ആകയാൽ സാക്ഷ്യപ്പെടുത്തുന്നു

വെളിപ്പെടാത്ത കവിയിടങ്ങൾ  അതിന്റെ  നഗരനിർമ്മിതിയുടെ ചതുരതയാൽ   നിങ്ങളെ കുഴപ്പിച്ചേക്കാം.  പാതിയടഞ്ഞ,  അഥവാ പാതിതുറന്ന  ഒരു വാതിലിന്റെ  അനന്ത സാദ്ധ്യതകളെന്നപോലെ സങ്കീർണമാണത്.  അവളുടെ/ അവന്റെ പ്രണയം  ഒരേസമയം  വൃന്ദാവനമോ,  സ്മൃതികുടീരമോ,  ഏദൻ തോട്ടമോ ആകാം.  എന്നാൽ,  അതൊരു ധർമ്മവിഹാരം മാത്രവുമാകാം.  അവളുടെ/ അവന്റെ  പ്രാക്കൂട്ടത്തിന്റെ വായ്ത്താരികൾ,  ഏതോ പ്രാർത്ഥനാമന്ത്രമെന്നു തോന്നും.   സമാധാനത്തിലേക്കു കുറുകുന്ന ശരണമുഴക്കങ്ങളുടെ പ്രകമ്പനമാണത്. അവ(ളുടെ)ന്റെ,  നിറയെ മഞ്ഞച്ച, തീമരങ്ങൾ,  വെയിലു പൂത്ത  പൂമരച്ചോലയെന്നു...

വാതില്‍

എന്നെ നടുക്കുന്ന ഒച്ചയോടെയാണ്   ആ വാതില്‍ അടഞ്ഞത്, മന്ത്രപ്പൂട്ടിട്ടു പൂട്ടിയ വാതില്‍.   മന്ത്രവാക്യം തേടി നടന്ന എന്നെ  സമയപ്പാച്ചില്‍ ഭയപ്പെടുതികൊണ്ടിരുന്നു.  കാരണം  അത്, ആ വാതില്‍  പ്രതീക്ഷയുടെ  തുടക്കമായിരുന്നു.    പ്രതീക്ഷാ മുനമ്പില്‍  ഒറ്റപ്പെട്ടുപോകുന്നവരുടെ പാട്ട് പാടാന്‍  എന്നെ തനിച്ചാക്കി കൂടെയുണ്ടെന്ന് തോന്നുമാറ് കൂടെ വന്നവര്‍  തിരിച്ചു നടക്കുന്നത്  മങ്ങൾക്കാഴ്ചയായ് കാണവേ  അവരുടെ ചുണ്ടില്‍...

ഒഴുമുറി

ഒരിലപോലും പൊഴിയാനില്ലാത്ത ഒറ്റ മരം പോലെ മധുരമിടാൻ മറന്നുപോയ ചായ മൊത്തികുടിക്കാൻ പണിപെട്ട് വെയിലും നിഴലുമില്ലാത്ത ജനലിനരികിൽ ഞാൻ നിൽക്കുമ്പോൾ ആരും പെറുക്കിയെടുക്കാനില്ലാതെ അടർന്നു വീണ രണ്ടു പഴങ്ങളെപോലെ നാലു കുഞ്ഞിക്കാലുകൾ മുറ്റത്തുണ്ട്‌. രണ്ടറ്റങ്ങളിലായിരുന്നുവെങ്കിലും ഒരുമിച്ചു ചേർത്തിട്ട കട്ടിലുകളിൽ അബദ്ധത്തിൽ പോലും സ്പർശിക്കാൻ ഇനിയാരുമില്ലാത്തവണ്ണം ഉറങ്ങിയും ഉറങ്ങാതെയും എനിക്കു രാവു നീന്തിക്കടക്കാം. ഒരുപാട് വെറുപ്പ്...

