീകാര്യമാകുമോ? സ്വീകാര്യമായാല്‍പ്പോലും അറുപതു നിമിഷങ്ങളോളം ക്ഷമാപൂര്‍വം പിടിച്ചു നില്‍ക്കുകയെന്നത് അവരുടെ നിയന്ത്രണത്തിലുള്ളൊരു പെരുമാറ്റ സാധ്യതയാണോ?...
തുർക്കിക്കോഴികളുടെ താരയിൽ
തുർക്കിക്കോഴി ഒരു നേരത്തെ ആഹാരമല്ല. കശാപ്പുകടയിലെ വെട്ടുകത്തിയെടുത്ത് ചരിത്രം കൈകാര്യം ചെയ്യാനുള്ള വ്യഗ്രതയോടെ കാരൻ ഡേവിസ് എഴുതിയ പുസ്തകം ('More Than a Meal') മിത്തുകളിലും അനുഷ്ഠാനങ്ങളിലും യഥാര്‍ത്ഥ ലോകത്തിലും തുർക്കിക്കോഴി എങ്ങനെ...
ഹോക്കിങ് എന്റെ ഓർമ്മകളിൽ
അടുത്ത വെള്ളിയാഴ്ച എഴുതാൻ ഉദ്ദേശിച്ച കുറിപ്പ് ഈ വെള്ളിയാഴ്ചക്കു വേണ്ടി എഴുതിക്കഴിഞ്ഞ കുറിപ്പിനെ ബലപൂർവം തള്ളി മാറ്റി ഇവിടെ കയറുകയാണ്. മരണം ചിലപ്പോൾ പെട്ടെന്ന്, പതിനൊന്നാം മണിക്കൂറിൽ, അങ്ങനെ ചില മാറ്റങ്ങൾ ശഠിക്കുന്നു.
ഉടലിൽ ചുണ്ണാമ്പിന്റെ പ്രസരം
മരണത്തെ സ്പർശിച്ച് ജീവിതത്തിൽ തിരിച്ചെത്തിയവരെ ഗവേഷണ വിഷയമാക്കിയ ഡോക്ടർ സാം പാർണിയയാണ് അടുത്ത കാലത്ത് ഏറ്റവും ക്ലിനിക്കലായ ഭാഷയിൽ മരണത്തെ ഒരു ഗത്യന്തരമായി ദർശിച്ചത്.
ഡോ: പാർണിയ പറഞ്ഞു: തിരിച്ചുപോക്ക് തീർത്തും സാധ്യമല്ലാത്തൊരു നിമിഷമല്ല...
പൊതിയഴിക്കാതെ കൊടുത്ത പുരസ്ക്കാരം
ഒരുപക്ഷേ പെരുമ്പാവൂർ വെങ്ങോലയിൽ ചെന്ന് അന്വേഷിച്ചാൽ പോലും തുമ്മാരുകുടിയിലെ മുരളിയെ ആരും അറിയാൻ വഴിയില്ല. തുമ്മാരുകുടിയിലെ മറ്റംഗങ്ങളെ എല്ലാം അറിയാവുന്നവരും പറയും, തുമ്മാരുകുടീലെ അമ്മയ്ക്ക് ഇവരെ കൂടാതെ ഒരു ചെക്കനും കൂടെയുണ്ട്. മുരളീന്നോ...
ആള്‍ക്കൂട്ടത്തിന്‍റെ അവകാശി
കാന്‍സര്‍ രോഗത്തിന്‍റെ ദയാരഹിതമായ കടന്നാക്രമണത്തിന് ഇരയായില്ലെങ്കില്‍ ഐ.വി.ശശി നമുക്കിടയില്‍ കുറച്ചുകാലംകൂടി ഉണ്ടാവുമായിരുന്നെന്ന് തീര്‍ച്ച. സാധാരണ മനുഷ്യന്‍റെ മരണ പ്രായവുമായി തട്ടിച്ചുനോക്കുമ്പോള്‍ പോലും ആ വിയോഗം നേരത്തെയായി.
21/100/1
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച 100 സിനിമകളിൽ ഒന്നാണ് കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിങ്. സിനിമ നിരൂപണത്തിനുള്ള രാംനാഥ് ഗോയങ്ക അവാർഡ് നേടിയിട്ടുള്ള ദി...
ഫെയറി ടെയ്ൽ
ഒരു സാധാരണക്കാരൻ ഒരു നാടിന്റെ സാംസ്ക്കാരിക പ്രതിനിധിയായി മാറിയ കഥയാണിത്. ഒരു ശരാശരിക്കാരനായി ജീവിച്ചുകൊണ്ട് വലിയ കാര്യങ്ങൾ ചെയ്യുന്നതെങ്ങനെ എന്ന ജീവിതപാഠവുമാണിത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എന്ന സാംസ്ക്കാരിക മഹോത്സവത്തിന്റെ അമരക്കാരനായ മോഹൻ...