കനല്‍
അത്രമേല്‍
സ്നേഹിക്കയാല്‍
ഒരു വാക്കും പറഞ്ഞില്ല,
നിന്‍ മൊഴിത്തുമ്പ-
ത്തൂഞ്ഞാല്‍ കെട്ടി
പറന്നില്ല!
അത്രമേല്‍
സ്നേഹിക്കയാല്‍
ഒരു നോക്കും നുകര്‍ന്നില്ല,
കടല്‍ത്തിരതന്‍
നെഞ്ചിന്‍ ചൂടേറ്റു-
പ്പായുറഞ്ഞില്ല!
അത്രമേല്‍
സ്നേഹിക്കയാല്‍
നിന്‍ നിഴല്‍ കണ്ടില്ല,
നിറമഞ്ഞിന്‍ തുമ്പത്ത്
ഉറങ്ങാതുഴലാ-
തുണര്‍ന്നില്ല!
അത്രമേല്‍
സ്നേഹിക്കയാല്‍
ഒരു നോവും തടുത്തില്ല,
മണ്‍വീണതന്‍
മടിത്തട്ടില്‍ തല
ചായ്ച്ചു മരിച്ചില്ല!
അത്രമേല്‍
സ്നേഹിക്കയാല്‍
ഒരു നാളും പിരിഞ്ഞില്ല,
കടവത്തെ ഒറ്റയാന്‍
വിളക്കുമരം
കണ്ണടച്ചില്ല!
മൊഴിയാനൊരു
വാക്കും, പകുക്കാന്‍
ഒരു പിടി നോവും
അലിയാനരികിലെന്‍
നിഴലും നിലാവും!
കെടുത്താനാകില്ല
കനല്‍, കൊളുത്താം
ചിതയിലെ വെളിച്ചം,
സ്മൃതിയുടെയീറന്‍
പ്രണയജ്വാല!
എന്നാൽ ഇന്ന്
ഇന്ന് സൗഹൃദങ്ങളുണ്ടാക്കാൻ
ഒത്തിരിയെളുപ്പമാണ്.
ഹൃദയത്തിൽനിന്ന്
വിരൽത്തുമ്പിലേക്ക്
ഇറങ്ങിവന്ന കൂട്ടുകാർ.
ലെെക്കടിക്കുന്നവർക്കു ലൗ കൊടുത്ത്
ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങൾ.
പണ്ടു വാട്ടിയ ഇലയിൽനിന്ന്
വാരിത്തിന്ന ചോറിനും ചമ്മന്തിക്കും
ലൗ തരാതെപോയ
സഖാവിനെ ആരോർക്കാൻ!!
പിണക്കങ്ങൾ മഷിത്തണ്ടിൽ
എഴുതിയ നാളുകൾ
മാവിലെറിഞ്ഞ തെറികൾ.
എന്നാൽ ഇന്ന്,
നാലു പോസ്റ്റിൽ
തുരുതുരെ കമന്റിയാൽ
തീരുന്ന പിണക്കം,
ഇമോജിയിൽ അടങ്ങുന്ന സ്നേഹം.
നെഞ്ചിൽച്ചേർത്തുവച്ച
അവളുടെ സ്വപ്നങ്ങൾ കട്ടെടുത്ത്
ഉള്ളിലൊളിപ്പിച്ച കത്തുകൾ,
അവളുടെ...
പോർക്കളമല്ലിത്
ചീന്തിയെറിയപ്പെടുന്ന കബന്ധങ്ങൾക്കു കീഴെ
ഉഗ്രവീര്യം കുടിച്ചുവീർത്ത തൂലികകൾ
ശവക്കുഴിതോണ്ടി പുറത്തേക്ക് എടുത്തിടുന്നത്
ജീർണ്ണിച്ച തത്ത്വസംഹിതകളുടെ
കാലപുരിക്കയച്ച, ആവനാഴിയിലെ
മുനയൊടിഞ്ഞ അമ്പുകളാണ്.
അഹിംസയുടെ കറയൂറ്റി
സ്ഫുടം ചെയ്തെടുത്ത അക്ഷരങ്ങൾ
ഉടഞ്ഞുപോകുന്ന തമസ്ക്കരണശിലകൾക്ക് മേൽ
ചാട്ടവാറടികളായ് പുളയും.
