‘വൈറസ് ’ സിനിമ ഫലിപ്പിക്കുന്നത്
സാങ്കേതികത മുറ്റിനിൽക്കുന്ന സിനിമയാണ് ‘വൈറസ്’. നിപ്പ വൈറസിനെ നമ്മൾ നേരിട്ട നേർചരിത്രത്തിന്റെ ആഖ്യാനമാകുമ്പോൾ സിനിമ അങ്ങിനെ ആകേണ്ടതുണ്ട്. മലയാളികൾ ഏറെ കണ്ടിരിക്കുന്നു ഈ സിനിമ. ജനസമ്മതി ചില്ലറയല്ല ലഭിച്ചത്. ഒരു ഹോളിവുഡ് സിനിമയുടെ കെട്ടും മട്ടും സ്വാംശീകരിച്ച സിനിമ ആകൃഷ്ടതരം ആകുന്നതിൽ അദ്ഭുതമില്ല, കണ്ടറിഞ്ഞ കാര്യങ്ങളാകുമ്പോൾ വിശ്വസനീയത ഏറുന്നുണ്ടു താനും.
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -8 : പ്രേതഭൂമിയിലെ അമ്മത്തേങ്ങലുകൾ
മലഞ്ചെരുവിൽ ഇരുൾപ്പായ നിവർത്തി, പകൽ ഉറങ്ങാനൊരുങ്ങുകയായിരുന്നു. കൂടണയാൻ വെമ്പുന്ന പക്ഷികളുടെ ആരവങ്ങൾക്കിടയിലൂടെ ഞാൻ കുറുമ്പയുടെ സാമ്രാജ്യത്തിലേക്കു കടന്നു.
പാവ്‌ലോ കൊയ്‌ലോയും കൊച്ചുപൈലോയും
ഞാൻ എന്ന എഴുത്തുകാരൻ കൊച്ചു പൗലോയുടെ അനുഭവങ്ങളാണ് ഈ കഥ. സത്യത്തിൽ പൗലോസ് കാട്ടൂക്കാരൻ എന്നാണ് എൻറെ ശരിക്കുള്ള പേര് . ആ പേര് ഒന്നു പരിഷ്‌ക്കരിച്ചതാണ് ഈ തൂലികാനാമം .
ജോസഫ് ഒരപരിചിതൻ
ഇത് സാം കുട്ടിയുടെ ഒരു യാത്രയാണ്. ഒരു വെറും യാത്രയല്ല കുഞ്ഞിപ്പായി എന്ന വിളിപ്പേരുള്ള ദേവസ്യാ ജോസഫ്ന്റെ വേരുകൾ തേടിയുള്ള ഒരു അന്വേഷണം കൂടിയാണ്. എന്തുകൊണ്ട് തലമുറകൾ പിന്നിട്ടിട്ടും അങ്ങനെ ഒരാൾ സ്വന്തം വീടും...
എഴുത്തുകാർക്ക് വിലയുണ്ടായിരുന്ന കാലം കഴിഞ്ഞു
കാരശ്ശേരി ഇടപെട്ടാൽ കാര്യം ശരിയായി എന്നാണ്. തിരുത്തപ്പെടേണ്ടതിനെ പിന്നാലെ കൂടി ശരിപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ പതിവ്. എഴുത്തിലും ജീവിതത്തിലും രാഷ്ട്രീയത്തിലും വ്യക്തമായ മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചോദ്യം ചെയ്യപ്പെടുകയില്ല എന്ന് കരുതുന്ന പലതിനേയും പൊതുവേദികളി...
നിശബ്ദമായി നാനൂറുകടന്ന്
സാങ്കേതിക വിദ്യകളും സാംസ്ക്കാരിക ഇടങ്ങളും ഏറെ മാറ്റങ്ങൾ സ്വീകരിച്ചു മുന്നേറുന്ന ഈ കാലത്ത് മൂന്നര പതിറ്റാണ്ടായി മുടക്കമില്ലാതെ ഒരു ഇൻലന്റ് മാസിക പ്രസിദ്ധീകരിക്കുന്നത് വിസ്മയമാണ്. പതിവുപോലെ ആരവങ്ങൾ ഒന്നുമില്ലാതെ ലോക റിക്കോഡായി ഇന്ന്ന്റെ നാനൂറിലധികം...
ജീവിതത്തിന്റെ തന്നെ പുനർവായനയാണ് പുസ്തകങ്ങൾ
ആധുനിക മലയാളത്തിന്റെ മികച്ച ഉപലബ്ധികളിൽ ഒന്നാണ് സേതുവിൻറെ ചെറുകഥകൾ. ആധുനികതയുടെ ദാർശനിക സമീപനങ്ങൾക്കിണങ്ങിയ നവത്വമുള്ള പ്രമേയങ്ങളും രചനാരീതിയുമാണ് അദ്ദേഹത്തിന്റേത് എന്നാണ് കെ.എസ്. രവികുമാർ വിലയിരുത്തിയത്.
സഹസ്രപൂർണ്ണിമ
"എനിക്ക് ആകെ കഴിയുന്ന ഒരു കാര്യം എഴുതാണ്. ലോകത്തോട് പലതും പറയാനുണ്ട്. ലോകം എന്നെ പലപ്പോഴും അസ്വസ്ഥനാക്കാറുമുണ്ട്. എനിക്കതിൽ നിന്നും മോചിതനാവണമെങ്കിൽ എഴുതിയേ മതിയാവൂ. എഴുത്ത് പ്രശ്നങ്ങൾക്കുള്ള പരിഹാരമാകുമോ ഉത്തരമോ എന്നൊന്നുമില്ല. പക്ഷേ എന്റെ ഉള്ളിലെ അസ്വസ്ഥതയ്ക്ക് പരിഹാരം കിട്ടാൻ എനിക്ക് എഴുതിയേ മതിയാകൂ "
സ്വയം പാരിതോഷികമാവുക നീ
ഞാൻ ചുംബിച്ചത്
നിന്റെ കോമളവദനത്തിലല്ല,
ചേതോഹരമായ ഹൃദയാന്തർഭാഗത്താണ്.
ഞാനാവശ്യപ്പെടുന്നത്
നിന്റെ ബാഹ്യസത്തയല്ല,
മറ്റാർക്കും ആവശ്യമില്ലാത്ത
നിന്നിലെ നിന്നെയാണ്.
ലാജവന്തി, ഒരു നിശ്ചല ഛായാചിത്രം
വെയിലിന്റെ വെട്ടിത്തിളക്കം
മങ്ങിതുടങ്ങിയ മധ്യാഹ്നങ്ങളിലൊന്നിൽ
ലാജവന്തി തന്റെ ഇരിപ്പുമുറിയിലെ
തൽപത്തിൽ മിഴി പാതി പൂട്ടി
അലസമായ് ചാഞ്ഞു കിടന്നു.