ആരും ഒന്നും ചോദിക്കുകയില്ല

ഉമ്മവെയ്‌ക്കുമ്പോള്‍ വെളിപ്പെടുത്തൂ നിന്റെ വിലാസം. നാട്, ഊര്, ജാതി, മതം, അച്ഛന്‍, അമ്മ, സാമ്പത്തികസ്ഥിതി, രാഷ്‌ട്രീയ നിലപാട്  എന്നു പറയുന്നില്ല വെയിലിനോടില, കാറ്റിനോട്‌ ചില്ല, മഴ നനവുകളോട്‌ മണ്ണടര്‍. എന്തിനു വന്നു എന്ന് എവിടെ തിരിച്ചറിയല്‍ക്കാര്‍ഡെന്നു ചോദിക്കില്ല ചേക്കയണയുമ്പോള്‍ കിളിയോട്‌ മരം. എവിടെപ്പോകുന്നു, എവിടെ നിന്നു വരുന്നു എന്നു തിരക്കില്ല, പോക്കുകളും വരവുകളും വ്യര്‍ഥമെന്നുപദേശിക്കില്ല...

സ്വപ്നങ്ങളുടെ കരിയിലകൾ

റെയിൽപാളത്തിലിരുന്ന് കവിതയെഴുതി ഒരു പെൺകുട്ടി നിലച്ചുപോയിരിയ്ക്കുന്നു. അവളുടെ അകകെട്ടിലൂടെ നൂണ്ടിറങ്ങി ചെല്ലുന്നിടം എത്ര വിചിത്രമാണ്. ഭ്രാന്ത് പൂക്കുന്ന മണം നിറഞ്ഞ താഴ്വരകൾ.  മുലത്തടത്തിൽ ഊറി വന്ന   വരികൾ തെറ്റിയ ഒരു കവിത. നീല ഞരമ്പിന്റെ വേരാഴങ്ങളിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ചുംബനത്തിന്റെ ഒരു മുദ്ര. ചോർന്നൊലിക്കുന്ന  ഹൃദയത്തിൽ  തുരുമ്പിച്ച മഴത്തുള്ളികൾ. ഓരോ കോരിയെടുക്കലിലും കരളിന്റെ ഉൾക്കിണറിൽ നിറഞ്ഞു പതയുന്ന പ്രണയക്കുമിളകൾ  നീല ചുരിദാറിൽ. ധമനികൾക്കിടയിൽ എന്നോ വെച്ച്...

കാലടിയും നെടുമ്പാശ്ശേരിയും

ജാതിക്കോമരങ്ങൾ തൊട്ടുതീണ്ടാത്ത ജാതിമരക്കാട്. മതങ്ങൾക്കുമീതേ ആത്മീയതയുടെ  തണൽസുഗന്ധം. സമീക്ഷാശ്രമം. മാവും പ്ലാവും കദളിവാഴയും കനിയുന്ന കാട്ടു പൂന്തോപ്പ്. കാക്കയും കുയിലും വണ്ണാത്തിക്കിളികളും കൂകിയുണർത്തുന്ന  പുഷ്പകാലം. മൗനത്തിന്റെ ബഹിരാകാശങ്ങളിലേക്ക് ഒറ്റയ്‌ക്കൊരു തീർത്ഥയാത്ര. നിശ്ശബ്ദതയുടെ നീലക്കടൽ. കണ്ണടച്ചപ്പോൾ കണ്ടതൊക്കെയും തന്നിലേക്കുള്ള തായ്‌വഴികൾ. 'കാലടി' ഇവിടെയാണ്. അകത്തേക്കുള്ള കിളിവാതിൽ. ഗാഢ മൗനങ്ങളെ കീറിമുറിച്ച് തലയ്ക്കുമീതേ ജെറ്റ് വിമാനങ്ങൾ. വിറയ്ക്കുന്ന കെട്ടിടങ്ങൾ. പറക്കാൻ പേടിച്ച തത്തയും മൈനയും. മനസ്സിനേറ്റ തീപ്പൊള്ളൽ. നിബിഡ വനത്തിലെ...

വീണ്ടും മഴ

മഴ; എത്ര പെയ്താലും  തോരാത്തൊരോർമ്മയാണ്.  കുതിർന്നലിയുന്ന  കടലാസു വഞ്ചികളോടൊട്ടി  നിൽക്കുകയാണെന്നുമെന്റെ  ബാല്യ മഴക്കാഴ്ചകള്‍. സീൻ 1 കാലവര്‍ഷം ഏട്ടന്റെ ചൂണ്ടുവിരല്‍ പിടുത്തവും  അമ്മയുടെ രാസ്നാദി മണവും  അനുവാദം ചോദിക്കാൻ കാക്കാതെ ഇടയ്ക്കിടെ  ഇടവപ്പെയ്ത്തിലെ കാറ്റുപോലെ  മനസ്സറകളിൽ ഉപ്പു പുരട്ടി നീറ്റിക്കുന്നുണ്ട്. കരിപുരണ്ട പാതാംപുറം പോലെ  ഇരുട്ട് കനക്കുന്നുണ്ട്. കുഞ്ഞോർമ്മകളിൽ നിറഞ്ഞ പുഴയെന്ന് വെറുതെ കൊതിപ്പിക്കുന്ന  കിഴക്കേ പാടത്ത്  രാത്രീൽ മിന്നുന്ന...