പരദാഹംശമിക്കാത്ത ആത്മാക്കളായ്
കൊടിയ മതിലുകൾ ഭേദിച്ച്
നിന്റെ ചിറകെട്ടിയ മുറ്റത്ത്
കൊത്തിപ്പറിക്കാൻ കഴുകൻ കണ്ണുമായ്
മിന്നൽ ശരമാലകൾ...
അരികേ
1
കവിത കൊണ്ട്
ഉടയാടകളൂരി
ഭോഗിക്കാൻ മറന്ന്
മടങ്ങുമ്പോൾ
പിൻകഴുത്തിൽ
നാവിനാൽ
നീ കൊത്തിയിട്ട
മുദ്രയേത്
2
എന്റെ ശരീരത്തിനുള്ളിൽ നീയും
നിന്റെ ശരീരത്തിനുള്ളിൽ ഞാനും
പാർപ്പുറപ്പിക്കുന്നു.
ശരീരം വീടാകുന്നു
പുറത്ത് മഴ പെയ്യുന്നു
പിരിയാൻ നേരമായി.
3
വരിക വസന്തമേ
വരിക
വാടക്കാറ്റേ
വരി
കരി
കത്തിരി
(വരികരികത്തിരി....)
ആൾക്കൂട്ടം
അതിനു ശേഷം
ആൾക്കൂട്ടം പിരിഞ്ഞു പോയി
അതിന്റെ ജാതികളിലേക്ക്
മതങ്ങളിലേക്ക്
കടങ്ങളിലേക്ക്
അടച്ചുറപ്പുകളിലേക്ക്
സുഖങ്ങളിലേക്ക്
ദു:ഖങ്ങളിലേക്ക്
വലിയവൻ
വലുതെന്ന പോലെ
ചെറിയവൻ
ചെറുതെന്ന പോലെ
ആൾക്കൂട്ടം
അതിന്റെ
ഭയാനകമായ നിശബ്ദതയിലേക്ക്
പിരിഞ്ഞുപോയ്.
ആരും ഒന്നിനും
ഉത്തരവാദികളായില്ല
സാക്ഷികളുമായില്ല.
ഇപ്പോൾ നാം കാണുന്നത്
തല തകർന്ന്
വരിയുടഞ്ഞു ചതഞ്ഞ്
ചോരയിൽ കിടക്കുന്ന
ഒരു ഇരുണ്ട ശരീരം
നമ്മുടെ സംസ്കാരം അതിനെ
എത്ര വേഗത്തിലാണ്
സംസ്കരിക്കുക !
കല്ല്
ചങ്ക് കല്ലുപോലോക്കെയെന്ന്‍
കുറ്റം പറഞ്ഞങ്ങ്
മൂലയ്ക്ക് മാറ്റും മുന്നെ,
എന്നും നീരായി
ഒഴുകിയിരുന്നേല്‍
കല്ലും ദ്രവിക്കുമെന്നത്
അനുഭവിച്ചറിയാമയിരുന്നു.
കല്ലുകള്‍ക്ക്
കവിത പെറാനുള്ള
ത്രാണിയുണ്ടെന്ന്‍
തിരിച്ചറിയാമായിരുന്നു.
കത്തുവാള്‍ ലഹള
മൈര് ഇന്നവനെ തീര്‍ക്കണം.
കൈകള്‍ മാറിമാറി വീശി
രണ്ടു ചുവടപ്പുറത്ത് അമ്മാവന്‍
പേടിച്ചിട്ടുണ്ടാവണം
ഇരുട്ട് കൂടെ നടന്നു മിണ്ടാതെ
രണ്ടു ചുവടു പിന്നിലായിരുന്നു ഞാന്‍.
വെയിലു പെയ്തു നനയ്ക്കുമ്പോള്‍
തെളിയുന്ന വെള്ളിമീശനൂല്‍ തടവി
അമ്മാവന് പിന്നാലെ നടന്നു.
കാണാന്‍ പോവുന്ന ആളെ
അയാളുടെ ഇതുവരെയുള്ള ജീവിതത്തെ
നാല്...
കടൽ, കാന്തം
ഒരാകാശത്തിന് കീഴെ
ഒരുമിച്ചിരുന്നിട്ടും
നിന്റെ
ഹൃദയപ്പുഴ ഒഴുകിയത്
മറ്റൊരു
കടലിലേക്കായിരുന്നില്ലേ ?
കടലിലൊന്നിക്കാമെന്ന്
കരുതി
ഞാനൊഴുകി
എത്തുമ്പോഴേക്കും
വരണ്ട ഭൂമിക
എന്നെ
വലിച്ചൂറ്റി
കളഞ്ഞില്ലേ ?
