ഒറ്റമരം
ആയിരം ശാഖകൾ,
അതിലേറെയാണിലകൾ,
വിറയാർന്ന് പൊഴിക്കുന്നുണ്ടാർദ്രം ഗീതം….
പാതിരാക്കനലുകൾ
സന്ധ്യയ്ക്ക് മുൻപേ
തിരിച്ചും പോകാം സഖി,
ചെന്തീക്കനൽ തൊട്ട മാനം
കറുത്തു പോയ്.
ട്രെഡ്മിൽ
ഹോംവർക്ക് ചെയ്യാത്തവർ
പകലുകൾ അടയിരുന്ന്
സ്വയം വാക്യത്തിൽ പ്രയോഗിക്കുന്നു.
ഭൂപടം
വിയർപ്പുകൊണ്ട്
അതിരുകളില്ലാത്ത
ഒരു ഭൂപടം വരക്കണം
പുസ്തകം ഉള്ളടക്കത്തോട്
കൊണ്ടു പോകുമോ എന്നെയും കൂടി
ഖിന്നമാമുടൽ ചോദിച്ചു പോയി
കോറിയിട്ട വരകൾ
കോറിയിട്ട അക്ഷരങ്ങൾ കൊണ്ട്
സ്വാതന്ത്ര്യം നേടാം,
ചുവപ്പ് നിറമുള്ള വാക്കുകൾ കൊണ്ട്
സഖാക്കളെയും.
സമത്വം
ലിംഗ നീതിക്കായുള്ള പോരാട്ടമുഖം;
നേതൃത്വപരമായ
സ്ത്രീ പങ്കാളിത്തത്തിനാഹ്വാനം…
വിരൽ ചാലുകൾ
വിരലുകൾക് ഒരതീന്ദ്രിയ സിദ്ധിയുണ്ട് ...
അവയ്ക്ക്, ഹൃദയത്തെ
വിരൽത്തുമ്പാൽ
തൊട്ടു കൊടുക്കാനാവും .
ഹൈക്കു കവിതകൾ
നീയില്ലാതെ പൂത്ത
ഓർമപ്പൂക്കൾക്കു
കൈതപ്പൂവിൻ ഗന്ധം.
രാവണൻ
ഒരിക്കൽ നിന്റെ ചാരക്കണ്ണുകളിലെ
അഗ്നിയെ ആവാഹിച്ച്
ഹൃദയത്തിൽ ഞാനൊരു
ഹോമകുണ്ഡമൊരുക്കും……
















