മോഹനം കവിതായനം -6 എനിക്കെന്തൊരിഷ്ടം !

എനിക്കെന്തൊരിഷ്ടം, മുടിക്കുള്ളിൽ മൂടി- ക്കരൾപ്പൂ മണപ്പിച്ചുറക്കുന്നനിന്നെ, എനിക്കെന്നുമിഷ്ടം ചിരപ്രേമതീർത്ഥം ചൊടിക്കുള്ളിലിറ്റിത്തരുന്നോരു നിന്നെ.

മോഹനം കവിതായനം -5 : വർത്തമാനകാലം.

കള്ളത്രാസിനു തൂക്കിവിൽക്കുക കിനാ- ക്കൽക്കണ്ടഖണ്ഡങ്ങളാ- യുള്ളിന്നുള്ളിലൊളിച്ചുവച്ച മഴവിൽ ത്തുണ്ടും മയിൽപ്പീലിയും

മോഹനം കവിതായനം -4 : സ്മൃതികൾ

തോട്ടുകൈതകൾ സുഗന്ധരേണു കന കക്കുടങ്ങളിൽ നിറയ്ക്കവേ കാറ്റുവന്നു തടവുന്നു, പൂങ്കവിളിൽ നുള്ളിടുന്നു മൃദുപാണിയാൽ

മോഹനം കവിതായനം -3 : രാധാമാധവം

മഞ്ഞിൻ വെണ്മണിമാല ചാർത്തിയ നിശായാമങ്ങൾ വെണ്ണക്കുടം വർണ്ണപ്പൂന്തുകിൽ കൊണ്ടു മൂടി യമുനാതീരത്തു കാത്തീടവേ, വള്ളിപ്പൂങ്കുടിലിൽ പ്പുണർന്നു ചുടുനിശ്വാസാർദ്രഗന്ധം പകർ- ന്നല്ലിത്തേന്മൊഴിരാധ കണ്ണനു നിവേദിക്കുന്നു പുഷ്പാധരം!

മോഹനം കവിതായനം -2 : നിലാവ്

ഈടുറ്റുള്ളൊരു കാട്ടുവല്ലരി,യിരുൾ ക്കൂനയ്ക്കുമേൽപ്പൂത്തുല- ഞ്ഞാഹാ ! മുഗ്ദ്ധചലൽക്കരങ്ങളിലു യർ ത്തീടുന്നു തേൻപാനികൾ

മോഹനം കവിതായനം -1 : ഗ്രീഷ്മം

തീയാളുന്നു,ധരയ്ക്കു ജീവകണികാ ബന്ധങ്ങൾ വിച്ഛിന്നമായ്- ത്തീരുന്നൂ,ഗഗനാന്തഗംഗയിലുയിർ ക്കൊണ്ടാവുനീർക്കൊണ്ടലേ ഹാ!നാടും നഗരങ്ങളും കതിരണി പ്പാടങ്ങളും ചാരമായ്- മാറുംമു,മ്പനവദ്യതീർത്ഥമധുരം പെയ്താവു ജാതാദരം!

നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 12 : സൂര്യച്ചുവപ്പിൽ വരച്ച മനുഷ്യ രൂപങ്ങൾ

ഞാനപ്പോൾ , ഇരുട്ടിലേക്കു തുറന്നു വച്ച മിഴികളുമായി കാത്തു നില്ക്കുന്ന എന്റെ ഭാര്യയെ ഓർത്തില്ല. ഒരു സൂചിത്തുമ്പിലൂടെ എന്റെ സിരകളിലേയ്ക്ക് പടർന്നു കയറിയേക്കാവുന്ന മാരക വൈറസുകളെപ്പറ്റി...

നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 11 : പവനപുരാധീശമാശ്രയേ ….

"ഞങ്ങളെല്ലാരും ഒരുപോലെയാ..തിരിച്ചു നടക്കാൻ പറ്റാത്ത വഴിയിലൂടെ നടന്നു തളരുന്നവർ….. ഓർമ്മകളിൽ മേഞ്ഞു മടുക്കുമ്പോ.. ഭഗവാനെ തൊഴാൻ വരുന്ന ആളുകളെ വെറുതേ നോക്കിയിരിക്കും. പരിചയമുള്ള ആരെങ്കിലും അക്കൂട്ടത്തിലുണ്ടോന്ന്.. ഒണ്ടെങ്കിൽ .....

നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 10 : അരക്കള്ളൻ മുക്കാൽക്കള്ളൻ

"അടിയന്തിരാവസ്ഥക്കാലത്തെ പോലീസു പിടിച്ചാ ഗാന്ധിജിയാണങ്കിപ്പോലും ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വരും.. ഞങ്ങളാരേം കൊന്നില്ല. വെള്ളത്തിൽ ചാടി ചത്ത ഏതോ പെണ്ണിന്റെ ശവം . അതിന്റെ കൈയിൽ കെടന്ന ഒരു...

നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 9 : ഇര.. പാവം ഇര

നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന ഒട്ടനവധി ലോക്കൽ ട്രെയിനുകൾ വന്നെത്തുന്ന എഗ്മൂർ സ്റ്റേഷനും പരിസരവും എപ്പോഴും തിരക്കായിരിക്കും. പോരാത്തതിന് തൊട്ടു മുന്നിൽ തന്നെ റോഡും.

Latest Posts

error: Content is protected !!