കാന്തം
പോകുമ്പോൾ
കൊണ്ടുപോയതെന്റെ
ഹൃദയമായിരുന്നു.
നെഞ്ച് വിങ്ങിയ വേദനയാൽ
അത് അടയാളപ്പെടുത്തി
മറയുന്നതിന് മുമ്പുള്ള നോട്ടവും
വിരൽ തൊട്ട തണുപ്പും
മാത്രമാണിനിയെന്റെ സ്വന്തം.
ബോധചിന്ത നഷ്ടപ്പെട്ട
ഉപയോഗശൂന്യമായ
എന്നെ
തിരിച്ചെടുക്കേണ്ടതിനി
നീയാണ്.
എത്ര അകലേയ്ക്കോടി മറഞ്ഞാലും
നിന്റെ കാന്തിക വലയത്തിലേക്ക്
എന്തിനാണ് വീണ്ടും
ആകർഷിക്കുന്നത് ?
അത് തരുന്ന മൗനത്തിൽ
നിന്ന് എങ്ങനെയാണൊന്ന്...
ഒരുമിച്ച്…. ….വീണ്ടെടുക്കണം
ഒരുമിച്ച്....
നമുക്കിനി കാറ്റായാൽ മതി
പൂത്തമരത്തിന്റെ
ഇളം തളിരിൽനിന്നുണരണം.
പതിയെ പൂക്കളോട്
കിന്നാരം പറഞ്ഞ്
വാനിലേക്കുയരണം.
ഞാനേത് നീയേത്
എന്നറിയാൻ വയ്യാത്തിടം
ഇഴചേർന്ന് പാറണം.
മലമടക്കുകളിൽ
സംഗീതമാകണം.
മേഘക്കുഞ്ഞുങ്ങളെ പുൽകണം.
ഊർന്നു വീഴുന്ന
മഴത്തുള്ളിക്കിലുക്കങ്ങളോടൊപ്പം
കലമ്പണം.
മണ്ണിനെ മുത്തണം
പച്ച ഗന്ധത്തിൽ ഉന്മാദിയാകണം.
കടൽച്ചൂരിൽ പറക്കണം
പറന്ന തിരകളെ തലോടിയൊതുക്കണം
പിന്നെ ആകാശവും ഭൂമിയും
അളന്നെടുക്കണം.
....വീണ്ടെടുക്കണം
എന്റെ അക്ഷരങ്ങള്‍
വാരിക്കുഴിയുടെ
ആഴമറിഞ്ഞു
അഴികള്‍ക്കു സ്വന്തമായി
അകലങ്ങളില്‍ അപരിചിതരായി.
ഞാന്‍ കാഴ്ച്ചബഗ്ലാവിലെത്തിയ
അഞ്ചു വയസ്സുകാരി.
ഉയര്‍ന്ന,നീണ്ട,കുറുകിയ
അവയവങ്ങള്‍,...
ഒരു നീല സ്വപ്നം
ഓരോ രാത്രിയിലും
സ്വപ്നങ്ങളിലേക്ക്
ഒരു പുഴ ഒഴുകി വരുന്നു.
ആഴങ്ങളിൽ നിന്നൊരായിരം
വെള്ളാരങ്കണ്ണുകൾ ചിമ്മി
തെളിനീർ കുളിരിലേക്ക്
മാടി വിളിക്കുന്നു.
ചിലപ്പോഴൊക്കെ
പുഴയോളം കുളിർപ്പിച്ച്
പുലരിപ്പുഴയാണ്
ചിലപ്പോൾ
വൈകുന്നേരത്തെ
ഇളം ചൂടുള്ള പുഴ
പക്ഷെ
ഇരുണ്ട മൗനം പേറിയൊഴുകും
രാപ്പുഴ മാത്രം കണ്ടതില്ല.
അതിനാലാകണം
ഏറെ മോഹിച്ചു
രാത്രിയിൽ പുഴയിറങ്ങിയത്
രാവൊടുങ്ങുവോളം
ആഴത്തിലെ പച്ചപ്പിൽ
മയങ്ങി കിടന്നു .
ഒരു മീൻ വന്ന്
കവിളിലെ കാക്കപ്പുള്ളിയടർത്തി
പകലായെന്നോർമ്മപ്പെടുത്തിയപ്പോഴാണ്
മുകളിലേക്കുയർന്നത്.
പുഴയുടെ
തണുത്ത...
















