ഞാൻ

ഞാനെന്നെ ഒളിപ്പിക്കുന്നത്
തിരക്കുകളിലാണ്.
അവിടെ ഞാൻ യാന്ത്രികമായി
ചലിച്ചുകൊണ്ടിരിക്കും.
എന്റെ ചിന്തകൾ ‍ഒരിക്കലും
എന്നിലേക്കെത്തില്ല.
അവിടെ എന്നിലെ ഞാൻ
ഒറ്റപ്പെടേണ്ടി വരില്ല.
തിരക്കൊഴിഞ്ഞാൽ ‍ഞാൻ ‍
എന്നിലുടലെടുക്കും.
ഉള്ളിലെ നോവിന്റെ കനലുകൾ
നീറിത്തുടങ്ങും.
തേനീച്ച മുരളലിൽ
തലച്ചോർ ‍ചിതറും
ഹൃദയത്തിൻ ‍പിടയലിൽ
രോമകൂപങ്ങളിൽ ‍
ചോര കിനിയും.
ഞാനവിടെ ജീവനുള്ള
വെറും പിണമായി മാറും.
വേണ്ടാ,തിരക്കുകളാണ്
എന്നുമെനിക്കിഷ്ടം.
താഴ്വാരങ്ങളുടെ നാട്ടിൽ എന്ന സഞ്ചാര സാഹിത്യകൃതിയാണ് ആദ്യ പുസ്തകം. പാം പുസ്തകപ്പുരയുടെ 'അക്ഷരതൂലിക കവിതാ പുരസ്കാരം' നേടി. ഓൺലൈൻ മാധ്യമങ്ങളിൽ പതിവായി കവിത, കഥ, ലേഖനങ്ങൾ എന്നിവ‍ എഴുതുന്നു. തിരുവനന്തപുരത്തു മണമ്പൂർ സ്വദേശി. ഷാർജയിൽ താമസം.