അറാനസ്‌ ചിലന്തികൾ

ചിലന്തിറാണീ  നീയെത്ര സുന്ദരി. നിന്നിൽ തിളങ്ങുന്ന സ്വർണ്ണ വർണ്ണങ്ങളിൽ ഉള്ളെന്തെന്നറിയുന്ന വെള്ളിയുടയാടയിൽ, പ്രകാശ രേണുക്കൾ കത്തിജ്വലിക്കവേ ചിലന്തിറാണീ  നീയെത്ര സുന്ദരി. തകർച്ചയിൽ തളരാത്ത  ഊർജ്ജമായ്‌ നിന്നു നീ വിജയത്തിൻ ദർശനം പകർന്നു നൽകുന്നു നീ അന്യന്റെ ഉയിരിന്ന് ഉറവയാകുന്ന നീ ചിലന്തിറാണീ  നീയെത്ര സുന്ദരി. നിന്നിൽ വളരുന്ന ശത്രുവിൻ ലാർവയെ തന്നുടൽ നൽകി അമ്മയായ്‌ പോറ്റി നീ നിന്നെ തകർത്തവ- നെങ്ങോ പറന്നുപോയ്‌  ചിലന്തിറാണീ  നീയെത്ര സുന്ദരി. കാഴ്ചക്കുമപ്പുറം  സത്യത്തെ അറിയുവാൻ നമ്മിൽ...

കൈത്തണ്ടയിലെ നീലഞരമ്പ്

ഒരു പ്രണയം എന്റെ കൈത്തണ്ടയിൽ സ്വർണ്ണച്ചരടായ് ക്ലാവു പിടിച്ചു കിടക്കുന്നു. നാളിതുവരേയും ലാളനകളേൽക്കാതെ പ്രണയഗീതികകൾ കേൾക്കാതെ മീനച്ചൂടിലും മകരമഞ്ഞിലും വീർപ്പുമുട്ടി കൈയും മെയ്യും തളർന്ന് എന്റെ ഹൃദയ കല്ലറയ്ക്കുള്ളിൽ ആവാഹിക്കുവാൻ കൊതിച്ച് മൃത്യുവിന്റെ പിണിയാളന്മാരുടെ  ആത്മാക്കൾ കുടിയിരിക്കുന്ന  ഗുഹകൾ പോലെ  ഉൾവലിഞ്ഞ കണ്ണുകളാൽ  തുറിച്ചു നോക്കിക്കൊണ്ട്  ഹതാശനായ് കിടക്കുന്നു. ഒരു പ്രണയം എന്റെ നര ബാധിച്ച ഹൃദയത്തിലേശാത്ത സ്വപ്നസ്ഫുടമാർന്ന ഗാനം. കൂർത്ത...

ഉറങ്ങുന്ന വീട്

ഉറങ്ങുന്ന വീടിനരികിൽ  പറന്നിറങ്ങി  കള്ളന്റെ ആത്മാവ്. വീടുറങ്ങുന്നു  ഓലമേഞ്ഞ പാവം വീട്  ഉറങ്ങുന്ന ഒരു വലിയ പക്ഷി  രാവ് നീല നിറം മെഴുകി നിശ്ശബ്ദത കൊണ്ട് പൊതിഞ്ഞ വീട്.   കള്ളന്റെ ആത്മാവ് ഇപ്പോൾ വരാന്തയിൽ  കണ്ടു  ഒതുക്കിവച്ച തുറപ്പ  കഴുക്കോലിൽ തൂക്കിയിട്ട മണ്‍വെട്ടി, കൂന്താലി  വരാന്തയോട് ചേർന്ന് ചരിച്ച്...

Latest Posts

error: Content is protected !!