കാട് കാതിൽ പറഞ്ഞത് – 4
സഹചരാദി തൈലത്തിൻ്റെ എണ്ണമിനുപ്പ് വാർന്നിറങ്ങുന്ന നീലക്കറുപ്പ് ഉടലിൽ മഴത്തുള്ളികൾ ഉമ്മ വയ്ക്കുന്നു. ഉടൽക്കൂട്ടിൽനിന്നും തെറിച്ചു പുറത്തുചാടാൻ വെമ്പുന്ന വമ്പൻ മസ്സിലുകളുടെ ഒരു കുതറൻ കൂമ്പാരമാണവൻ!!
നമുക്ക് അഭിമാനിക്കാൻ ഏറെയൊന്നുമില്ല…
കാമുകിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുന്ന കാമുകൻ്റെ ന്യായം, അവൾ തന്നെ വിട്ടുപോകാൻ ശ്രമിച്ചു എന്നതാണ്. ചിലർ അതിലേക്ക് സാമ്പത്തികമായ ദുരുപയോഗങ്ങൾ ആരോപിക്കുമ്പോൾ ഭൂരിപക്ഷം കേസുകളിലും അവൾ തൻ്റേതു മാത്രമാണ് മറ്റൊരാൾക്കും വിട്ടു നൽകില്ല, എന്ന വാദമാകും മുന്നിട്ടു നിൽക്കുക.
കാട് കാതിൽ പറഞ്ഞത് –3
അങ്കമാലിയിൽ ട്രയിനിറങ്ങി പ്ലാൻ്റേഷൻ എന്ന് ബോർഡുവെച്ച ബസ്സിൽ കയറുമ്പോൾ ഒരു വ്യത്യസ്ത ലോകത്തേക്കുള്ള യാത്രയാണ് അതെന്ന് അറിഞ്ഞിരുന്നില്ല. വൃത്തിയുള്ള ടാർറോഡിന് ഇരുപുറവും റോഡിൽ നിന്നും അലകം പാലിക്കുന്ന വലിയ വീടുകളെ പ്രൈവറ്റ് ബസ് പിന്നോട്ടു തള്ളിക്കൊണ്ടിരുന്നു.
കാട് കാതിൽ പറഞ്ഞത് – 2
ഓരോ പൂർണ്ണചന്ദ്ര രാത്രിയും കാട്ടിൽ സൃഷ്ടി - സ്ഥിതി - സംഹാരങ്ങളുടെ സംയോഗ രാത്രിയാണ്. പുലരി എന്നു തെറ്റിധരിച്ച് പകൽജീവികളും സന്ധ്യയാണെന്നു കരുതി രാത്രി ജീവിതക്കാരും കാടുനിറയുന്ന നിലാരാത്രി.
കാട് കാതിൽ പറഞ്ഞത് – 1
മനസ്സിൽ ഒരു മേഘ വിസ്പോടനമുണ്ടായി. പാദം പകുതി മുങ്ങുന്ന മഴവെള്ളത്തിൽ ചവിട്ടി സാവധാനം സോപാനത്തിലേക്ക് നടക്കുമ്പോൾ പാദങ്ങൾ ശ്രദ്ധിച്ചാണ് വെച്ചത്. ശബ്ദമുണ്ടാകരുത് !!
ആത്മഹത്യയോ അതോ കൊലപാതകമോ?
കഴിഞ്ഞ ദിവസങ്ങളിൽ ഒരു ആത്മഹത്യ വാർത്ത എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഒരു കുഞ്ഞിന്റെ അമ്മയാണ് ആത്മഹത്യ ചെയ്തത്.
രേഖയുടെ നോവൽ പഠനങ്ങൾ – 10 : സർവ്വലോകക്ഷേമത്തിനായുള്ള പ്രാർത്ഥന
ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന മനുഷ്യാവലിയുടെ ഇത്തരത്തിലുള്ള ജീവിതാവസ്ഥകൾക്കെതിരെ ഒരു കൂർത്തനോട്ടം സി.രാധാകൃഷ്ണൻ്റെ ഈ നോവലിലുണ്ട്. അത് സ്നേഹം പ്രാണനിലലിഞ്ഞു പോകുന്ന ഒരു മനുഷ്യൻ്റെതാണ്. ഭൂമിയിൽ ഏതെങ്കിലും ഒരു ധർമ്മസങ്കടം നിലനിന്നാൽ അതു മാറുന്നതുവരെ സ്നേഹത്തിലധിഷ്ഠിതമായ സാംസ്കാരികവിപ്ലവം അവസാനിപ്പിക്കാൻ പാടില്ലയെന്ന് ഉറച്ചുവിശ്വസിക്കുന്ന കഥാകാരൻ്റെ മനസ്സാണത്.
മറ്റുള്ളവരുടെ ദുർബുദ്ധിയിൽ അണഞ്ഞുപോകുന്ന ജീവിതങ്ങൾ…
ഈ മൂന്നു വാർത്തകളും മലയാളികളെക്കുറിച്ചാണ്! അതായത് ഈ ജീവിക്കുന്ന ജീവിതത്തിനപ്പുറം കൂടുതൽ മനോഹരമായ ജീവിതമുണ്ടെന്നു വിശ്വസിച്ച് മറ്റുള്ളവരെക്കൂടി ഇല്ലാതാക്കുന്ന ചില മനുഷ്യരുടെ ദയാശൂന്യതയാണ് ഈ മൂന്നു വാർത്തകളിലും പൊതുവായുള്ളത്.
വരവിളിക്കോലങ്ങൾ
ഋതുപ്പകര്‍ച്ച
മഴ,വെയില്‍ മനമതില്‍
അനുദിന ഋതുപ്പകര്‍ച്ച
മക്കളെപ്പോറ്റുന്നോരമ്മ
വരവിളിക്കോലങ്ങൾ
കര്‍മ്മങ്ങളെല്ലാം ക്ഷയിക്കും
പ്രാരാബ്ധ കര്‍മ്മം കടുക്കും
സ്ത്രീയെന്ന ധര്‍മ്മം പഠിക്കും
പെണ്ണില്‍ നീ ചേതന കാണും