അക്ഷരങ്ങളില്ലാത്ത കവിത

കാലം നുള്ളിയെടുത്ത സ്വപ്നങ്ങളെ കൂട്ടിവച്ചൊന്നെഴുതുന്ന നേരം പുസ്തകത്താളിൻ നിറം ചോർന്നിരുന്നു… തൂലികയിൽ മഷി വരണ്ടിരുന്നു…

കനൽവഴികൾ

മുന്നിൽക്കാണും വഴികളിലേതാ - ണെന്നുടെവഴിയെന്നറിവീല കനലുണ്ടൊന്നിലൊളിഞ്ഞു കിടപ്പൂ കല്ലും ചളിയും മറ്റൊന്നിൽ

അപൂർവം ചിലർ

അപൂർവം ചില മനുഷ്യർ മാലാഖയുടെ മുഖംമൂടിയണിയും. നനുനനുത്ത കരങ്ങളാൽ മെല്ലെ നമ്മെ തലോടും, ചുവന്ന ചുണ്ടുകളാൽ ചുംബനമർപ്പിക്കും,

വിഷവിത്ത്

ലോകം വിറയ്ക്കുന്നിന്നൊരു രോഗവിഷാണുവിൽ - സർവ്വം പരിത്യജിച്ചടിയറവു പറയുന്നു. അങ്ങ് വുഹാനിലെ തെരുവിൽ വിപത്തായ് - മരണം വിതച്ചട്ടഹാസം മുഴക്കവെ, ഊഴിയിലന്യോന്യം പൊരുതി മരിക്കുന്ന - മാനുഷ ജൻമങ്ങൾക്കറുതി വരുത്താനോ?

സുഖം

ഇനി കാണുമ്പോൾ, എന്നോട് സുഖമാണോയെന്നു ചോദിക്കരുത്. നിന്നോട് കള്ളം പറയാനെനിക്ക് ഇപ്പോഴും മടിയാണ്

ചക്രവ്യൂഹം

ഉമ്മറപ്പടിമേലെ വഴിക്കണ്ണെറിഞ്ഞുകൊ- ണ്ടുണ്ണിയെക്കാത്തിരിപ്പാണാധിപൂണ്ടിന്നുമമ്മ… നോക്കെത്തും ദൂരത്തുള്ള പാടവരമ്പത്തൂടെ നിശ്ചയം വരുമുണ്ണി, നിശയിൽ നിലാവു പോൽ! മുഷിഞ്ഞ ചേലത്തുമ്പാ വിരലിൽ ചുറ്റി, പ്പിന്നെ മെല്ലെയങ്ങഴിച്ചുംകൊണ്ടാകുലപ്പെടുന്നമ്മ…

ദ്രുതവിളംബിതം

ലഘുതരത്തിലടുത്തു വരും, ക്രമാൽ ചടുലമായ പദങ്ങളിലാടിടും; സ്ഥിരതയില്ല നിനക്കു, മിടിക്കുമെൻ ഹൃദയതാളമളന്നു നടിക്കുവാൻ !

പ്രസാദം

എനിക്ക് മാത്രമേ നിന്നെ കാണാൻ കഴിയൂ എന്ന് നീ പറഞ്ഞത് കള്ളമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു... ഈ സ്നേഹത്തിൽ മതിമറന്നു ഞാനിരിക്കുമ്പോൾ, ചുണ്ടുകളിൽ നിനക്കായി പ്രണയചുംബനങ്ങളുടെ പെരുമഴക്കുറുമ്പൊളിപ്പിച്ച് പാത്തു നിൽക്കുമ്പോൾ, ചുറ്റുമുള്ള കണ്ണുകളിൽ അസൂയ കാണാനാണെനിക്കിഷ്ടം...

അസ്തി

ദുരിതകാണ്ഡം… ദുഷ്ടചാപങ്ങൾ തൊടുക്കുന്നു. രൗദ്രഭാവംപൂണ്ട നാളുകൾ നാവിന്റെയഗ്രം പിളർക്കുന്ന സർപ്പസംഭാഷണം.

ഘാട്ട്

വിശക്കുന്നവന്റെ വായിൽ ഭക്ഷണമാകുന്ന ഒരുദിവസം, ഉടഞ്ഞ മാംസത്തിൽ ഉപ്പുപുരട്ടാതെ വികാരങ്ങളെ തിന്നുന്നവർ നിന്റെ ഉറക്കം കെടുത്തും.

Latest Posts

error: Content is protected !!